അടിയോടടി; ഐസിസി ബെസ്റ്റ് പ്ലെയറായി റാസ, ഇനി ‘തിരിച്ചുവരവ്’; രണ്ടും കൽപിച്ച് സിംബാബ്വെ?
സിംബാബ്വെ... ഇന്നത്തെ ഇത്തിരിക്കുഞ്ഞൻമാരല്ല, ആയ കാലത്ത് എതിരെ നിൽക്കുന്നത് ഏത് വമ്പനായാലും തോൽപിക്കാൻ കരുത്തുണ്ടായിരുന്ന ഒരുകൂട്ടമായിരുന്നു സിംബാബ്‌വെ ടീം. ആഭ്യന്തര പ്രശ്നങ്ങളും ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടും ചേർന്നാണ് ആ കരുത്ത് മുഴുവൻ ചോർത്തിയത്.... Zimbabwe, Cricket, Sports
സിംബാബ്‌വെ... ഇന്നത്തെ ഇത്തിരിക്കുഞ്ഞൻമാരല്ല, ആയ കാലത്ത് എതിരെ നിൽക്കുന്നത് ഏത് വമ്പനായാലും തോൽപിക്കാൻ കരുത്തുണ്ടായിരുന്ന ഒരുകൂട്ടമായിരുന്നു സിംബാബ്‌വെ ടീം. ആഭ്യന്തര പ്രശ്നങ്ങളും ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടും ചേർന്നാണ് ആ കരുത്ത് മുഴുവൻ ചോർത്തിയത്.... Zimbabwe, Cricket, Sports
സിംബാബ്‌വെ... ഇന്നത്തെ ഇത്തിരിക്കുഞ്ഞൻമാരല്ല, ആയ കാലത്ത് എതിരെ നിൽക്കുന്നത് ഏത് വമ്പനായാലും തോൽപിക്കാൻ കരുത്തുണ്ടായിരുന്ന ഒരുകൂട്ടമായിരുന്നു സിംബാബ്‌വെ ടീം. ആഭ്യന്തര പ്രശ്നങ്ങളും ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടും ചേർന്നാണ് ആ കരുത്ത് മുഴുവൻ ചോർത്തിയത്.... Zimbabwe, Cricket, Sports
സിംബാബ്‌വെ... ഇന്നത്തെ ഇത്തിരിക്കുഞ്ഞൻമാരല്ല, ആയ കാലത്ത് എതിരെ നിൽക്കുന്നത് ഏത് വമ്പനായാലും തോൽപിക്കാൻ കരുത്തുണ്ടായിരുന്ന ഒരുകൂട്ടമായിരുന്നു സിംബാബ്‌വെ ടീം. ആഭ്യന്തര പ്രശ്നങ്ങളും ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടും ചേർന്നാണ് ആ കരുത്ത് മുഴുവൻ ചോർത്തിയത്. ഓരോ മത്സരങ്ങൾക്കു ശേഷവും ഷൂസ് പശ വച്ച് ഒട്ടിക്കേണ്ടിവരുന്ന ഗതികേട് സിംബാബ്‌വെ താരം റയാൻ ബേൾ മുൻപ് ട്വിറ്ററിൽ പങ്കുവച്ചത് ക്രിക്കറ്റ് ആരാധകരെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. കൊള്ളാവുന്ന ഒരു കിറ്റ് പോലുമില്ലാതിരുന്നിട്ടും അവർ ക്രിക്കറ്റിനെ പ്രണയിച്ചുകൊണ്ടേയിരുന്നു. ‘നിങ്ങൾ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് സ്വന്തമാക്കാൻ ലോകം മുഴുവൻ കൂടെനിൽക്കും’ എന്ന് ദി ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിൽ പറയുന്നതുപോലെ സിംബാബ്‌വെ ടീമിനെ സഹായിക്കാൻ പലരും മുന്നോട്ടുവന്നു. സിംബാബ്‌വെ താരങ്ങൾക്ക് കിറ്റ് സമ്മാനിക്കാൻ പ്യൂമ തയാറായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ക്രിക്കറ്റ് ബോർഡിന്റെ കെടുകാര്യസ്ഥതയും ക്രിക്കറ്റ് കാര്യങ്ങളിൽ സർക്കാരിന്റെ അനാവശ്യ ഇടപെടലുകളും ചേർന്ന് ഇരുട്ടിലാക്കിയ ഒട്ടേറെ വർഷങ്ങൾക്കു ശേഷം വീണ്ടും ക്രിക്കറ്റിൽ രണ്ടു കാലിൽ നിവർന്നു നിൽക്കാനുള്ള ശ്രമത്തിലാണ് സിംബാബ്‌വെ ഇപ്പോൾ.
