11 വർഷം, കാൽമുട്ടിന് 12+ ശസ്ത്രക്രിയ; അസഹ്യം ഈ വേദന: ‘കം ബാക്ക് അക്തർ’
‘150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്നതിൽ കേമൻ’- ഇരുപത്തിരണ്ടാം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച അക്‌തറിന്റെ ശാപം ഒരുപക്ഷേ, തുടക്കത്തിലേ ചാർത്തപ്പെട്ട ഈ വിശേഷണമായിരുന്നിരിക്കണം. അക്‌തറിന്റെ ഓരോ ചുവടുകളിലും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിയാൻ തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അൽപ്പം പരുങ്ങിപ്പോയി. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പന്തിന്റെ ..Shoaib Akhtar| |Pakistan|Manorama News
‘150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്നതിൽ കേമൻ’- ഇരുപത്തിരണ്ടാം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച അക്‌തറിന്റെ ശാപം ഒരുപക്ഷേ, തുടക്കത്തിലേ ചാർത്തപ്പെട്ട ഈ വിശേഷണമായിരുന്നിരിക്കണം. അക്‌തറിന്റെ ഓരോ ചുവടുകളിലും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിയാൻ തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അൽപ്പം പരുങ്ങിപ്പോയി. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പന്തിന്റെ ..Shoaib Akhtar| |Pakistan|Manorama News
‘150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്നതിൽ കേമൻ’- ഇരുപത്തിരണ്ടാം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച അക്‌തറിന്റെ ശാപം ഒരുപക്ഷേ, തുടക്കത്തിലേ ചാർത്തപ്പെട്ട ഈ വിശേഷണമായിരുന്നിരിക്കണം. അക്‌തറിന്റെ ഓരോ ചുവടുകളിലും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിയാൻ തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അൽപ്പം പരുങ്ങിപ്പോയി. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പന്തിന്റെ ..Shoaib Akhtar| |Pakistan|Manorama News
നാൽപത്തിയേഴാം ജന്മദിനത്തിൽ കാൽമുട്ട് ശസ്ത്രകിയയുടെ വേദനയിലായിരുന്നു ക്രിക്കറ്റിന്റെ ഏക്കാലത്തെയും വേഗമേറിയ ക്രിക്കറ്റ് താരം ശുഐബ് അക്‌തർ. ഓഗസ്റ്റ് 13 ആണ് അക്തറിന്റെ ജന്മദിനം. ഓസ്ട്രേലിയയിലെ മെൽബണിൽ നടത്തിയ കാൽ മുട്ട് ശസ്ത്രക്രിയ ഏറെ വേദനാജനകമായിരുന്നുവെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാവരും പ്രാർഥിക്കണമെന്നും വേഗം സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നതുമായ അഭ്യർഥന കായികപ്രേമികൾ ഹൃദയവേദനയോടെയാണ് ഏറ്റെടുത്തത്. വീൽചെയറിലായിരുന്ന അക്തർക്ക് കഴിഞ്ഞ ദിവസം ക്രച്ചസിന്റെ സഹായത്തോടെ എഴുന്നേറ്റു നിൽക്കാനായത് ശുഭസൂചനയാണ്. കഴിഞ്ഞ 11 വർഷത്തിനിടെ ഒരു ഡസനിലേറെ ശസ്ത്രക്രിയകൾക്ക് വിധേയനായ താരം ഈ ശസ്ത്രക്രിയ തന്റെ അവസാനത്തേതാകട്ടെയെന്ന പ്രത്യാശയിലാണ്. 1975ലാണ് അക്‌തറിന്റ ജനനം. റാവൽപിണ്ടിയിലെ മുഹമ്മദ് അക്തറിന്റെ ഹമീദയുടെയും മകൻ. 1997ൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അക്തകർ 2011ൽ വിരമിച്ചു. ക്രിക്കറ്ററും കമന്റേറേററും കോച്ചുമായി തിളങ്ങിയിട്ടുള്ള അക്തറിന്റെ പേരിലാണ് ഇപ്പോഴും ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബോളിന്റെ റെക്കോർഡ്. മണിക്കൂറിൽ 161.3 കിലോമീറ്റർ വേഗം. 97ൽ വെസ്റ്റിൻഡീസുമായുള്ള കളിയിലാണ് ടെസ്റ്റ് അരങ്ങേറ്റം.
