നമീബിയയ്ക്കെതിരെ നെതർലൻഡ്സിന് 5 വിക്കറ്റ് ജയം; സൂപ്പർ 12 പ്രതീക്ഷ
മെൽബൺ ∙ അട്ടിമറി വീരന്മാരായ നമീബിയയ്ക്കെതിരെ നന്നായി വിറച്ചെങ്കിലും നെതർലൻഡ്സ് രക്ഷപ്പെട്ടു. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 5 വിക്കറ്റിനാണ് നെതർലൻഡ്സിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത് നമീബിയ കുറിച്ച 121 റൺസ് പിന്തുടർന്ന നെതർലൻഡ്സ് 6 ഓവറിലേറെ ബാക്കി നിൽക്കെ ഒന്നിനു 92 എന്ന നിലയിലായിരുന്നു.

മെൽബൺ ∙ അട്ടിമറി വീരന്മാരായ നമീബിയയ്ക്കെതിരെ നന്നായി വിറച്ചെങ്കിലും നെതർലൻഡ്സ് രക്ഷപ്പെട്ടു. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 5 വിക്കറ്റിനാണ് നെതർലൻഡ്സിന്റെ ജയം.
ആദ്യം ബാറ്റു ചെയ്ത് നമീബിയ കുറിച്ച 121 റൺസ് പിന്തുടർന്ന നെതർലൻഡ്സ് 6 ഓവറിലേറെ ബാക്കി നിൽക്കെ ഒന്നിനു 92 എന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് നാലു വിക്കറ്റുകൾ നഷ്ടമായതോടെ 5ന് 102 ആയി. അവസാനം 3 പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്.
സ്കോർ: നമീബിയ– 20 ഓവറിൽ 6ന് 121. നെതർലൻഡ്സ്– 19.3 ഓവറിൽ 5ന് 122. ആദ്യ മത്സരത്തിൽ യുഇഎയെയും തോൽപിച്ച നെതർലൻഡ്സിന് ഇതോടെ സൂപ്പർ 12 പ്രതീക്ഷ വർധിച്ചു. ആദ്യ കളിയിൽ ലങ്കയെ അട്ടിമറിച്ച നമീബിയയ്ക്കും പ്രതീക്ഷയുണ്ട്.
English Summary: Netherlands vs Namibia