ബംഗ്ലദേശിനെതിരെ നാട്ടിൽ നടന്ന ഏകദിന– ട്വന്റി20 പരമ്പരകളിലെ വിജയം, പിന്നാലെ ഇന്ത്യയ്ക്കെതിരായ 3–ാം ഏകദിനത്തിൽ ഉറപ്പായ തോൽവിയിൽനിന്ന്, വിജയത്തിന്റെ പടിവാതിൽവരെ എത്തിയശേഷം പൊരുതിവീണ പോരാട്ടവീര്യം, എല്ലാറ്റിനുമൊടുവിൽ വമ്പൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ ഏകദിന വിജയം. സിംബാബ്‌വെ തിരിച്ചുവരവിന്റെ പാതയിലാണോ? അതേ എന്നു വിശ്വസിക്കാനാണ് ക്രിക്കറ്റ് ആരാധകർക്ക് ഇഷ്ടം. ലോക ക്രിക്കറ്റിനു ‘ചില്ലറ സംഭാവനകളല്ലല്ലോ’ സിംബാബ്‌വെ നൽകിയിട്ടുള്ളത്!
∙ തിരിച്ചുവരവിന്റെ പാതയിൽ
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിനു ഫലം കണ്ടുതുടങ്ങിയെന്ന സൂചനകളാണ് സിംബാബ്‌വെയുടെ സമീപകാല പ്രകടനങ്ങൾ തെളിയിക്കുന്നത്. ഈ വർഷമാദ്യം ശ്രീലങ്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തി തുടങ്ങിയ സിംബാബ്‌വെ പിന്നീട് ബംഗ്ലദേശിനെതിരെ ഏകദിന, ട്വന്റി20 പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി20 17 റൺസിനും മൂന്നാം മത്സരം 10 റൺസിനും സിംബാബ്‌വെ വിജയിച്ചു. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന് പരാജയം നേരിട്ടു. ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും 5 വിക്കറ്റിന് ജയിച്ചു പരമ്പര സ്വന്തമാക്കിയ സിംബാബ്‌വെ, അവസാന മത്സരത്തിൽ പരാജയം നേരിട്ടു. പൊതുവേ ക്രിക്കറ്റിൽ അട്ടിമറി വീര്യവും വമ്പും മാത്രം പറഞ്ഞു ശീലിച്ചിട്ടുള്ള ബംഗ്ലദേശിനെതിരെ ആധികാരികമായി നേടിയ 2 പരമ്പര വിജയങ്ങൾ സിംബാബ്‌വെ താരങ്ങളുടെ ആത്മവിശ്വാസം കാര്യമായി ഉയർത്തിയിട്ടുണ്ടെന്നു വേണം കരുതാൻ. പിന്നാലെ ഇന്ത്യയ്ക്കെതിരെ നടന്ന ആദ്യ 2 ഏകദിനങ്ങളിലും പൊരുതാതെതന്നെ കീഴടങ്ങിയെങ്കിലും 3–ാം ഏകദിനത്തിൽ അവസാന ഓവർ വരെ അതേ ഇന്ത്യയെ വിറപ്പിച്ചതിനു ശേഷമാണു സിംബാബ്‌വെ വീണത്.