∙ വിശേഷണങ്ങൾ വിനയായി
‘150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്നതിൽ കേമൻ’- ഇരുപത്തിരണ്ടാം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച അക്‌തറിന്റെ ശാപം ഒരുപക്ഷേ, തുടക്കത്തിലേ ചാർത്തപ്പെട്ട ഈ വിശേഷണമായിരുന്നിരിക്കണം. അക്‌തറിന്റെ ഓരോ ചുവടുകളിലും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിയാൻ തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അൽപ്പം പരുങ്ങിപ്പോയി. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പന്തിന്റെ വേഗത്തിൽ മാത്രമായി അക്‌തറിന്റെ ശ്രദ്ധ. കൈമടക്കി എറിയുന്നു എന്ന പേരുദോഷവും ഒപ്പം സ്വഭാവത്തിലെ വൈചിത്ര്യത്തിലും തുറന്നുകാട്ടപ്പെട്ടതും അക്‌തറിനെ ഒരു ചുവട് പിന്നിലേക്കാണ് തള്ളിയിട്ടത് എന്നു ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ അതിവേഗ പന്തുകളിലൂടെ ശ്രദ്ധാകേന്ദ്രമായ ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക്കിനും സമാനമായ വിശേഷണങ്ങളാണ് ആരാധകർ ചാർത്തിക്കൊടുക്കുന്നത്. അടുത്ത അക്തറാകാൻ പോന്ന താരം എന്ന് ലോകോത്തര പേസർമാർ പോലും ഉമ്രാനെ വാഴ്ത്തുന്നു. അക്തറെപ്പോലെ, വേഗത്തിലാണ് ഉമ്രാന്റെയും ശ്രദ്ധ. വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന സൗമ്യനായ ഉമ്രാനെയാണ് ഇതുവരെ കണ്ടിട്ടുള്ളത് എന്നതിൽ ക്രിക്കറ്റ് ആരാധകർക്ക് ആശ്വസിക്കാം.
∙ ബാറ്റർമാരുടെ പേടിസ്വപ്നം
1999 ഏകദിന ലോകകപ്പിലായിരുന്നു അക്‌തർ വരവറിയിച്ചത്. റൺ അപ്പിലും വേഗത്തിലും റെക്കോർഡുകൾ തകർത്തു മുന്നേറിയ അക്‌തർ ഏതു ബാറ്ററുടെയും പേടിസ്വപ്‌നമായി. പക്ഷേ മുപ്പത്തിയൊന്നു വയസിനിടെ അക്‌തർ വിവാദങ്ങളുടെയും തോഴനായി. സംശയാസ്‌പദമായ ബോളിങ് ആക്ഷന്റെ പേരിൽ രണ്ടു തവണ ടീമിൽ നിന്നു മാറിനിൽക്കേണ്ടിവന്നു. രണ്ടു തവണയും കുറ്റവിമുക്‌തനായി ടീമിൽ തിരിച്ചെത്തിയെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ സംശയം ബാക്കിയായിരുന്നു. ഷോട്ട്പിച്ച് പന്തുകൾ ലക്ഷ്യം വയ്‌ക്കുമ്പോൾ അക്‌തർ കൈമടക്കുന്നുണ്ടെന്ന തോന്നലാണു താരത്തിനു പ്രധാനമായും തിരിച്ചടിയായത്..
മണിക്കൂറിൽ 160 കിലോമീറ്റർ വേഗമാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ച അക്‌തർ അതു പാലിക്കാനായി കൃത്യത ബലി കൊടുത്തുതുടങ്ങിയതോടെ ‘അടി’ വാങ്ങുന്നതു ശീലമായി. 2003 ലോകകപ്പിൽ ഏറ്റവും പ്രതീക്ഷയോടെ വന്ന അക്‌തർ സമ്പൂർണപരാജയമായി. തുടർന്നു ടീമിൽ നിന്നു തന്നെ പുറത്താകുകയും ചെയ്തു. കോച്ച് ബോബ് വൂമറും ക്യാപ്‌റ്റൻ ഇൻസമാം ഉൽ ഹഖുമായുള്ള അക്‌തറുടെ ഉരസലുകൾ പുറത്തേക്കുള്ള യാത്രയ്‌ക്കും വേഗമേറ്റി.
