‘ഓന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ’: ദാ, ലോകകപ്പിലെ മലയാളം കഥ!
നമീബിയയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു. ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിനിടെ മലയാളം കേട്ടതുകൊണ്ടു കൂടിയായിരിക്കണം അത് ശ്രദ്ധിക്കപ്പെടാൻ കാരണം. ഞങ്ങൾ കുറച്ചു നാളുകളായി ഒന്നിച്ച് കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മത്സരത്തിനിടെ മിക്കപ്പോഴും മലയാളത്തിലാണ് സംസാരിക്കാറുള്ളത്. പതിവു രീതിയിലാണ് അന്നും ഞങ്ങൾ സംസാരിച്ചത്. അത് ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അത് സോഷ്യൽ മീഡിയയിലും മറ്റും ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. വിവിധ രാജ്യക്കാരായ കളിക്കാരാണ് യുഎഇ ടീമിലുള്ളത്. നിലവിലെ ടീമിൽ കൂടുതലും ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ. വേറിട്ട സംസ്കാരവും പശ്ചാത്തലവുമാണ് ടീമംഗങ്ങൾക്ക്. ഇവരെ ഒരുമിച്ച് ഒത്തൊരുമയോടെ നയിക്കുകയെന്നത് വ്യത്യസ്തമായ അനുഭവമാണ്. മുന്നിലുള്ള മത്സരങ്ങൾക്കായി സജ്ജമാകുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റ് ടീമിന്റെ ആദ്യ മലയാളി നായകൻ; അതും യുഎഇ ടീമിന്റെ തലപ്പത്ത്. ജോലി തേടി യുഎഇയിലെത്തിയ ഒരു മലയാളി ഒടുവിൽ അവിടുത്തെ ദേശീയ ക്രിക്കറ്റ് ടി20 ടീമിന്റെ നായകനായി എന്നത് അതിശയത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് മലയാളികൾ സ്വീകരിച്ചത്. ഗൾഫിലെ മലയാളി സമൂഹത്തിനും അത് അഭിമാന നിമിഷമായി. ക്രിക്കറ്റ് ലോകകപ്പിൽ നായകനായ ആദ്യ മലയാളിയാണ് കണ്ണൂർ സ്വദേശി ചുണ്ടങ്ങാപൊയിൽ റിസ്വാൻ എന്ന സി.പി. റിസ്‌വാൻ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ യുഎഇ ആദ്യ വിജയം നേടിയതും ഈ തലശ്ശേരിക്കാരന്റെ നായകത്വത്തിലാണ്. ട്വന്റി20 ലോകകപ്പ് അനുഭവങ്ങളും ഭാവി ലക്ഷ്യങ്ങളും സി.പി. റിസ്‌വാൻ മനോരമ ഓൺലൈൻ പ്രീമിയത്തോടു പങ്കുവയ്ക്കുന്നു...
∙ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മലയാളി നായകൻ. യുഎഇ ടീമിനെ നയിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ നേരിടാനിറങ്ങിയ നിമിഷം മനസ്സിലെന്തായിരുന്നു?
വളരെയധികം സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു അത്. ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ എന്റെയും വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാർഥ്യമായി എന്നു മാത്രമല്ല യുഎഇ ടീമിന്റെ നായകനായി ലോകകപ്പ് കളിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനം തോന്നുന്നു.
∙ മുൻനിര ടീമായ ശ്രീലങ്കയെ അട്ടിമറിച്ചെത്തിയ നമീബിയയെ തോൽപ്പിച്ച് ലോകകപ്പിൽ യുഎഇയുടെ ആദ്യ ജയം, അതും മലയാളി താരങ്ങളുടെ മികവിൽ. പ്രതീക്ഷിച്ചിരുന്നോ ആ വിജയം?
ഒരു മാസം മുൻപ് നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ചാംപ്യന്മാരായ ശ്രീലങ്കയെ അട്ടിമറിച്ച്, ഏറെ ആത്മവിശ്വാസത്തോടെയാണ് നമീബിയ ഞങ്ങളെ നേരിടാനിറങ്ങിയത്. യുഎഇയെ തോൽപിച്ചാൽ നമീബിയയ്ക്ക് സൂപ്പർ 12ൽ സ്ഥാനം ഉറപ്പിക്കാമായിരുന്നു. ഞങ്ങൾ കഴിവിന്റെ പരമാവധി പുറത്തെടുത്തു. നമീബിയയ്ക്കെതിരെ ഏഴു റൺസിനു ജയിച്ചു. 43 റൺസെടുത്ത് യുഎഇയുടെ വിജയത്തിൽ പങ്കുവഹിക്കാനായതിൽ സന്തോഷമുണ്ട്. മത്സരത്തിൽ ടീമിലെ മറ്റു മലയാളി താരങ്ങളായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും മികച്ച പ്രകടനമാണ് നടത്തിയത്. നമീബിയയെ പരാജയപ്പെടുത്തി ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ യുഎഇയുടെ ആദ്യ വിജയം നേടാനായതിലും ഏറെ സന്തോഷമുണ്ട്.