അതിനുശേഷം ഏറ്റവുമൊടുവിൽ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലെ വിജയമാകും ആരാധകർക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ 2 മത്സരങ്ങളിലും പരാജയം രുചിച്ചെങ്കിലും മൂന്നാം ഏകദിനത്തിലെ ത്രസിപ്പിക്കുന്ന ജയം അവരുടെ തുടർന്നുള്ള പോരാട്ടങ്ങൾക്കും ഇന്ധനമാകുമെന്നുറപ്പ്. 1992 മുതൽ ഓസ്ട്രേലിയയിൽ പരമ്പര കളിച്ചിട്ടുള്ള സിംബാബ്‍വെ 30 വർഷങ്ങൾക്കു ശേഷമാണ് ഓസീസിനെതിരെ അവരുടെ നാട്ടിൽ ഒരു ജയം സ്വന്തമാക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റുകൾക്കാണു സിംബാബ്‍വെയുടെ വിജയം. ഓസ്ട്രേലിയയെ ആദ്യം ബാറ്റിങ്ങിനയച്ച സിംബാബ്‍വെ അവരെ വെറും 131 റൺസിനാണു പുറത്താക്കിയത്. ഡേവിഡ് വാർണർ, ആഷ്ടൻ ആഗർ, ഗ്ലെൻ മാക്‌സ്‍വെൽ, മിച്ചൽ സ്റ്റാർക് തുടങ്ങി പ്രമുഖ താരങ്ങളടങ്ങിയ ഓസീസ് നിരയെയാണ് സിംബാബ്‍വെ മെരുക്കിയത്. വാർണറിനും മാക്‌സ്‍വെലിനും മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കടക്കാനായത്. 5 വിക്കറ്റുകൾ നേടിയ റയാൻ ബേളാണ് ഓസീസ് നിരയെ തകർത്തത്.
∙ ഇനി ലോകകപ്പ്
ഓസ്ട്രേലിയയിൽത്തന്നെ നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ് സിംബാബ്‌വെയുടെ ഇനിയുള്ള അങ്കം. കിരീടത്തിന് അവകാശവാദമൊന്നും ഉന്നയിക്കാനില്ലെങ്കിലും വെറുതെയങ്ങ് പോകാൻ ഒരുക്കമല്ലെന്ന് ടീം ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ പറയുന്നു. വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, സ്കോട്‌ലൻഡ് തുടങ്ങിയ ടീമുകളുമായാണ് ഓപ്പണിങ് റൗണ്ടിൽ ഏറ്റുമുട്ടുന്നത്. ക്രിക്കറ്റ് ഭരണസമിതിയിലെ സർക്കാർ ഇടപെടൽ രൂക്ഷമായതോടെ 2019ൽ ഐസിസി സിംബാബ്‌വെയെ അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സിംബാബ്‌വെ സർക്കാർ ക്രിക്കറ്റ് ബോർഡിനെ ‘ജനാധിപത്യ രീതിയിൽ’ പുനസ്ഥാപിച്ചതോടെയാണ് മൂന്നു മാസത്തിനു ശേഷം സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ സസ്പെൻഷൻ നിലവിൽ ഉണ്ടായിരുന്നതിനാൽ ട്വന്റി20 ലോകകപ്പിലെ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ സിംബാബ്‌വെക്കു കഴിഞ്ഞിരുന്നില്ല. അങ്ങനെ 2021 ട്വന്റി20 ലോകകപ്പിൽ അവർ കാഴ്ച്ചക്കാരായി.
ട്വന്റി20 ലോകകപ്പിൽ ഇതുവരെ എടുത്തു പറയത്തക്ക പ്രകടനം പുറത്തെടുക്കാൻ സിംബാബ്‌വെയ്ക്കു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. കളിച്ചിട്ടുള്ള ട്വന്റി20 ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടം പിന്നിടാൻ അവർക്കു കഴിഞ്ഞിട്ടുമില്ല. ആ ദുഷ്പേര് ഇക്കുറി തിരുത്താനുറച്ചാണ് കോച്ച് ഡേവ് ഹോട്ടൻ, താരങ്ങളായ സിക്കന്ദർ റാസ, റയാൻ ബേൾ, രഗിസ് ചകബ്‌വ, ഷോൺ വില്യംസ്, ക്രെയ്ഗ് ഇർവിൻ, ബ്രാഡ് ഇവാൻസ്, റിച്ചാഡ് നഗരായ, തടിവനാഷെ മരുമനി എന്നിവരടങ്ങുന്ന ടീം ഓസ്ട്രേലിയയ്ക്ക് വിമാനം കയറുന്നത്.
