ബുമ്രയ്ക്ക് പകരം സിറാജ്
പരുക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്കു പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവശേഷിക്കുന്ന 2 മത്സരങ്ങളിൽ പേസർ മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.

ന്യൂഡൽഹി ∙ പരുക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്കു പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവശേഷിക്കുന്ന 2 മത്സരങ്ങളിൽ പേസർ മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. രണ്ടാം ട്വന്റി20 നാളെ ഗുവാഹത്തിയിലും മൂന്നാം ട്വന്റി20 ചൊവ്വാഴ്ച ഇൻഡോറിലും നടക്കും.
പുറംവേദന അലട്ടുന്ന ബുമ്രയ്ക്കു ട്വന്റി20 ലോകകപ്പ് നഷ്ടമായേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ബുമ്ര വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
English Summary: Siraj replaces Bumrah