ബ്രൂക്ക് 13.25 കോടിക്ക്, മയാങ്ക് 8.25 കോടിക്ക്; സൺറൈസേഴ്സിനായി തന്ത്രം മെനഞ്ഞത് ലാറ
13.25 കോടി രൂപയ്ക്ക് ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്ക്, 8.25 കോടിക്ക് ഇന്ത്യൻ താരം മയാങ്ക് അഗർവാൾ.... സ്വദേശത്തു നിന്നും വിദേശത്തുനിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ മിനി ലേലത്തിൽ തിളങ്ങിയപ്പോൾ ടീമിന്റെ ലേല തന്ത്രങ്ങൾ മെനഞ്ഞത് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ.ഈ സീസണിൽ

13.25 കോടി രൂപയ്ക്ക് ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്ക്, 8.25 കോടിക്ക് ഇന്ത്യൻ താരം മയാങ്ക് അഗർവാൾ.... സ്വദേശത്തു നിന്നും വിദേശത്തുനിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ മിനി ലേലത്തിൽ തിളങ്ങിയപ്പോൾ ടീമിന്റെ ലേല തന്ത്രങ്ങൾ മെനഞ്ഞത് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ.
ഈ സീസണിൽ സൺറൈസേഴ്സിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട ലാറയുടെ ‘ടെസ്റ്റ് ഡ്രൈവായിരുന്നു’ വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന ഐപിഎൽ മിനി ലേലം. ലേലത്തിലെ ഹൈദരാബാദിന്റെ പ്രകടനത്തെക്കുറിച്ച് ബ്രയാൻ ലാറ മനോരമയോട് സംസാരിക്കുന്നു.
∙ സ്പെഷലിസ്റ്റ് ബാറ്ററായ ഹാരി ബ്രൂക്കിനായി 13.25 കോടിയാണ് ഹൈദരാബാദ് ചെലവിട്ടത്. ബ്രൂക്ക് ഇതുവരെ 17 ട്വന്റി20 മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യയിൽ മത്സര പരിചയവുമില്ല. ഈ നീക്കം വിജയകരമായിരുന്നോ?
ഹാരി ബ്രൂക്കിനെ ലക്ഷ്യമിട്ടു തന്നെയാണ് ഹൈദരാബാദ് ലേലത്തിനെത്തിയത്. കാരണം ഫിനിഷിങ് മികവുള്ള ഒരു ബിഗ് ഹിറ്ററെ ടീമിന് ആവശ്യമായിരുന്നു. ഐപിഎലിൽ ആദ്യമെങ്കിലും പാക്കിസ്ഥാനെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകളിൽ ബ്രൂക്ക് ഉജ്വല ഫോമിലായിരുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗിലും തിളങ്ങി. ഏഷ്യൻ പിച്ചുകളിൽ താരത്തിന് മികച്ച ബാറ്റിങ് റെക്കോർഡാണുള്ളത്. പരമാവധി 10 കോടിക്ക് ബ്രൂക്കിനെ വാങ്ങാമെന്നാണ് കരുതിയത്. മത്സരം കടുത്തതോടെ അത് 13 കോടിയായി.
∙ മുൻ നായകൻ കെയ്ൻ വില്യംസനെ ഹൈദരാബാദ് ടീമിൽ തിരിച്ചെത്തിക്കുമെന്നാണ് കരുതിയത്?
കെയ്ൻ വില്യംസൻ മികച്ച ബാറ്ററാണ്. പക്ഷേ ഇത്തവണ ലേലത്തിനു മുൻപേ ഹൈദരാബാദ് ബാറ്റിങ് നിര ഏറെക്കുറെ സന്തുലിതമായിരുന്നു. അതിലേക്കു പവർ ഹിറ്റർമാരെ തേടിയാണ് ലേലത്തിനെത്തിയത്. കെയ്നിന്റെ ഉയർന്ന അടിസ്ഥാന വിലയും (2 കോടി) അദ്ദേഹത്തെ സ്വന്തമാക്കുന്നതിൽ വെല്ലുവിളിയായി.
∙ മയാങ്ക് അഗർവാൾ ഈ സീസണിൽ ഹൈദരാബാദിന്റെ ക്യാപ്റ്റനാകുമോ?
മയാങ്ക് കഴിഞ്ഞ സീസണിൽ പഞ്ചാബിനെ നയിച്ചതാണ്. അദ്ദേഹത്തിന്റെ നായക മികവിൽ ആർക്കും സംശയമില്ല. പക്ഷേ അതുപോലെ ക്യാപ്റ്റൻസി മികവുള്ള ചില സീനിയർ താരങ്ങൾ കൂടി ഞങ്ങളുടെ ടീമിലുണ്ട്. അതുകൊണ്ട് ക്യാപ്റ്റനെ തീരുമാനിക്കാൻ ചർച്ചകൾ വേണ്ടിവരും.
∙ ഒരു വിദേശ ഓൾറൗണ്ടറെ ലേലത്തിലൂടെ സ്വന്തമാക്കാൻ കഴിയാത്തത് ഹൈദരാബാദിന് തിരിച്ചടിയല്ലേ?
ബെൻ സ്റ്റോക്സ്, കാമറൂൺ ഗ്രീൻ എന്നീ ഓൾറൗണ്ടർമാരെ സ്വന്തമാക്കാൻ ഞങ്ങളും ശ്രമിച്ചിരുന്നു. പക്ഷേ ലേലത്തുക ഉയർന്നതോടെ പിൻമാറേണ്ടിവന്നു. വിദേശ താരങ്ങൾ ഇല്ലെങ്കിലും മികച്ച ഇന്ത്യൻ ഓൾറൗണ്ടർമാരെ സ്വന്തമാക്കാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര താരം വിവ്രാന്ത് ശർമയെ 2.6 കോടിയ്ക്കാണ് സ്വന്തമാക്കിയത്.
English summary: West Indies legendary star Brian Lara talks to Manorama