∙ ‘ഓന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ’ നമീബിയയ്ക്കെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ മലയാളിയായ സഹതാരം ബേസിൽ ഹമീദുമായി റിസ്‌വാൻ മലയാളത്തിൽ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. എന്താണ് അവർ സംസാരിക്കുന്നതെന്ന് കമന്റേന്റർമാരും പറഞ്ഞു. അതേക്കുറിച്ച്?
നമീബിയയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു. ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിനിടെ മലയാളം കേട്ടതുകൊണ്ടു കൂടിയായിരിക്കണം അത് ശ്രദ്ധിക്കപ്പെടാൻ കാരണം. ഞങ്ങൾ കുറച്ചു നാളുകളായി ഒന്നിച്ച് കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മത്സരത്തിനിടെ മിക്കപ്പോഴും മലയാളത്തിലാണ് സംസാരിക്കാറുള്ളത്. പതിവു രീതിയിലാണ് അന്നും ഞങ്ങൾ സംസാരിച്ചത്. അത് ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അത് സോഷ്യൽ മീഡിയയിലും മറ്റും ഏറ്റെടുത്തതിൽ സന്തോഷമുണ്ട്.
∙ ലോകകപ്പിൽ യുഎഇയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു?
ആദ്യ മത്സരത്തിൽ ഒരു പന്തു മാത്രം ബാക്കിനിൽക്കെയാണ് നെതർലൻഡ്സിനോട് പരാജയപ്പെട്ടത്. നമീബിയയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ യുഎഇയുടെ ആദ്യ വിജയം നേടി. ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് തുടരെ വീഴ്ത്തിയ യുഎഇ താരം കാർത്തിക് മെയ്യപ്പന്റെ പേരിലാണ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിക്കപ്പെട്ടത്. ഇതേ മത്സരത്തിൽ യുഎഇ താരം ജുനൈദ് സിദ്ദീഖ് അടിച്ച സിക്സ്, ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട സിക്സ് ആണ്. അങ്ങനെ എക്കാലവും മനസിൽ സൂക്ഷിക്കാവുന്ന, അഭിമാനിക്കാവുന്ന ഒരുപിടി ഓർമകളാണ് ലോകകപ്പ് സമ്മാനിച്ചത്.
∙ രാജ്യാന്തര താരങ്ങളെ അടുത്തു കാണാനും സംസാരിക്കാനും ലഭിച്ച അവസരം എങ്ങനെ കാണുന്നു?
രോഹിത് ശർമ, കെയ്ൻ വില്യംസൻ, ആരോൺ ഫിഞ്ച്, ബാബർ അസം, ജോസ് ബട്‌ലർ... ലോകക്രിക്കറ്റിലെ വലിയ പേരുകളാണിത്. ക്യാപ്റ്റൻമാരുടെ സംഗമത്തിലാണ് ഈ പ്രതിഭകളെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. വലിയ അനുഭവമായിരുന്നു അത്. ആ നിമിഷങ്ങൾ ജീവിതകാലം മുഴുവൻ വിലമതിക്കും.
∙ ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് യുഎഇ ടീമിൽ. വൈവിധ്യമാർന്ന ഈ ടീമിനെ നയിക്കുന്നതിന്റെ അനുഭവം പങ്കുവയ്ക്കാമോ?
വിവിധ രാജ്യക്കാരായ കളിക്കാരാണ് യുഎഇ ടീമിലുള്ളത്. നിലവിലെ ടീമിൽ കൂടുതലും ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ. വേറിട്ട സംസ്കാരവും പശ്ചാത്തലവുമാണ് ടീമംഗങ്ങൾക്ക്. ഇവരെ ഒരുമിച്ച് ഒത്തൊരുമയോടെ നയിക്കുകയെന്നത് വ്യത്യസ്തമായ അനുഭവമാണ്. മുന്നിലുള്ള മത്സരങ്ങൾക്കായി സജ്ജമാകുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.
∙ ഒരു കാലത്ത് ഇന്ത്യൻ ടീമിൽ നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു റോബിൻ സിങ്. അദ്ദേഹം കോച്ചായി യുഎഇ ടീമിന് നൽകുന്ന സേവനത്തെ എങ്ങനെ കാണുന്നു?
ജോലിയിലുള്ള അർപ്പണബോധത്തിൽ ആർക്കും പിന്നിലല്ല റോബിൻ സിങ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം പൂർണമനസോടെ, നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന വ്യക്തിയാണദ്ദേഹം. കോച്ചെന്ന നിലയിൽ കളിക്കാരിൽ നിന്നും അതുതന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. യുഎഇ ക്രിക്കറ്റിന്റെ വളർച്ചയിൽ അദ്ദേഹം വലിയ പങ്കാണ് വഹിക്കുന്നത്. റോബിൻ സിങ്ങിന്റെ കീഴിൽ ടീമിന് ഇനിയുമേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാനാവുമെന്നാണ് വിശ്വാസം.
