ഇഷൻ, ഋതുരാജ്, സഞ്ജു, സൂര്യ എന്നിവരുടെ ‘ഫാബ് ഫോർ’; 2024 ലോകകപ്പ് ടീമെന്ന് ഭോഗ്ലെ
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റത്തിന്റെ സൂചനയുമായി പ്രഖ്യാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിന്റെ കാര്യത്തിൽ ആവേശഭരിതനാണെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്ന ഈ ടീമിന്റെ പ്രകടനം കാണാൻ താൻ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റത്തിന്റെ സൂചനയുമായി പ്രഖ്യാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിന്റെ കാര്യത്തിൽ ആവേശഭരിതനാണെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്ന ഈ ടീമിന്റെ പ്രകടനം കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു. 2024ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിന്റെ അടിസ്ഥാനം ഈ ടീമായിരിക്കുമെന്നും ഭോഗ്‍ലെ അഭിപ്രായപ്പെട്ടു.
‘‘ഈ ട്വന്റി20 ടീമിന്റെ പ്രകടനം എപ്രകാരമായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. വളരെയധികം ആകാംക്ഷയും ആവേശവും ഉണർത്തുന്ന ടീമാണിത്. 2024ലെ ലോകകപ്പ് ടീമിന്റെ അടിസ്ഥാനം ഈ ടീമായിരിക്കും’ – ഭോഗ്‍ലെ കുറിച്ചു.
‘‘ട്വന്റി20 ടീം തിരഞ്ഞെടുപ്പിൽ ഇഷൻ കിഷനും സഞ്ജു സാംസണും ഋഷഭ് പന്തിനെ മറികടക്കുന്നു. ഇത് സംഭവിക്കുമെന്ന് തീർച്ചയായിരുന്നു. ഇഷാൻ, ഋതുരാജ്, സഞ്ജു, സൂര്യകുമാർ എന്നിവർ ചേരുന്ന ടോപ് 4 ഏറ്റവും മികച്ചതു തന്നെ. അഞ്ചാം നമ്പറിൽ ഇറങ്ങുന്നതിനായി രജത് പാട്ടിദാർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി എന്നിവർ തമ്മിൽ നല്ലൊരു മത്സരം പ്രതീക്ഷിക്കുന്നു’ – ഭോഗ്‌ലെ കുറിച്ചു.
∙ ക്യാപ്റ്റനായി ഹാർദിക്
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ എന്നിവരുടെ അസാന്നിധ്യത്തിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. 3 മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പര ജനുവരി 3 മുതൽ 7 വരെ നടക്കും. പേസർമാരായ ശിവം മാവിയും മുകേഷ് കുമാറുമാണ് ട്വന്റി20 ടീമിലെ പുതുമുഖങ്ങൾ.
∙ ട്വന്റി20 ടീം
ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൻ സുന്ദർ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്ക്, ശിവം മാവി, മുകേഷ് കുമാർ
English Summary: Harsha Bhogle On India's T20 Team Vs Srilanka