ക്രുണാൽ പാണ്ഡ്യയ്ക്കും പങ്കുരിക്കും ആൺകുഞ്ഞ്; ചിത്രങ്ങൾ പങ്കുവച്ച് താരം
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുണാൽ പാണ്ഡ്യയ്ക്കും ഭാര്യ പങ്കുരി ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ക്രുണാൽ പാണ്ഡ്യ സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞു പിറന്ന വിവരം അറിയിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ ജനനം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. ‘കവിർ ക്രുണാൽ പാണ്ഡ്യ’ എന്നാണ്

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുണാൽ പാണ്ഡ്യയ്ക്കും ഭാര്യ പങ്കുരി ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ക്രുണാൽ പാണ്ഡ്യ സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞു പിറന്ന വിവരം അറിയിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ ജനനം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
‘കവിർ ക്രുണാൽ പാണ്ഡ്യ’ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ക്രുണാലിന്റെ സഹോദരനും ഇന്ത്യൻ താരവുമായ ഹാർദിക് പാണ്ഡ്യ, ഭാര്യ നടാഷ സ്റ്റാൻകോവിച്ച്, ഇന്ത്യൻ താരം കെ.എൽ.രാഹുൽ, സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കർ തുടങ്ങിയവർ ദമ്പതികളെ അഭിനന്ദിച്ച് കമന്റ് ചെയ്തു.
2017ലാണ് ക്രുണാലും പങ്കുരിയും വിവാഹിതരായത്. ഇന്ത്യയ്ക്കായി ഇതിനകം അഞ്ച് ഏകദിനങ്ങളും 19 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മുപ്പത്തൊന്നുകാരനായ ക്രുണാൽ പാണ്ഡ്യ. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. 8.25 കോടി രൂപയ്ക്കാണ് ലക്നൗ ടീം ക്രുണാലിന്റെ സ്വന്തമാക്കിയത്.
English Summary: Krunal Pandya And His Wife Pankhuri Sharma Blessed With A Baby Boy