∙ സ്പെഷലാണ് സിക്കന്ദർ റാസ
സിംബാബ്‌വെ ക്രിക്കറ്റിന്റെ പോരാട്ടവീര്യത്തിനുള്ള മറുപേരാണ് പാക്കിസ്ഥാൻ വംശജനായ സിക്കന്ദർ റാസ. ഇക്കഴിഞ്ഞ മൂന്നു പരമ്പരകളിൽനിന്ന് 3 സെഞ്ചറി അടിച്ചുകൂട്ടിയ സിക്കന്ദറിനെയാണ് ഈ മാസത്തെ മികച്ച താരമായി ഐസിസി തിരഞ്ഞെടുത്തത്. കിവീസ് താരം മിച്ചൽ സാന്റ്നർ, ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് എന്നിവരെ മറികടന്നാണ് ഈ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിംബാബ്‌വെ താരമാണ് റാസ. ഷോർട്ടർ ഫോർമാറ്റിൽ ഇക്കാലയളവിൽ 7 വിക്കറ്റുകളും സ്വന്തമാക്കി ഈ സ്റ്റാർ ഓൾറൗണ്ടർ. 2013ലാണ് റാസ സിംബാബ്‌വെ ടീമിനായി കളിച്ചുതുടങ്ങിയത്. ഏതാനും മാസങ്ങൾക്കു മുൻപു നടന്ന ട്വന്റി20 ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങളിൽ ഉശിരൻ ഫോമിലായിരുന്നു റാസ. 57.00 ബാറ്റിങ് ശരാശരിയിൽ 228 റൺസ് അടിച്ചുകൂട്ടിയ റാസ 5 വിക്കറ്റുകളും വീഴ്ത്തി. 176.74 ആയിരുന്നു സ്ട്രൈക് റേറ്റ്. ഇതോടെയാണു റാസയുടെ രാശി തെളിഞ്ഞതെന്നു നിസ്സംശയം പറയാം.
പിന്നീടങ്ങോട്ട് സിംബാബ്‌വെ മധ്യനിരയെ ഏറെക്കുറെ ഒറ്റയ്ക്കുതന്നെ ചുമലിലേറ്റിയത് റാസയാണെന്നു പറയാം. ഏകദിനത്തിലും ഇതേ ഫോം തുടർച്ചയാക്കിയതോടെയാണ് ഇപ്പോഴത്തെ സിംബാബ്‌വെ നിരയിലെ ഏറ്റവും അപകടകാരിയായ താരമായി റാസ വളർന്നതും. എന്നാൽ റാസയ്ക്കു പ്രായം 36 ആയി എന്ന കാര്യമാകും ആരാധകരെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത്. കരിയർ അവസാന ലാപ്പിലേക്ക് എത്തുമ്പോഴാണ് റാസ ഫോമിന്റെ മകുടിയിലേക്ക് ഉയർന്നത് എന്നതും ശ്രദ്ധേയം. പക്ഷേ ആൻഡി ഫ്ലവറും ഹീത്ത് സ്ട്രീക്കും മുറേ ഗുഡ്‌വിനുമൊക്കെ കളിച്ചിരുന്ന ആ പ്രതാപ കാലത്തേക്ക് റാസ സിംബാബ്‌വെയെ തിരികെയെത്തിക്കും എന്നും ആരാധകർ കണക്കുകൂട്ടുന്നു. ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെ മറികടന്നുള്ള ഐസിസിയുടെ ഈ നേട്ടം റാസയ്ക്കു മാത്രമല്ല, ടീമിലെ സഹതാരങ്ങൾക്കും മുതൽക്കൂട്ടാകും. രാജ്യാന്തര ക്രിക്കറ്റിന്റെ മുൻ നിരയിലേയ്ക്കുള്ള റാസയുടെ ചുവടുവയ്പ്പാകട്ടെ ഈ പുരസ്കാരം. സിംബാബ്‌വെയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നു, ഇനിയും ഏറെ!
English Summary: Zimbabwe Team Expectations for Twenty20 World Cup