ഇൻഡോർ∙ ഇന്ത്യ– ന്യൂസീലൻഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ശുഭ്മൻ ഗില്ലിനെ ‘സാറ’യുടെ പേരു വിളിച്ചു കളിയാക്കി ആരാധകർ. ഇൻഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനത്തിനെത്തിയ ആരാധകരാണു ഗില്ലിന്റെ ശ്രദ്ധ നേടാൻ സാറയുടെ പേരു വിളിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോർ∙ ഇന്ത്യ– ന്യൂസീലൻഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ശുഭ്മൻ ഗില്ലിനെ ‘സാറ’യുടെ പേരു വിളിച്ചു കളിയാക്കി ആരാധകർ. ഇൻഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനത്തിനെത്തിയ ആരാധകരാണു ഗില്ലിന്റെ ശ്രദ്ധ നേടാൻ സാറയുടെ പേരു വിളിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി. എന്നാൽ ആരാധകരുടെ നീക്കത്തിൽ പ്രതികരിച്ചത് ഗില്ലായിരുന്നില്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയായിരുന്നു. ആരാധകരുടെ പ്രകടനം ആസ്വദിച്ച കോലി ഗ്രൗണ്ടിൽവച്ചു ചിരിക്കുകയും ചാന്റിങ് തുടരാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

‘സാറയ്ക്കു സുഖമാണോയെന്നായിരുന്നു’ ആരാധകർക്ക് അറിയേണ്ടത്. എന്നാല്‍ ശുഭ്മൻ ഗിൽ ആരാധകരുടെ ചാന്റുകളോടു പ്രതികരിച്ചില്ല. കഴിഞ്ഞവർഷം പഞ്ചാബി നടി സോനം ബജ്‌വയ്‌ക്കൊപ്പം ശുഭ്‌മൻ ഒരു ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, പ്രണയ ജീവിതത്തെക്കുറിച്ച് ഗില്ലിനോടു സോനം വളരെ രസകരമായ ചില ചോദ്യങ്ങൾ ചോദിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സാറ അലി ഖാന്റെ പേരാണ് ഗിൽ പറഞ്ഞത്.

ADVERTISEMENT

ബോളിവുഡ് താരവുമായി ഡേറ്റിങ് നടത്തുമോ എന്നു ചോദിച്ചപ്പോൾ ‘ഒരുപക്ഷേ’ എന്നായിരുന്നു ഗില്ലിന്റെ മറുപടി. അന്നുമുതൽ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം ഉയർന്നിരുന്നു. നേരത്തെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ചേർത്തും ഗില്ലിന്റെ പേര് ഉയർന്നു വന്നിരുന്നു.

തകർപ്പൻ ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയ ഗില്ലിനെ കിവീസിനെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുത്തിരുന്നു. മൂന്നു മത്സരങ്ങളിൽനിന്ന് 360 റൺസാണ് ഇന്ത്യൻ യുവതാരം ന്യൂസീലൻഡിനെതിരെ അടിച്ചെടുത്തത്.

ADVERTISEMENT

English Summary: Virat Kohli's hilarious reaction as fans tease Shubman Gill by calling Sara's name