പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് മുൻ കോച്ച്, വിദേശ പരിശീലകർക്ക് ഭയമെന്ന് അക്രം
ഇസ്‍ലാമബാദ്∙ നജാം സേഥി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലപ്പത്തെത്തിയതിനു പിന്നാലെ വലിയ അഴിച്ചുപണികളാണ് പാക്ക് ക്രിക്കറ്റിൽ നടക്കുന്നത്. ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനു വേണ്ടി പുതിയ സിലക്ഷൻ കമ്മിറ്റി നിലവില്‍ വന്നു. ടീമിന്റെ പരിശീലകനായി മുൻപ് പാക്കിസ്ഥാന്റെ

ഇസ്‍ലാമബാദ്∙ നജാം സേഥി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലപ്പത്തെത്തിയതിനു പിന്നാലെ വലിയ അഴിച്ചുപണികളാണ് പാക്ക് ക്രിക്കറ്റിൽ നടക്കുന്നത്. ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനു വേണ്ടി പുതിയ സിലക്ഷൻ കമ്മിറ്റി നിലവില്‍ വന്നു. ടീമിന്റെ പരിശീലകനായി മുൻപ് പാക്കിസ്ഥാന്റെ കോച്ചായിരുന്ന മിക്കി ആർതറിനെ തിരികെയെത്തിക്കാനാണു പാക്ക് ബോർഡിന്റെ ശ്രമം. എന്നാൽ പാക്കിസ്ഥാൻ ക്രിക്കറ്റിലെ പ്രശ്നങ്ങൾ കാരണം ചുമതലയേറ്റെടുക്കാൻ ആർതർ തയാറല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുൻപുണ്ടായ ചില അനുഭവങ്ങളുടെ പേരിലാണ് ആർതറിന്റെ പിൻമാറ്റം.
വിദേശ പരിശീലകര്‍ പാക്കിസ്ഥാനിലേക്കു വരാൻ മടിക്കുന്നതിനെക്കുറിച്ച് മുൻ ക്യാപ്റ്റൻ വസീം അക്രം പ്രതികരിച്ചു. ‘‘പാക്കിസ്ഥാൻ ബോർഡിൽ മാറ്റങ്ങൾ വരുമ്പോൾ പരിശീലക കരാറും അവസാനിക്കുമെന്നു പലരും ഭയപ്പെടുന്നു. വിദേശ പരിശീലകർ പാക്കിസ്ഥാനിലേക്കു വരില്ല. അങ്ങനെയെങ്കിൽ പാക്കിസ്ഥാൻകാരനായ പരിശീലകനെ നിയമിക്കണം’’– ഒരു സ്പോർട്സ് മാധ്യമത്തോട് അക്രം പ്രതികരിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ തന്നെ മിക്കി ആർതറോട് പാക്കിസ്ഥാൻ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ബോർഡിന്റെ ഭാഗത്തുനിന്ന് മുൻപുണ്ടായ ചില അനുഭവങ്ങൾ കാരണം പാക്കിസ്ഥാനിലേക്കില്ലെന്ന് മിക്കി ആർതർ മറുപടി നൽകുകയായിരുന്നു. മിക്കി ആർതർ 2021 മുതൽ ഇംഗ്ലണ്ട് കൗണ്ടി ടീമായ ഡെർബിഷെയറിനൊപ്പമാണ്. 2016–18 കാലത്താണ് ആർതർ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്.
Read Here: ‘കോലിയും ശാസ്ത്രിയും ചിന്തിച്ചിരിക്കില്ല; ചെഹലിനെ ഇറക്കിയത് സഞ്ജുവിന്റെ തന്ത്രം’
English Summary: Wasim Akram On Foreign Coaches Refusing To Come To Pakistan