തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ അതിവേഗം പുറത്തായി കേരളം. ടോസ് നേടി ബാറ്റ് ചെയ്ത കേരളം ആദ്യദിനം 5 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടിയെങ്കിലും രണ്ടാം ദിനം കളി തുടങ്ങി അധികം വൈകും മുൻപ് ഓൾ ഔട്ടാകുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ ദിനം 112 റൺസെടുത്ത രോഹൻ പ്രേം രണ്ടാം ദിവസം ഒരു റണ്ണെടുക്കും മുൻപേ പുറത്തായി. ക്യാപ്റ്റൻ സിജോ മോൻ ജോസഫിനും (38 പന്തിൽ ഏഴ്), ജലജ് സക്സേനയ്ക്കും (ഏഴു പന്തിൽ 12) തിളങ്ങാൻ സാധിച്ചില്ല. ബേസിൽ തമ്പിയും വൈശാഖ് ചന്ദ്രനും നിരാശപ്പെടുത്തിയതോടെ കേരളം 95.3 ഓവറിൽ 265ന് പുറത്ത്. രണ്ടാം ദിനം 18 റൺസ് മാത്രമാണു കേരള ബാറ്റർമാർക്കു കൂട്ടിച്ചേർക്കാനായത്.

ADVERTISEMENT

മുൻ നായകരായ രോഹനും സച്ചിൻ ബേബിയും ചേർന്നുള്ള 105 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ആദ്യ ദിവസം കേരളത്തിനു കരുത്തായത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കിയ രോഹൻ ആദ്യ മൂന്നു കളികളിൽ 3 അർധ സെഞ്ചറി നേടിയിരുന്നു. ഇത്തവണ 238 ബോളുകളിൽ 14 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് 112 റൺസ് നേടിയത്. സീസണിൽ കേരളത്തിന്റെ ടോപ് സ്കോററും രോഹനാണ്.

ആദ്യ ദിനം രണ്ടിന് 178 റൺസ് എന്ന നിലയിൽ നിന്ന് 61 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിനു 3 വിക്കറ്റുകൾ കൂടി നഷ്ടമായിരുന്നു. ഗോവയ്ക്കായി സച്ചിന്‍ തെൻഡുല്‍ക്കറുടെ മകൻ അർ‌ജുൻ തെൻഡുൽക്കര്‍ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. 19 ഓവറുകൾ‌ എറിഞ്ഞ ലക്ഷയ് ഗാർഗ് നാലു വിക്കറ്റുകൾ‌ സ്വന്തമാക്കി. ശുഭം ദേശായി രണ്ടും മോഹിത് രേദ്കർ, എസ്ഡി ലാഡ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ADVERTISEMENT

English Summary: Ranji Trophy, Kerala vs Goa Match Day 2 Updates