മുംബൈ∙ ഇന്ത്യൻ ടീമിലെ ഒരു സ്ഥാനത്തിനു വേണ്ടി താരങ്ങൾ തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നതെന്നും അതുകൊണ്ടാണ് സഞ്ജു സാംസണെപ്പോലുള്ള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതെന്നും മുൻ ഇന്ത്യൻ താരം.... Muhammed Kaif, Cricket, Sanju Samson

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ടീമിലെ ഒരു സ്ഥാനത്തിനു വേണ്ടി താരങ്ങൾ തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നതെന്നും അതുകൊണ്ടാണ് സഞ്ജു സാംസണെപ്പോലുള്ള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതെന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ‘‘എത്ര വിക്കറ്റ് കീപ്പർമാരെയാണു നമുക്ക് ടീമിലെടുക്കാൻ സാധിക്കുക. നമുക്കു മുന്നിൽ ഋഷഭ് പന്തും ദിനേഷ് കാർത്തിക്കുമുണ്ട്. ഇതാണു സിലക്ടർമാർ നേരിടുന്ന പ്രശ്നവും. കോലിയും രോഹിത് ശർമയും കെ.എൽ. രാഹുലും കളിക്കുന്നുണ്ട്.’’

‘‘ നാലാം നമ്പരിൽ സൂര്യകുമാർ യാദവും അഞ്ചിൽ ഋഷഭ് പന്തും ആറില്‍ ഹാർദിക് പാണ്ഡ്യയുമുണ്ട്. അതു കൂടാതെയാണു ദിനേഷ് കാർത്തിക്കും കൂടി വരുന്നത്. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തിനായി വലിയ പോരാട്ടമാണു നടക്കുന്നത്. ദിനേഷ് കാർത്തിക്ക് ഉണ്ടാക്കുന്ന പോലൊരു സ്വാധീനം ഉണ്ടാക്കുകയാണു സഞ്ജു ചെയ്യേണ്ടത്. മത്സരങ്ങൾ ജയിപ്പിക്കാൻ പോന്ന പ്രകടനങ്ങൾ ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ സഞ്ജുവിന്റെ ഭാവി പ്രതീക്ഷയില്ലാത്തതാകും’’– കൈഫ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ADVERTISEMENT

‘‘അവസരം കിട്ടുമ്പോഴെല്ലാം നല്ല പ്രകടനം നടത്താനാണ് എനിക്കു സഞ്ജുവിനോടു പറയാനുള്ളത്. വെസ്റ്റിൻ‍ഡീസിനെതിരെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇനിയും അവസരങ്ങൾ കിട്ടും. ഇപ്പോഴൊക്കെ ഒരു ടീം പ്രഖ്യാപിച്ചാൽ അതിൽ സഞ്ജുവിന്റെ പേരും ഉണ്ടാകാറുണ്ട്. സഞ്ജുവിനു കളിക്കാൻ അവസരം കിട്ടുന്നതിൽ സന്തോഷമാണ്. ടീമിൽ ഇടം നേടാന്‍ മത്സരം ഏറെയാണ്. അതുകൊണ്ടു തന്നെ സിലക്ടര്‍മാരുടെ ജോലിയും അത്ര എളുപ്പമല്ല’’– മുഹമ്മദ് കൈഫ് പറഞ്ഞു. യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. സിംബാബ്‍വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുന്നുണ്ട്.

English Summary: Ex-India cricketer on Samson's Asia Cup snub