‘ഋഷഭ് പന്തിന്റെ പ്രകടനം അദ്ഭുതം; മോശം ബാറ്റിങ്ങിലും പുറത്തിരുത്തരുത്, ക്ഷമ വേണം’
മെൽബൺ∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെപ്പോലെയാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പറയുന്നത്. പന്തിന്റെയും ഗിൽക്രിസ്റ്റിന്റെയും ബാറ്റിങ് സ്റ്റൈലുകളാണ് അതിനു കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ചറികൾ... Rishabh Pant,. Cricket, Sports

മെൽബൺ∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെപ്പോലെയാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പറയുന്നത്. പന്തിന്റെയും ഗിൽക്രിസ്റ്റിന്റെയും ബാറ്റിങ് സ്റ്റൈലുകളാണ് അതിനു കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ചറികൾ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണു ഋഷഭ് പന്ത്. ഇപ്പോഴിതാ ഋഷഭ് പന്തിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് ആദം ഗിൽക്രിസ്റ്റ്.
ഋഷഭ് പന്തിന്റെ പ്രകടനം ആവേശമുണർത്തുന്നതാണെന്നാണ് ഗിൽക്രിസ്റ്റിന്റെ നിലപാട്.‘‘കണ്ടുകൊണ്ടിരിക്കുമ്പോൾ ആവേശമുയർത്തുന്ന പ്രകടനമാണ് ഋഷഭ് പന്തിന്റേത്. ഋഷഭ് പന്ത് കളിക്കുമ്പോള്‍ ഞെട്ടിക്കുന്നൊരു അന്തരീക്ഷമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. അത് അദ്ഭുതകരമാണ്. പന്തിന്റെ കാര്യത്തിൽ ബിസിസിഐയും ടീം മാനേജ്മെന്റും കുറച്ചു ക്ഷമ കാണിക്കണം. കുറച്ച് ഇന്നിങ്സുകളിൽ അദ്ദേഹം മോശമായി കളിച്ചതിന്റെ പേരിൽ ഒഴിവാക്കപ്പെടരുത്. പന്തിലെ തീക്ഷ്ണതയെ ഇല്ലാതാക്കരുത്’’– ഗിൽക്രിസ്റ്റ് മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിദേശലീഗുകളിലും കളിക്കണമെന്നും ഗിൽക്രിസ്റ്റ് പ്രതികരിച്ചു. ‘‘ ഇന്ത്യൻ താരങ്ങൾ വിദേശലീഗുകളിൽ കളിച്ചതുകൊണ്ട് ഐപിഎല്ലിന്റെ മൂല്യം ഇല്ലാതാകുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു ബ്രാൻഡെന്ന നിലയിൽ അത് ഐപിഎല്ലിനു ഗുണം ചെയ്യും. ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും കളിക്കണം. എന്നാൽ നമ്മുടെ രാജ്യങ്ങൾ ആഭ്യന്തര ലീഗുകൾ നടത്തുന്നത് ഏകദേശം ഒരു സമയത്താണ്. ഇതാണ് പ്രതിസന്ധിയാകുന്നത്– ഗിൽക്രിസ്റ്റ് വ്യക്തമാക്കി.
English Summary: 'Request BCCI not to be harsh when he fails': Gilchrist on India cricketer