∙ അവസാന ടെസ്റ്റ് ഇന്ത്യയ്ക്കെതിരെ
2007 ഡിസംബറിൽ ഇന്ത്യയുമായിട്ടായിരുന്നു അവസാന ടെസ്റ്റ്. പാക്കിസ്ഥാൻ, ഏഷ്യ ഇലവൻ, ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയിലെല്ലാം അക്തർ മികവ് തെളിയിച്ചു. റാവൽപിണ്ടി എക്സ്പ്രസിന്റെ ബോളിങ്ങിനെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നപ്പോഴൊക്കെ െഎസിസി പരിശോധന നടത്തി താരത്തിനു ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. 46 ടെസ്റ്റിൽ 136 വിക്കറ്റും 163 ഏകദിനത്തിൽ 247 വിക്കറ്റും സ്വന്തമാക്കിയിരുന്ന അക്തറിന് മുട്ടുവേദനയുടെ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ കുറച്ചു വർഷങ്ങൾ കൂടി കളിക്കാമായിരുന്നു. വിരമിച്ചതിനു ശേഷമുള്ള അക്തറുടെ 11 വർഷവും വേദനയുടേതായിരുന്നു.
2006ൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു മുന്നോടിയായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നടത്തിയ പരിശോധനയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ താരത്തെ രണ്ടു വർഷത്തേക്ക് വിലക്കിയിരുന്നു. അനബോളിക് സ്‌റ്റിറോയ്‌ഡ് ആയ നാൻഡ്രലോൺ എന്ന ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതോടെ, ചാംപ്യൻസ് ട്രോഫിക്കുള്ള പാക്കിസ്‌ഥാൻ ടീം അംഗമായിരുന്ന അക്തറെ ഉടൻ നാട്ടിലേക്കു മടക്കിവിളിക്കുകയും പകരം സ്‌പിന്നർ അബ്‌ദുൽ റഹ്‌മാനെ ടീമിലെടുക്കുകയും ചെയ്‌തുവെങ്കിലും ടൂർണമെന്റിൽ പാക്കിസ്‌ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.
∙ ഉത്തേജകം എല്ലാം തുലച്ചു
അക്‌തറിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ വിരമിക്കിലിലേക്കു വഴി തെളിച്ച ഉത്തേജമരുന്നുമുണ്ടായിരുന്നു അനബോളിക് സ്‌റ്റിറോയ്‌ഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ‘നാൻഡ്രലോൺ’ ഉപയോഗിച്ചതെന്ന പിസിബിയുടെ കണ്ടെത്തൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹതാരം മുഹമ്മദ് ആസിഫിനെ ബാറ്റുകൊണ്ട് അടിച്ചതിന്റെ പേരിൽ അക്‌തറെ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അച്ചടക്ക സമിതി 13 ഏകദിന മൽസരങ്ങളിൽ നിന്നു വിലക്കുകയും 34 ലക്ഷം രൂപ പിഴ അടപ്പിച്ച് രണ്ടു വർഷം നല്ലനടപ്പിനും വിധിക്കുകയും ചെയ്തിരുന്നു. 2007ൽ ട്വന്റി20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിൽ എത്തിയ ശേഷമായിരുന്നു വിലക്കിനു കാരണമായ സംഭവം. തുടർന്ന് അക്തറെ മടക്കി അയച്ചിരുന്നു.
∙ ‘എല്ലാവരുടെയും പ്രാർഥന വേണം’
ജന്മദിനത്തലേന്ന് അക്തറിന്റെ കാൽമുട്ടിൽ നടത്തിയ അവസാന ശസ്ത്രകിയ പത്തുമണിക്കുറോളം നീണ്ടു. പന്തേറ് തന്നെയാണ് അക്തറിന്റെ മുട്ടുകളെ താറുമാറാക്കിയത്. അന്ന് വിരമിച്ചാല്ലായിരുന്നെങ്കിൽ ഇന്ന് വീൽചെയറിലുണ്ടാകുമായിരുന്നെന്ന് അക്തർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാൽ മുട്ട് വേദന അസഹ്യമായിരുന്നെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കാൻ സാധിച്ചതിനാലാണല്ലോ ഇങ്ങനെ ആയതെന്നും അക്തർ അഭിമാനത്തോടെ പറയുന്നു. ഇനിയും കളിക്കാൻ അവസരം ലഭിച്ചാൽ ഇതുതന്നെ ചെയ്യുമെന്ന് താരം പറയുന്നു.
