സിഡ്നി ∙ ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ട്വന്റി20 ലോകകപ്പിൽ ‘തിളങ്ങി’ നമ്മുടെ മലയാളവും! വ്യാഴാഴ്ച നടന്ന നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ യുഎഇ ക്യാപ്റ്റൻ കൂടിയായ തലശേരിക്കാൻ സി.പി.റിസ്‌വാനും ബേസിൽ ഹമീദും മലയാളം സംസാരിക്കുന്ന വിഡിയോ വൈറലായി. ഈ മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ, ഒന്നിച്ച് കളത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ട്വന്റി20 ലോകകപ്പിൽ ‘തിളങ്ങി’ നമ്മുടെ മലയാളവും! വ്യാഴാഴ്ച നടന്ന നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ യുഎഇ ക്യാപ്റ്റൻ കൂടിയായ തലശേരിക്കാൻ സി.പി.റിസ്‌വാനും ബേസിൽ ഹമീദും മലയാളം സംസാരിക്കുന്ന വിഡിയോ വൈറലായി. ഈ മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ, ഒന്നിച്ച് കളത്തിലുള്ള സമയത്തായിരുന്നു ഇരുവരുടെയും മലയാളത്തിലുള്ള സംഭാഷണം. ‘നീ ഓന്റെ ഫീൽഡ് നോക്ക്. എന്തായാലും അവൻ കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ’ എന്നുൾപ്പെടെ ഇരുവരും സംസാരിക്കുന്നത് വിഡിയോയിൽ കേൾക്കാം.

മത്സരത്തിൽ ടോസ് നേടിയ യുഎഇ ടീമിന്റെ മലയാളി ക്യാപ്റ്റൻ സി.പി.റിസ്‌വാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുഎഇയെ തോൽപ്പിച്ചാൽ സൂപ്പർ 12 എന്ന നിലയിലായിരുന്നു നമീബിയയുടെ വരവ്. മറുവശത്ത്, ടൂർണമെന്റിൽ ഒരു ആശ്വാസജയത്തിനായി യുഎഇയും പാഡു കെട്ടി.

ADVERTISEMENT

ഓപ്പണർമാരായ മുഹമ്മദ് വാസിമും അരവിന്ദും തിളങ്ങിയതോടെ ഓപ്പണിങ് വിക്കറ്റിൽ യുഎഇ കൂട്ടിച്ചേർത്തത് 39 റൺസ്. അരവിന്ദ് 32 പന്തിൽ 21 റൺസുമായി പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ കൂടിയായ റിസ്‌വാൻ ക്രീസിലെത്തി. രണ്ടാം വിക്കറ്റിൽ മുഹമ്മദ് വസീമിനൊപ്പം റിസ്‌വാൻ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. നേടിയത് 41 പന്തിൽ 58 റൺസ്.

അർധസെഞ്ചറി നേടിയ മുഹമ്മദ് വസീമും തൊട്ടുപിന്നാലെ മലയാളി താരം അലിഷാൻ ഷറഫുവും പുറത്തായതോടെയാണ് യുഎഇയ്ക്കായി മലയാളി താരങ്ങളുടെ രണ്ടാമത്തെ കൂട്ടുകെട്ടിന് അരങ്ങൊരുങ്ങിയത്. 41 പന്തുകൾ നേരിട്ട് ഒരു ഫോറും മൂന്നു സിക്സും സഹിതം 50 റൺസെടുത്താണ് വസീം മടങ്ങിയത്. പിന്നാലെ വന്ന ഷറഫു വെറും നാലു റൺസുമായി കൂടാരം കയറി. ഇതോടെ, 18–ാം ഓവറിലെ ആദ്യ പന്തിൽ റിസ്‌വാൻ – ബേസിൽ ഹമീദ് കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി. ഇരുവരും ഒരുമിച്ചു ബാറ്റു ചെയ്യുന്നതിനിടെയാണ് ആരാധകർ, പ്രത്യേകിച്ച് മലയാളി ആരാധകർ ഏറ്റെടുത്ത ‘മലയാളം വിഡിയോ’യ്ക്ക് ആധാരമായ സംഭവമുണ്ടായത്.

ADVERTISEMENT

നമീബിയൻ താരം ഡേവിഡ് വീസിനെ നേരിടാൻ തയാറെടുത്തു നിൽക്കുന്ന ബേസിൽ ഹമീദിനോടായി റിസ്‍വാന്റെ വാക്കുകൾ ഇങ്ങനെ:

‘‘നീ ഓന്റെ ഫീൽഡ് നോക്ക്. എന്തായാലും കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ...’’

ADVERTISEMENT

‘‘ഓഫ് സ്റ്റംപിലാ നിൽക്കുന്നത്’ – എന്ന് ബേസിൽ ഹമീദ് മറുപടി നൽകുന്നതും വിഡിയോയിൽ കേൾക്കാം.

തലശ്ശേരി സ്വദേശിയായ സി.പി.റിസ്‍വാൻ നയിക്കുന്ന യുഎഇ ടീമിലെ അലിഷാൻ ഷറഫു കണ്ണൂർ പഴയങ്ങാടി സ്വദേശിയും ബേസിൽ ഹമീദ് കോഴിക്കോട്ടുകാരനുമാണ്. റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടംനേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ യോഗ്യതാ മത്സരത്തിൽ സെഞ്ചറി നേടിയ റിസ്‌വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 

English Summary: UAE Players Basil Hameed And CP Rizwan Talking Malayalam During The Match Against Namibia