ആദ്യ ഓവറില്‍ ഹാട്രിക്, ആകെ എട്ടു വിക്കറ്റ്; ഉനദ്ഘട്ടിനു മുന്നിൽ തകർന്നുവീണ് ഡൽഹി
രാജ്കോട്ട്∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിയെ തകർത്തെറിഞ്ഞ് സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിന്റെ ബോളിങ് പ്രകടനം. ഹാട്രിക്ക് ഉൾപ്പെടെ എട്ടു വിക്കറ്റുകളാണ് ഡൽഹിക്കെതിരെ ഉനദ്ഘട്ട് എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ മുൻനിര ബാറ്റര്‍മാർ ജയ്ദേവ് ഉനദ്ഘട്ടിന്റെ

രാജ്കോട്ട്∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിയെ തകർത്തെറിഞ്ഞ് സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിന്റെ ബോളിങ് പ്രകടനം. ഹാട്രിക്ക് ഉൾപ്പെടെ എട്ടു വിക്കറ്റുകളാണ് ഡൽഹിക്കെതിരെ ഉനദ്ഘട്ട് എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ മുൻനിര ബാറ്റര്‍മാർ ജയ്ദേവ് ഉനദ്ഘട്ടിന്റെ ആദ്യ ഓവറിൽതന്നെ പൂജ്യത്തിനു മടങ്ങി. 3,4,5 പന്തുകളില്‍ സൗരാഷ്ട്ര ക്യാപ്റ്റൻ പുറത്താക്കിയത് ധ്രുവ് ഷോറെ (പൂജ്യം), വൈഭവ് റാവൽ (പൂജ്യം), ക്യാപ്റ്റൻ യാഷ് ധുൽ (പൂജ്യം) എന്നിവരെയാണ്.
രഞ്ജി ട്രോഫിയിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് തികയ്ക്കുന്ന ആദ്യ താരമായി ജയ്ദേവ് ഉനദ്ഘട്ട്. ജോണ്ടി സിധു (അഞ്ച് പന്തിൽ നാല്), ലളിത് യാദവ് (പൂജ്യം), ലക്ഷയ് (എട്ട് പന്തിൽ ഒന്ന്), ശിവാങ്ക് വസിഷ്ട് (68 പന്തിൽ 38), കുൽദീപ് യാദവ് (പൂജ്യം) എന്നിവരെ പുറത്താക്കി ഉനദ്ഘട്ട് വിക്കറ്റ് നേട്ടം എട്ടാക്കി ഉയര്‍ത്തി. 12 ഓവറുകൾ എറിഞ്ഞ താരം 39 റൺസാണു ആകെ വഴങ്ങിയത്.
ഏഴു വിക്കറ്റ് നഷ്ടത്തിൽ പത്ത് റൺസ് എന്ന നിലയിലേക്കു വീണ ഡൽഹിയെ വാലറ്റക്കാരാണു പിടിച്ചു നിർത്തിയത്. 90 പന്തുകൾ നേരിട്ട ഹൃത്വിക് ഷോകീൻ 68 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഡൽഹി നേടിയത് 133 റൺസാണ്. ശിവാങ്ക് വസിഷ്ട് 68 പന്തിൽ 38 ഉം പ്രാൻഷു വിജയ്റാൻ 26 പന്തിൽ 15 റൺസെടുത്തും പിടിച്ചുനിന്നു.
English Summary: Delhi vs Saurashtra, Ranji Trophy Match Updates