ജന്മദിനത്തോടനുബന്ധിച്ച് നൽകിയ കുറിപ്പിൽ ശസത്രക്രിയയ്ക്ക് ശേഷം അൽപം ആശ്വാസമുണ്ടെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഉണ്ടാവണമെന്നും അക്തർ അഭ്യർഥിക്കുന്നു. കഴിഞ്ഞ ദിവസം ക്രിച്ചസിന്റെ സഹായത്തോടെ തന്റെ 2 സുഹൃത്തുക്കൾക്കൊപ്പം എഴുന്നേറ്റു നിൽക്കുന്ന ചിത്രം അക്തർ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. സാധാരണ ജീവിതത്തിലേക്ക് അക്തർക്ക് ഉടൻ മടങ്ങാനാകുമെന്നതിന്റെ സൂചനയാകട്ടെ ഇതെന്ന് ആരാധകർ പ്രത്യാശിക്കുന്നു.
∙ സച്ചിനെ പരുക്കേൽപ്പിക്കാൻ ബൗൺസർപൂരം
ശുഐബ് അക്‌തറും സച്ചിൽ തെണ്ടുൽക്കറും നേർക്കുനേർ വരുന്നത് ക്രിക്കറ്റ് പ്രേമികൾക്ക് ഹരമായിരുന്നു. അക്തറിന്റെ മേൽ മിക്കവാറും മേൽതൂക്കം സച്ചിനായിരുന്നുവെങ്കിലും ചില അവസരങ്ങളിൽ തിരിച്ചും സംഭവിച്ചിട്ടുണ്ട്. 97ൽ ഇന്ത്യയുമായുള്ള ആദ്യ മൽസരത്തിൽ കളിക്കാനിറങ്ങുമ്പോൾ സച്ചിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലായിരുന്നുവെന്ന് അക്തർ വ്യക്തമാക്കിയുരുന്നു. സഖ്‌ലൈൻ മുഷ്താഖാണ് സച്ചിനെക്കുറിച്ച് പിന്നീട് പറഞ്ഞ് കൊടുത്തത്. ചില മത്സരങ്ങളിൽ സച്ചിനെ പരുക്കേൽപ്പിക്കാൻ ബൗൺസർ തുടർച്ചയായി എറിഞ്ഞിട്ടുണ്ടെന്നു അക്തർ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ താരം ആദ്യമത്സരത്തിൽ ഇറങ്ങുമ്പോൾ സച്ചിൻ ക്രിക്കറ്റിന്റെ ഉന്നതിയിൽ എത്തിയിരുന്നു.
ആര് എന്തൊക്കെ പറഞ്ഞാലും എനിക്കൊന്നുമില്ല എന്ന ഭാവമായിരുന്നു അക്‌തറിന് എപ്പോഴും. പരിശീലന വേളയിൽ, സ്വതേ ഇറക്കം കുറഞ്ഞ നിക്കർ ഒന്നു കൂടി ഉയർത്തിപ്പിടിച്ചു കൂട്ടുകാരുമൊത്ത് ‘തല്ലുകൂടുന്ന’ കളിക്കാരൻ. ബാഗി ജീൻസും ഷൂസുമണിഞ്ഞ് ബൈക്കിൽ ചെത്തി നടക്കുന്നത് ഇഷ്‌ട വിനോദമാക്കിയിരുന്ന താരം ഇന്ന് വേദനയുടെ പിടിയിൽ പെട്ട് ഉഴലുകയാണെങ്കിലും എല്ലാത്തിനെയും അതിജീവിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ക്രിക്കറ്റ് ആരാധകർക്കെല്ലാം. ആ പ്രതീക്ഷകൾക്കൊപ്പം ചുവടുവയ്ക്കുകയാണ് അക്തറിന്റെ ഭാര്യ റുവസ്ഖാനും മകൻ മുഹമ്മദ് മിഖായേൽ അലയും.
English Summary: ‘Hopefully, it’s the last surgery’: Shoaib Akhtar says after undergoing knee surgery