‘ഡിവില്ലിയേഴ്സും ഗെയ്ലും നിഴൽ മാത്രം; സൂര്യ യൂണിവേഴ്സ് ബോസെന്ന് പാക്കിസ്ഥാൻ മുൻ താരം
ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് സമകാലിക ക്രിക്കറ്റിലെ യുണിവേഴ്സ് ബോസാണെന്ന് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡാനിഷ് കനേരിയ പ്രതികരിച്ചത്.

ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് സമകാലിക ക്രിക്കറ്റിലെ യുണിവേഴ്സ് ബോസാണെന്ന് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡാനിഷ് കനേരിയ പ്രതികരിച്ചത്. ശ്രീലങ്കയ്ക്കെതിരെ 51 പന്തിൽ 112 റൺസെടുത്ത സൂര്യകുമാർ ഇന്ത്യയ്ക്ക് മത്സരവും പരമ്പരയും നേടിക്കൊടുത്ത ശേഷമാണു ഗ്രൗണ്ട് വിട്ടത്. സൂര്യകുമാർ യാദവ് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്ന് ഡാനിഷ് കനേരിയ പ്രതികരിച്ചു.
ക്രിക്കറ്റിലെ പുതിയ യൂണിവേഴ്സ് ബോസാണ് സൂര്യകുമാർ യാദവ്. എബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്‍ലുമൊക്കെ അദ്ദേഹത്തിന്റെ നിഴൽ മാത്രമാണ്. ശ്രീലങ്കയ്ക്കെതിരായ സൂര്യകുമാറിന്റെ ബാറ്റിങ് പ്രകടനം മറ്റൊരാൾക്ക് ആവർത്തിക്കാന്‍ സാധിക്കില്ല. ഡിവില്ലിയേഴ്സിനെയും ഗെയ്‍ലിനെയും കുറിച്ചൊക്കെ പറയാം. പക്ഷേ സൂര്യയുടെ പ്രകടനത്തിനു മുന്നിൽ അവർ ഒന്നുമല്ലെന്നു തോന്നും.’’ ട്വന്റി20 ക്രിക്കറ്റിനെ സൂര്യകുമാർ മറ്റൊരു തലത്തിലെത്തിച്ചെന്നും ഡാനിഷ് കനേരിയ പറഞ്ഞു.
‘‘ബാറ്റിങ്ങിനായി ക്രീസിലെത്തുമ്പോഴുള്ള സൂര്യകുമാറിന്റെ മനോഭാവം ആരെയും ആകർഷിക്കും. ക്രീസിൽ വന്നാൽ പിന്നാലെ അടിച്ചു കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. താരത്തിനു പരിധികളില്ല. വൈകി തുടങ്ങിയ അദ്ദേഹത്തിന്റെ കരിയർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. പരിശീലനത്തിൽ കഠിനാധ്വാനം ചെയ്ത് അതു ഗ്രൗണ്ടിലും ആവർത്തിക്കുന്നു. സൂര്യയുടെ കളി കാണാൻ തന്നെ പ്രത്യേക അഴകാണ്.’’– ഡാനിഷ് കനേരിയ യുട്യൂബ് ചാനലിലെ വിഡിയോയിൽ അഭിപ്രായപ്പെട്ടു.
English Summary: New Universe Boss is Suryakumar Yadav, ABD and Gayle look pale in front of him: Kaneria