ഓപ്പണർ ആര്? വിഹാരി ഏതു പൊസിഷനിൽ? അശ്വിൻ കളിക്കുമോ? കൺഫ്യൂഷൻ തീർക്കണമേ..
ടെസ്റ്റ് മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ അനിശ്ചിതത്വം തുടരുന്നു. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ സസ്പെൻസ് നീട്ടി. ശുഭ്മൻ ഗില്ലിനൊപ്പം ആര് ഓപ്പൺ ചെയ്യും ? ഹനുമ വിഹാരി ഏതു പൊസിഷനിൽ ബാറ്റു ചെയ്യും? ടീമിൽ എത്ര സ്പിന്നർ തുടങ്ങിയ

ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ അനിശ്ചിതത്വം തുടരുന്നു. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ സസ്പെൻസ് നീട്ടി. ശുഭ്മൻ ഗില്ലിനൊപ്പം ആര് ഓപ്പൺ ചെയ്യും ? ഹനുമ വിഹാരി ഏതു പൊസിഷനിൽ ബാറ്റു ചെയ്യും? ടീമിൽ എത്ര സ്പിന്നർ തുടങ്ങിയ ചോദ്യങ്ങൾ ആരാധകരുടെ മനസ്സിൽ കിടന്നു കറങ്ങുന്നു.
∙ ശുഭ്മൻ ഗില്ലിനൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യത്തിനു 3 പേരെ പരിഗണിക്കുന്നുവെന്നാണ് രാഹുൽ ദ്രാവിഡിന്റെ മറുപടി. രോഹിത്തിനു കവർ ആയെത്തിയ മയാങ്ക് അഗർവാൾ ഇന്നലെ ടീമിനൊപ്പം ചേർന്നു. ചേതേശ്വർ പൂജാര, കെ.എസ്.ഭരത് എന്നിവരാണ് മറ്റു 2 പേർ. ഓപ്പണിങ്ങിൽ മികച്ച റെക്കോർഡുള്ള പൂജാരയ്ക്കാണ് (ശരാശരി 96) കൂടുതൽ സാധ്യത.
∙ ഓപ്പണറായില്ലെങ്കിൽ ബാറ്റിങ്ങിൽ മൂന്നാമനായി പൂജാരയെത്തും. മറിച്ചെങ്കിൽ ഹനുമ വിഹാരിയും ശ്രേയസ് അയ്യരും തമ്മിലാണ് ഈ സ്ഥാനത്തിനു മത്സരം. വിഹാരിക്കു സാധ്യതയേറെ.
∙ പരമ്പരയിലെ 4 ടെസ്റ്റുകളിലും അശ്വിനെ പുറത്തിരുത്തി ഏക സ്പിന്നറുമായാണ് ( രവീന്ദ്ര ജഡേജ) ഇന്ത്യ കളിച്ചത്. ഇന്നും അതാവർത്തിച്ചാൽ ബോളിങ് ഓൾറൗണ്ടറായി ശാർദൂൽ ഠാക്കൂറിന് അവസരം കിട്ടും.
∙ വിരാട് കോലിക്കുശേഷം അഞ്ചാമനായി ആര് എന്നതിലും അനിശ്ചിതത്വം. വിഹാരിക്കും ശ്രേയസിനുമൊപ്പം സന്നാഹ മത്സരത്തിൽ തിളങ്ങിയ കെ.എസ്.ഭരത്തിനെയും ഈ സ്ഥാനത്തു പരിഗണിക്കുന്നുണ്ട്.
∙ മുഹമ്മദ് ഷമിക്കും ബുമ്രയ്ക്കുമൊപ്പം മൂന്നാം പേസറായി ടീമിലെത്താൻ മത്സരിക്കുന്നത് മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ. കഴിഞ്ഞ 4 ടെസ്റ്റിലും ടീമിൽ ഉൾപ്പെട്ട സിറാജിനാണു സാധ്യത.
Content Highlight: India vs England, Cricket test series