അഹമ്മദാബാദ്∙ ഐപിഎൽ സീസണിൽ റണ്ണപ്പുകളായെങ്കിലും ഒരുപാടു മേഖലകളിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്നു രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ IPL, Rajasthan Royals, Kumar Sangakkara, Riyan Parag, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഐപിഎൽ സീസണിൽ റണ്ണപ്പുകളായെങ്കിലും ഒരുപാടു മേഖലകളിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്നു രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര. ഐപിഎൽ ഫൈനൽ മത്സരത്തിനു ശേഷം ടീമിനെക്കുറിച്ചും ടീമിലെ താരങ്ങളെക്കുറിച്ചും മനസ്സു തുറക്കുകയായിരുന്നു സംഗക്കാര.

‘എല്ലാ മേഖലകളിലും ടീം ഇനിയും ഒരുപാടു മെച്ചപ്പെടേണ്ടതായുണ്ട്. ബാറ്റിങ് എടുത്തു നോക്കിയാൽ ആദ്യ ഘട്ടത്തിൽ ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മയർ എന്നിവരുടെ പക്കൽനിന്ന് വലിയ തോതിൽ റൺ സംഭാവന ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ റിയാൻ പരാഗ്, ദേവ്ദത്ത് പടിക്കൽ എന്നിവർ വളരെ നന്നായി കളിച്ചു. പ്രധാന താരങ്ങളെ പിന്തുണച്ചു കളിക്കുന്ന താരങ്ങളിൽനിന്ന് അൽപം കൂടി മികച്ച പ്രകടനമാണു പ്രതീക്ഷിക്കുന്നത്’– സംഗക്കാര പറഞ്ഞു.

ADVERTISEMENT

ടീമിനായി കാര്യമായ സംഭാവനകൾ നൽകാനാകാത്തതിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന യുവതാരം റിയിൻ പരാഗിനെ സംഗക്കാര പിന്തുണച്ചു. ടീമിലെ പ്രധാന മധ്യനിര ബാറ്റർമാരിൽ ഒരാളായി പരാഗിനെ പാകപ്പെടുത്തിയെടുക്കാനാണു ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീസണിലെ 17 കളിയിൽ ഒരു അർധ സെ‍ഞ്ചറി അടക്കം 183 റൺസാണു പരാഗിന്റെ നേട്ടം.

‘ഏറെ പ്രതിഭാശാലിയായ താരമാണു പരാഗ്. അടുത്ത സീസണിൽ കുറച്ചു കൂടി ഉയർന്ന ബാറ്റിങ് സ്ഥാനത്തു കളിപ്പിക്കാൻ പരാഗിനെ പാകപ്പെടുത്തിയെടുക്കാൻ ശ്രമിക്കും. ഡെത്ത് ഓവറുകളിൽ മാത്രം തകർത്തടിക്കുന്ന താരം എന്നതിൽ ഉപരി, മധ്യനിരയിൽ കുറച്ചുകൂടി വലിയ ഇന്നിങ്സ് കളിക്കുന്ന താരമായി പരാഗിനെ മാറ്റിയെടുക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

കാരണം സ്പിന്നിനും പേസ് ബോളിങ്ങിനുമെതിരെ ഒരേ മികവിൽ, വളരെ അനായാസമായി കളിക്കുന്ന താരമാണു പരാഗ്’– സംഗക്കാരയുടെ വാക്കുകൾ.

ADVERTISEMENT

English Summary: 'Riyan Parag has huge potential. I look forward to grooming him': Sangakkara comes out in support of under-fire RR star