മുംബൈ∙ ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസിന് ഉണർവേകി വിൻഡീസ് പവർ IPL, Rajasthan Royals, Shimron Hetmyer, Manorama News ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസിന് ഉണർവേകി വിൻഡീസ് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മയർ ടീം ക്യാംപിനൊപ്പം ചേർന്നു. ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിൽനിന്ന് ഇടവേള എടുത്ത ഹെറ്റ്മയർ കഴിഞ്ഞ ആഴ്ച ഗയാനയിലേക്കു മടങ്ങിയിരുന്നു.

മേയ് 8ന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു ശേഷമാണു ഹെറ്റ്മയർ മടങ്ങിയത്. മത്സരത്തിൽ, രാജസ്ഥാന്റെ ജയത്തിൽ നിർണായകമായ ഇന്നിങ്സും (16 പന്തിൽ 31 നോട്ടൗട്ട്) ഹെറ്റ്മയർ കളിച്ചിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഹെറ്റ്മയർ ഐപിഎൽ ക്വാറന്റീൻ ചട്ടങ്ങൾ പിന്തുടരുകയാണെന്നും വെള്ളിയാഴ്ച ചെന്നൈയ്ക്കെതിരെ നടക്കുന്ന മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിൽ പങ്കെടുക്കുമെന്നും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

ഇത്തവണത്തെ ഐപിഎൽ മെഗാ താര ലേലത്തിൽ, 8.5 കോടി രൂപയ്ക്കാണ് 25 കാരനായ ഹെറ്റ്മയറിനെ രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. 

സീസണിലെ 11 കളിയിൽ 72.75 ശരാശരിയിലും, 166.20 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ് അടിച്ചെടുത്ത ഹെറ്റ്മയറുടെ ബാറ്റിങ് ഫോം രാജസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു.

ADVERTISEMENT

English Summary: IPL 2022: Big boost for RR as THIS player rejoins team ahead of CSK clash