അഹമ്മദാബാദ്∙ എലിമിനേറ്റർ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ‘അടിച്ചു പഞ്ചറാക്കി’ ആത്മവിശ്വാസത്തിന്റെ നെറുകയിലേറിയാണു ബാംഗ്ലൂർ റോയൽ Oded Mccoy, Kumar Sangakkara, Rajasthan Royals, IPL, Mother Illness, Manorama News, Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ എലിമിനേറ്റർ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ‘അടിച്ചു പഞ്ചറാക്കി’ ആത്മവിശ്വാസത്തിന്റെ നെറുകയിലേറിയാണു ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് 2–ാം ക്വാളിഫയറിലേക്കു മുന്നേറിയത്. ഈഡൻ ഗാർഡൻസിലെ വിക്കറ്റിൽ ആദ്യം ബാറ്റു ചെയ്യേണ്ടിവന്നെങ്കിലും 207 റൺസ് അടിച്ചെടുത്ത ബാംഗ്ലൂർ ലക്നൗവിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ചിരുന്നു. 

എന്നാൽ 2–ാം ക്വാളിഫയറിൽ, താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും, ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനേ കഴിഞ്ഞിരുന്നുള്ളു. 4 ഓവറിൽ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ, 23 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ഒബിദ് മക്കോയ് എന്നിവരുടെ ഉജ്വല ബോളിങ്ങാണ് പവർ ഹിറ്റർമാർ‌ തിങ്ങിനിറഞ്ഞ ബാംഗ്ലൂർ ബാറ്റിങ് നിരയെ പിടിച്ചുനിർത്തിയത്. മത്സരത്തിനു ശേഷം ഇരുവരും പ്രശംസിക്കാൻ ടീം മുഖ്യ പരിശീലകൻ കുമാർ സംഗക്കാര മറന്നില്ല. 

ADVERTISEMENT

പ്രതികൂല സാഹചര്യങ്ങളിലും വിൻഡീസ് പേസർ ഒബീദ് മക്കോയ്‌യുടെ ടീമിനായുള്ള ആത്മസമർപ്പണത്തെ സംഗക്കാര പ്രശംസിച്ചു. മക്കോയ്‌യുടെ രോഗബാധിതയായ അമ്മ വിൻഡീസിൽ ചികിത്സയിലാണെന്നും സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും ബാംഗ്ലൂരിനെതിരെ മക്കോയ് മികച്ച പ്രകടനമാണു പുറത്തെടുത്തതെന്നും സംഗക്കാര പറഞ്ഞു.

‘മക്കോയ്‌യുടെ രോഗബാധിതയായ അമ്മ വെസ്റ്റ് ഇൻഡീസിൽ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മക്കോയ്ക്കു കഴിഞ്ഞു. ഉജ്വലമായ രീതിയിലാണു ബാംഗ്ലൂരിനെതിരെ പന്തെറിഞ്ഞതും. ടീമിനായി മികച്ച ആത്മസമർപ്പണമാണു മക്കോയ് നടത്തിയത്’– സംഗക്കാര പറഞ്ഞു.

ADVERTISEMENT

3 വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, മക്കോയ് എന്നിവർക്കു പുറമേ ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവർ രാജസ്ഥാനായി ഒന്നു വീതം വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഐപിഎൽ സീസണിലെ 4–ാം സെഞ്ചുറി കുറിച്ച ജോസ് ബട്‌ലറാണു ബാറ്റിങ്ങിൽ തിളങ്ങിയത്.  

ADVERTISEMENT

English Summary: 'His mother has been ill. He had to deal with that, yet was exceptional': Sangakkara hails RR star's 'superb commitment'