ഇന്ത്യൻ പോരാട്ടം കാണാൻ വിമാനം വരെ വൈകി; ഭാവി തലമുറയ്ക്കുള്ള കഥയെന്ന് ആയുഷ്മാൻ ഖുറാന
മുംബൈ∙ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യൻ വിജയം കാണുന്നതിനായി താൻ യാത്ര ചെയ്ത വിമാനത്തിന്റെ പൈലറ്റ് വിമാനം അഞ്ചു മിനിറ്റു വൈകിപ്പിച്ചതായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന. ട്വിറ്ററിലിട്ട കുറിപ്പിലാണ് ആയുഷ്മാൻ വിമാനത്തിൽനിന്നുള്ള അനുഭവം

മുംബൈ∙ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യൻ വിജയം കാണുന്നതിനായി താൻ യാത്ര ചെയ്ത വിമാനത്തിന്റെ പൈലറ്റ് വിമാനം അഞ്ചു മിനിറ്റു വൈകിപ്പിച്ചതായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന. ട്വിറ്ററിലിട്ട കുറിപ്പിലാണ് ആയുഷ്മാൻ വിമാനത്തിൽനിന്നുള്ള അനുഭവം പങ്കുവച്ചത്. മുംബൈയിൽനിന്ന് ചണ്ഡീഗഡിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലിരുന്ന പലരും ഇന്ത്യ– പാക്ക് പോരാട്ടം കാണുകയായിരുന്നെന്നും പൈലറ്റ് ബോധപൂർവം വിമാനം വൈകിച്ചെന്നും ബോളിവുഡ് താരം ട്വിറ്ററിൽ കുറിച്ചു.
‘‘ഈ കഥ ഭാവി തലമുറയ്ക്കുള്ളതാണ്. ഇന്ത്യ– പാക്ക് മത്സരത്തിന്റെ അവസാന രണ്ട് ഓവറുകൾ മുംബൈ– ചണ്ഡീഗഡ് വിമാനത്തിലിരുന്നാണു ഞാൻ കണ്ടത്. മറ്റു യാത്രക്കാരും അവരുടെ സെൽ ഫോണുകളിൽ നോക്കിയിരിപ്പായിരുന്നു. എനിക്കുറപ്പാണു ക്രിക്കറ്റ് ആരാധകനായ പൈലറ്റ് ബോധപൂർവം വിമാനം അഞ്ചു മിനിറ്റ് വൈകിച്ചതാണ്. അതിന് ആർക്കും ഒരു പരാതിയുമില്ലായിരുന്നു.’’– ആയുഷ്മാൻ ഖുറാന ട്വിറ്ററിൽ കുറിച്ചു.
‘‘പാണ്ഡ്യയും ഡികെയും പുറത്തായി. അശ്വിൻ വന്നു. വൈഡായെത്തിയ പന്ത് അദ്ദേഹം ഒഴിവാക്കിവിട്ടു. ഒടുവിലത്തെ റണ്ണും എടുത്തു. വിമാനത്തിൽ അത്തരത്തിലുള്ളൊരു ആർപ്പുവിളി ഞാൻ ഇതുവരെ കണ്ടിട്ടില്ല. റണ്‍വേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്.’’ഈ ദൃശ്യങ്ങൾ പകർത്തണമെന്നുണ്ടായിരുന്നെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും ആയുഷ്മാൻ ഖുറാന പ്രതികരിച്ചു.
മത്സരത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചത്. വിരാട് കോലി അർധ സെഞ്ചറി നേടി. 53 പന്തുകൾ നേരിട്ട കോലി 82 റൺസുമായി പുറത്താകാതെ നിന്നു. 6 ഫോറും 4 സിക്സുമടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. 27ന് നെതർലൻഡ്സിനെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത ലോകകപ്പ് പോരാട്ടം.
English Summary: Ayushmann Khurrana reveals pilot deliberately delayed Mumbai-Chandigarh flight to watch Ind-Pak match