∙ താരസമ്പുഷ്ടമായ ഇന്ത്യൻ ടീമിൽ അവസരത്തിനായി അനവധി താരങ്ങൾ കാത്തിരിക്കുമ്പോൾ മറ്റൊരു ടീമിന്റെ നായകനായി തന്നെ രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെടുകയാണ് റിസ്‌വാൻ. ക്രിക്കറ്റ് കരിയറാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കൾക്ക് എന്ത് ഉപദേശമാകും നൽകുക?
കഠിനാധ്വാനം ചെയ്യുക. ആ കഠിനാധ്വാനത്തിന് പരിധി വയ്ക്കരുത്. ലക്ഷ്യത്തിലേക്കുള്ള പാതയിലെ പ്രതിബന്ധങ്ങളിൽ ആകുലപ്പെടുകയോ ഏകാഗ്രത നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. പരിശ്രമിച്ചുകൊണ്ടേയിരിക്കുക. എങ്കിൽ മാത്രമേ അവസരങ്ങൾ തേടിവരുകയുള്ളു. അവസരങ്ങൾ ലഭിക്കാൻ വൈകിയാലും നിശ്ചയദാർഢ്യത്തോടെ ഓരോ ദിവസവും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. അവസരങ്ങൾ നിങ്ങൾക്കു മുന്നിൽ വാതിൽ തുറക്കുകതന്നെ ചെയ്യും. പ്രതീക്ഷിക്കാത്ത സമയത്താകും ചിലപ്പോൾ അവസരങ്ങൾ തുറന്നുകിട്ടുന്നത്. അവസരം ലഭിച്ചാലും അത് നിലനിർത്തുന്നതിനു കൂടുതൽ ഉത്തരവാദിത്തത്തോടെ കൂടുതൽ കഠിനാധ്വാനം ചെയ്യണം.
∙ യുഎഇ ടീം ഏറ്റവും പരിഗണന നൽകുന്ന ലക്ഷ്യമെന്താണ്?
2023 ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പാണ് മുന്നിലുള്ള ലക്ഷ്യം. അതിനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. യോഗ്യതാ മത്സരങ്ങൾ നടക്കുകയാണ്. യോഗ്യത നേടി ലോകകപ്പിൽ കളിക്കുകയെന്നതാണ് നിലവിലെ ലക്ഷ്യവും ആഗ്രഹവും.
∙ ഐപിഎലിന്റെ ഭാഗമായി റിസ്‌വാനെ എന്നാണ് കാണാനാവുക?
ലോകത്തെ മികച്ച ലീഗുകളിലൊന്നാണ് ഐപിഎൽ. അതിന്റെ ഭാഗമാകുകയെന്നത് തീർച്ചയായും ഒരു ബഹുമതിയാണ്. സ്വപ്നങ്ങളെ പിന്തുടരുക, അതിനായി പ്രയത്നിക്കുക. ലക്ഷ്യങ്ങൾ കൈവരിക്കാനാവുമെന്നാണ് വിശ്വാസം. ഐപിഎൽ കളിക്കുകയെന്നത് ഒരു സ്വപ്നം തന്നെയാണ്. യുഎഇയുടെ രാജ്യാന്തര ലീഗാണ് അടുത്തതായി വരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ലീഗ്. അതിൽ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷ.
സി.പി. റിസ്‌വാൻ
കണ്ണൂർ ജില്ലയിലെ തലശ്ശേരി സൈദാർപള്ളിയിൽ പൂവത്താങ്കണ്ടിയിൽ എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി 1988 ഏപ്രിൽ 19 നാണ് റിസ്‌വാന്റെ ജനനം. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അണ്ടർ 17 മുതൽ അണ്ടർ 25 തലം വരെ കേരളത്തിനായി കളിച്ച റിസ്‌വാൻ, അണ്ടർ 25 കേരള ടീമിന്റെ നായകനായി. 2011 സീസണിൽ കേരള രഞ്ജി ടീം അംഗമായിരുന്നു. വിജയ് ഹസാരെ ടൂർണമെന്റിലും കളിച്ചു. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷം 2014ൽ റിസ്‌വാൻ ജോലി സംബന്ധമായി യുഎഇയിലെത്തി. റിസ്‌വാന്റെ കരിയറിൽ വഴിത്തിരിവായി ആ തീരുമാനം. യുഎഇയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച റിസ്‌വാൻ, 2019 ജനുവരി 26ന് ദുബായിൽ നേപ്പാളിനെതിരെയുള്ള മത്സരത്തിലൂടെയാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റംകുറിച്ചത്.
2021 ജനുവരി എട്ടിന് അബുദാബിയിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 109 അടിച്ചുകൂട്ടി റിസ്‌വാൻ ചരിത്രം കുറിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ ഒരു മലയാളിയുടെ കന്നി സെഞ്ചറിയായിരുന്നു അത്. ഒക്ടോബർ 20 ന് റിസ്‌വാന്റെ നായകത്വത്തിൽ നമീബിയയെ യുഎഇ ടീം പരാജയപ്പെടുത്തിയിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ യുഎഇയുടെ ആദ്യ വിജയമായിരുന്നു ഇത്. ഫാത്തിമയാണ് റിസ്‌വാന്റെ ഭാര്യ.
English Summary: Special interview with UAE T20 World Cup Team Captain CP Rizwan