സിംബാബ്‍വെ ഓപ്പണറെ പുറത്താക്കാൻ ഒറ്റക്കൈകൊണ്ട് സഞ്ജുവിന്റെ ഡൈവിങ് ക്യാച്ച്– വിഡിയോ
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. സിംബാബ്‍വെ ഓപ്പണർ തകുഷ്‍വനാഷെ കൈറ്റാനോയെ ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്താണു സഞ്ജു പുറത്താക്കിയത്. പേസർ മുഹമ്മദ് സിറാജ്... Sanju Samson, Cricket, India

ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. സിംബാബ്‍വെ ഓപ്പണർ തകുഷ്‍വനാഷെ കൈറ്റാനോയെ ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്താണു സഞ്ജു പുറത്താക്കിയത്. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ ഒൻപതാം ഓവറിലായിരുന്നു സംഭവം. കൈറ്റാനോയുടെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വലതു ഭാഗത്തേക്കു ഡൈവ് ചെയ്ത് സഞ്ജു പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ കൈറ്റാനോ 32 പന്തിൽ ഏഴു റൺസ് മാത്രമെടുത്തു പുറത്തായി. സിംബാബ്‍വെ താരം ഇന്നസെന്റ് കയയെ ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ സഞ്ജു ക്യാച്ചെടുത്താണു പുറത്താക്കിയത്. 27 പന്തുകൾ നേരിട്ട താരം 16 റണ്‍സെടുത്തു മടങ്ങി. വെസ്‍ലി മാധവരെ രണ്ടു റൺസിനു പുറത്തായപ്പോഴും ക്യാച്ചെടുത്തത് വിക്കറ്റിനു പിന്നിലെ സഞ്ജുവായിരുന്നു.
രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലും തിളങ്ങിയ സഞ്ജു സാംസൺ ആണ് പ്ലെയർ ഓഫ് ദ് മാച്ച്. 39 പന്തിൽ നാല് സിക്സും മൂന്നും ഫോറും സഹിതം പുറത്താകാതെ 43 റൺസാണ് സഞ്ജു എടുത്തത്. ഇന്ത്യൻ ജയത്തിൽ ഇതു നിർണായകമായി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
English Summary: Sanju Samson takes a one-handed stunner to dismiss Takudzwanashe Kaitano