അർധ സെഞ്ചറി, പരമ്പരയിലെ ടോപ് സ്കോറർ: സഞ്ജുവിന്റെ മറുപടി !
ചെന്നൈ ∙ 54 റൺസുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽ നിന്നു നയിച്ച 3–ാം ഏകദിനത്തിൽ ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യൻ എയ്ക്ക് 106 റൺസിന്റെ കൂറ്റൻ ജയം. സ്കോർ: ഇന്ത്യ എ– 49.3 ഓവറിൽ 284. ന്യൂസീലൻഡ് എ– 38.3 ഓവറിൽ 178. 3 മത്സരങ്ങൾ അടങ്ങിയ Sanju samson, Cricket, Manorama News

ചെന്നൈ ∙ 54 റൺസുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽ നിന്നു നയിച്ച 3–ാം ഏകദിനത്തിൽ ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യൻ എയ്ക്ക് 106 റൺസിന്റെ കൂറ്റൻ ജയം. സ്കോർ: ഇന്ത്യ എ– 49.3 ഓവറിൽ 284. ന്യൂസീലൻഡ് എ– 38.3 ഓവറിൽ 178. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ പരമ്പരയിലെ ടോപ് സ്കോറർ സഞ്ജുവാണ് (120 റൺസ്).
ഇന്നു കാര്യവട്ടത്തു നടക്കുന്ന ട്വന്റി20 മത്സരത്തിന്റെ ആവേശത്തിന് ഇന്നലെ ചെന്നൈയിൽ തിരികൊളുത്തുകയായിരുന്നു സഞ്ജുവും സംഘവും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിൽ സഞ്ജുവിനു പുറമേ തിലക് വർമ (50), ഷാർദൂൽ ഠാക്കൂർ (51) എന്നിവരും അർധസെഞ്ചറി നേടി. 68 പന്തിൽ ഒരു ഫോറും 2 സിക്സും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവും തിലക് വർമയും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 99 റൺസായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഓപ്പണർ ഡെയ്ൻ ക്ലീവർ ഒഴികെ (83) മറ്റാർക്കും ന്യൂസീലൻഡ് ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായ ആദ്യ പരമ്പരയിൽ ബാറ്റിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിനു കഴിഞ്ഞു. ഒന്നാം ഏകദിനത്തിൽ 29 റൺസുമായി പുറത്താകാതെ നിന്ന താരം രണ്ടാം ഏകദിനത്തിൽ 37 റൺസും നേടി.
Content Highlights: Sanju samson, Cricket