കോൺവേയ്ക്ക് വിവാഹം രാശിയെന്ന് മോയിൻ; വഴിത്തിരിവ് ധോണിയുടെ ഉപദേശമെന്ന് കോൺവേ!
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ഇന്നിങ്സിനു പിന്നാലെ (49 പന്തിൽ 7 ഫോറും 5 സിക്സും അടക്കം 87) ന്യൂസീലൻഡ് താരം ഡെവോൺ കോൺവേയ്ക്കു Chennai Super Kings, Delhi Capitals, IPL, M.S. Dhoni, Moeen Ali, Devon Convey, Manorama News, Manorama Online News മലയാളം വാർത്തകൾ, മലയാള മനോരമ

മുംബൈ∙ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ഇന്നിങ്സിനു പിന്നാലെ (49 പന്തിൽ 7 ഫോറും 5 സിക്സും അടക്കം 87) ന്യൂസീലൻഡ് താരം ഡെവോൺ കോൺവേയ്ക്കു പ്രശംസയുമായി സഹതാരം മോയിൻ അലി. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ ഒരു അവസരം ലഭിച്ചിരുന്നെങ്കിലും തിളങ്ങാനാകാതെ പോയതോടെ ചെന്നൈ റിസർവ് ബെഞ്ചിലേക്ക് ഒതുങ്ങിപ്പോയ കോ,ൺവേ, പിന്നീട് ടൂർണമെന്റിന് ഇടയ്ക്കുവച്ച് തന്റെ വിവാഹത്തിനായി ദക്ഷിണാഫ്രിക്കയിലേക്കു പോയിരുന്നു.
എന്നാൽ, വിവാഹത്തിനു ശേഷം ഐപിഎല്ലിലെ ഭാഗ്യജാതകം പാടേ മാറ്റിയെഴുതിയാണു കോൺവേ ടീമിനൊപ്പം ചേർന്നത്. രണ്ടാം വരവിൽ, അവസരം ലഭിച്ച 3 മത്സരങ്ങളിലും അർധ സെഞ്ചറി നേടിയാണു കോൺവേ ക്ലാസ് പ്രകടമാക്കിയത്. ഡൽഹിക്കെതിരായ മത്സരത്തിനു ശേഷം കോൺവേയുടെ ബാറ്റിങ് ഫോമിനെക്കുറിച്ച് മോയിൻ അലി തമാശരൂപേണ പ്രതികരിച്ചത് ഇങ്ങനെ,
‘വിവാഹം കോൺവേയ്ക്കു രാശിയാണെന്ന കാര്യത്തിൽ സംശയമില്ല. വിവാഹത്തിനു ശേഷം കോൺവേയുടെ ബാറ്റിങ് പ്രകടനവും മികച്ചതാണ്. ധാരാളം റൺസ് നേടുന്ന താരമാണു കോൺവേ. ഓപ്പണിങ് വിക്കറ്റിൽ ഋതുവും (െഗയ്‌ക്വാദ്) കോൺവേയും ഞങ്ങൾ കാത്തിരുന്ന കൂട്ടുകെട്ടുകളാണു നൽകുന്നത്. ഫാഫ് ഡുപ്ലേസിക്കു ശേഷം ഇതായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചതും. കോൺവേ മികച്ച താരമാണ്. മികച്ച ഷോട്ടുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്,’– മോയിൻ അലിയുടെ വാക്കുകൾ.
അതേ സമയം ബാറ്റിങ് ഫോമിൽ നിർണായകമായത് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ഉപദേശമാണ് എന്നാണു മത്സരത്തിനു ശേഷം കോൺവേ പ്രതികരിച്ചത്. ‘കാര്യങ്ങൾ ലളിതമാക്കി നിർത്താനാണു ശ്രമിച്ചത്. ഋതുവുമായി നല്ല രീതിയിലുള്ള ആശയവിനിമയം നിലനിർത്താനാകുന്നുണ്ട്. ബാറ്റിങ് കോച്ച് മൈക്ക് ഹസിയുമായാണു വിക്കറ്റിന്റെ സ്വഭാവം, ലക്ഷ്യംവയ്ക്കേണ്ട ബോളർമാർ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്.
ഋതുവിനൊപ്പം കൂട്ടുകെട്ടു പടുത്തുയർത്താൻ ഏറെ ഇഷ്ടമാണ്. ഋതുവിന്റെ ബാറ്റിങ് ശൈലി എന്റെ ജോലി കൂടുതൽ എളുപ്പമാക്കും. എന്നോടുതന്നെ നീതി പുലർത്താനാണു ശ്രമിക്കുന്നത്. എം.എസ്. ധോണിക്കു നന്ദി പറയാതിരിക്കാൻ സാധിക്കില്ല, കാരണം കഴിഞ്ഞ കളിയിൽ സ്വീപ് ഷോട്ടിനു ശ്രമിച്ചാണു ഞാൻ പുറത്തായത്. വിക്കറ്റിനു നേരെ ഷോട്ടുകൾ കളിക്കാനാണ് ധോണി എന്നോടു പറഞ്ഞത്’– കോൺവേയുടെ വാക്കുകൾ.
English Summary: "Marriage is working for him" - Moeen Ali lauds Devon Conway after 3rd consecutive IPL fifty