ബ്രില്യന്റ് ബെയർസ്‌റ്റോ, സൂപ്പർ സ്റ്റോക്‌സ്! കിവികളെ തകർത്ത് ഇംഗ്ലണ്ട്
അഞ്ചാം വിക്കറ്റിൽ നേടിയ 179 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി....England vs New Zealand, Manorama Online

നോട്ടിങ്ങാം ∙ ഒരു ഘട്ടത്തിൽ ഏറെക്കുറെ അപ്രാപ്യമെന്ന് തോന്നിപ്പിച്ച മത്സരം അവസാന സെഷനിൽ തിരികെ പിടിച്ചതിന്റെ ആശ്വാസത്തിലാണ് ഇംഗ്ലണ്ട്. ട്വന്റി 20 മത്സരത്തിലെന്ന പോലെ ബാറ്റ് ചെയ്‌ത ജോണി ബെയർസ്റ്റോയും (136) പതറാതെ ഉറച്ചുനിന്ന ബെൻ സ്റ്റോക്‌സും (75 നോട്ടൗട്ട്) അഞ്ചാം വിക്കറ്റിൽ നേടിയ 179 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി. 20 ഓവറുകൾ ബാക്കിനിൽക്കെ 50 ഓവറിനുള്ളിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം കൈവരിച്ചു.
സ്‌കോർ: ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സ്: 553, രണ്ടാം ഇന്നിങ്‌സ്:284 ; ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: 539, രണ്ടാം ഇന്നിങ്‌സ്: 299/5
അവസാന ദിവസം 299 റൺസ് വിജയലക്ഷ്യം നേടാനെത്തിയ ഇംഗ്ലണ്ട് 25 ഓവറിൽ നാല് വിക്കറ്റിന് 93 റൺസ് എന്ന നിലയിൽ പതറിനിൽക്കുമ്പോഴാണ് കൂറ്റനടികളോടെ ബെയർസ്‌റ്റോ രക്ഷകനായെത്തിയത്. പന്തുകൾ പാഴാക്കാതെ ബെയർസ്റ്റോയും സ്റ്റോക്‌സും അടിച്ചുതകർത്തതോടെ കിവി ബോളർമാർ ഉത്തരം കിട്ടാതെ ബുദ്ധിമുട്ടി. 92 പന്തിൽ 14 ഫോറുകളുടെയും 7 സിക്സറുകളുടെയും പിൻബലത്തിലാണ് ബെയർസ്‌റ്റോ സെഞ്ചറി നേടിയത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഒരറ്റം റൺ നിരക്ക് താഴാതെ പിടിച്ചുനിർത്തിയതും ഇംഗ്ലണ്ടിന് തുണയായി.
അതുവരെ ഉജ്ജ്വലമായി പന്തെറിഞ്ഞിരുന്ന ട്രെന്റ് ബോൾട്ട് അടക്കമുള്ള ബോളർമാരെ തളർത്തിയ കടന്നാക്രമണമാണ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായത്. നേരത്തെ ഡാരൽ മിച്ചൽ (62) നേടിയ അർദ്ധസെഞ്ചറിയുടെ പിൻബലത്തിലാണ് ന്യൂസീലൻഡ് 284 റൺസ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ബാക്കിനിൽക്കേ ഇംഗ്ലണ്ട് (2-0) സ്വന്തമാക്കി.
English Summary: England vs New Zealand second Test live