വില്യംസനെ ‘ഒഴിവാക്കി’ ഹൈദരാബാദ്; ബ്രാവോയെ ചെന്നൈയും മയാങ്കിനെ പഞ്ചാബും തഴഞ്ഞു
മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിച്ചിരിക്കെ, ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ഉൾപ്പെടെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്. നിക്കോളാസ് പുരാൻ, പ്രിയം ഗാർഗ് തുടങ്ങിയ താരങ്ങളെയും ഹൈദരാബാദ്

മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് അവസാനിച്ചിരിക്കെ, ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ഉൾപ്പെടെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്. നിക്കോളാസ് പുരാൻ, പ്രിയം ഗാർഗ് തുടങ്ങിയ താരങ്ങളെയും ഹൈദരാബാദ് റിലീസ് ചെയ്തു. പഞ്ചാബ് കിങ്സും മുൻ നായകൻ മയാങ്ക് അഗർവാളിനെ ഒഴിവാക്കി. ചെന്നൈ സൂപ്പർ കിങ്സ് അവരുടെ സൂപ്പർതാരം ഡ്വെയിൻ ബ്രാവോയെ റിലീസ് ചെയ്തു. അതേസമയം, അമ്പാട്ടി റായുഡുവിനെയും രവീന്ദ്ര ജഡേജയെയും നിലനിർത്തി.
പുതിയ സീസണിനു മുന്നോടിയായി സമ്പൂർണ അഴിച്ചുപണിക്ക് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 16 താരങ്ങളെ ഒഴിവാക്കി. മുംബൈ ഇന്ത്യൻസ് 13 താരങ്ങളെയും ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്തു. കൊൽക്കത്ത നിരയിൽ പാറ്റ് കമ്മിൻസ്, അലക്സ് ഹെയ്‍ൽസ്, സാം ബില്ലിങ്സ് എന്നിവർ വ്യക്തിപരമായ കാരണങ്ങളാലും ദേശീയ ടീം ഡ്യൂട്ടി നിമിത്തവും ഐപിഎലിൽനിന്ന് ഒഴിവായി.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ജിമ്മി നീഷം, നേഥൻ കൂൾട്ടർനീൽ, ഡാരിൽ മിച്ചൽ തുടങ്ങിയവരെ റിലീസ് ചെയ്തു. സഞ്ജുവിന്റെ ടീം 12 ഇന്ത്യൻ താരങ്ങളും നാലു വിദേശികളും ഉൾപ്പെടെ 16 പേരെ നിലനിർത്തി. ഓരോ ടീമുകളും റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക ഇതാ:
∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ഷെർഫെയ്ൻ റുഥർഫോർഡ്, ജെയ്സൻ ബെഹ്റെൻഡോർഫ്, അനീഷ്വർ ഗൗതം, ചാമ മിലിന്ദ്, ലുവ്നിത് സിസോദിയ
∙ രാജസ്ഥാൻ റോയൽസ്
കരുൺ നായർ, ജിമ്മി നീഷം, ഡാരിൽ മിച്ചൽ, റാസ്സി വാൻഡർ ദസ്സൻ, കോർബിൻ ബോസ്ക്, നേഥൻ കൂൾട്ടർനൈൽ, അനുനയ് സിങ്, തേജസ് ബറോക, ശുഭം ഗാർവാൾ
∙ ഡൽഹി ക്യാപിറ്റൽസ്
ഷാർദുൽ ഠാക്കൂർ, ടിം സീഫർട്ട്, കെ.എസ്.ഭരത്, മൻദീപ് സിങ്, അശ്വിൻ ഹെബ്ബാർ
∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
പാറ്റ് കമ്മിൻസ്, സാം ബില്ലിങ്സ്, അലക്സ് ഹെയ്‍ൽസ്, ആരോൺ ഫിഞ്ച്, മുഹമ്മദ് നബി, അമൻ ഖാൻ, ശിവം മാവി, ചാമിക കരുണരത്‌നെ, അഭിജീത് തോമർ, അജിൻക്യ രഹാനെ, അശോക് ശർമ, ബാബ ഇന്ദ്രജിത്ത്, പ്രതാം സിങ്, രമേഷ് കുമാർ, റാസിഖ് സലാം, ഷെൽഡൻ ജാക്സൻ
∙ മുംബൈ ഇന്ത്യൻസ്
കയ്റൻ പൊള്ളാർഡ് (വിരമിച്ചതിനെ തുടർന്ന് മുംബൈ ബാറ്റിങ് പരിശീലകനായി നിയമിച്ചു), റൈലി മെറിഡത്ത്, ഡാനിയൽ സാംസ്, ഫാബിയൻ അലൻ, ടൈമൽ മിൽസ്, സഞ്ജയ് യാദവ്, ആര്യൻ ജുയൽ, മയാങ്ക് മിശ്ര, മുരുകൻ അശ്വിൻ, രാഹുൽ ബുദ്ധി, അൻമോൽപ്രീത് സിങ്, ജയ്ദേവ് ഉനദ്കട്, ബേസിൽ തമ്പി
∙ ചെന്നൈ സൂപ്പർ കിങ്സ്
ഡ്വെയിൻ ബ്രാവോ, ആദം മിൽനെ, ക്രിസ് ജോർദാൻ, എൻ.ജഗദീശൻ, സി.ഹരിനിശാന്ത്, കെ.ഭഗത് വർമ, കെ.എം. ആസിഫ്, റോബിൻ ഉത്തപ്പ (വിരമിച്ചു)
∙ ഗുജറാത്ത് ടൈറ്റൻസ്
ജെയ്സൻ റോയ്, ഗുർകീരത് സിങ്, വരുൺ ആരോൺ, ഡൊമിനിക് ഡ്രേക്സ് (ലോക്കി ഫെർഗൂസൻ, റഹ്മാനുല്ല ഗുർബാസ് എന്നിവരെ കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് വിറ്റു)
∙ സൺറൈസേഴ്സ് ഹൈദരാബാദ്
കെയ്ൻ വില്യംസൻ, നിക്കോളാസ് പുരാൻ, ഷെഫേർഡ്, ജഗദീശ സുചിത്, പ്രിയം ഗാർഗ്, ഷോൺ ആബട്ട്, രവികുമാർ സമർഥ്, സൗരഭ് ദുബെ, ശശാങ്ക് സിങ്, ശ്രേയസ് ഗോപാൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്
∙ ലക്നൗ സൂപ്പർ ജയന്റ്സ്
എവിൻ ലൂയിസ്, ജെയ്സൻ ഹോൾഡർ, ദുഷ്മന്ത ചമീര, മനീഷ് പാണ്ഡെ, ഷഹബാസ് നദീം, ആൻഡ്രൂ ടൈ, അങ്കിത് രാജ്പുത്ത്
∙ പഞ്ചാബ് കിങ്സ്
മയാങ്ക് അഗർവാൾ, ഒഡീൻ സ്മിത്ത്, ബെന്നി ഹോവെൽ, വൈഭവ് അറോറ, ഇഷാൻ പോറൽ, ആൻഷ് പട്ടേൽ, പ്രേരക് മങ്കാദ്, സന്ദീപ് ശർമ, വൃദ്ധിക് ചാറ്റർജി
English Summary: SRH, CSK and PBKS release Williamson, Bravo and Mayank ahead of IPL 2023