എന്താണു നിന്റെ പ്രശ്നം? റാസിയെ പിന്നിലേക്കു തള്ളി ബട്‍ലർ, തർക്കം- വിഡിയോ
ബ്ലൂംഫൊണ്ടെയ്ൻ∙ മൂന്ന് മത്സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്ക– ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2–0ന് മൂന്നിലാണ്. ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസനും തർക്കിക്കുന്നതിനും

ബ്ലൂംഫൊണ്ടെയ്ൻ∙ മൂന്ന് മത്സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്ക– ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2–0ന് മൂന്നിലാണ്. ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസനും തർക്കിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ 19–ാം ഓവറിലായിരുന്നു സംഭവം. ഈ സമയം റാസി വാൻഡർ ദസനായിരുന്നു ക്രീസിൽ. വിക്കറ്റ് കീപ്പറുടെ റോളിൽ തൊട്ടുപിന്നിലായി ജോസ് ബട്‍ലറും.
കളിക്കിടെ ഇരുവരുടേയും സംസാരം സ്റ്റംപ് മൈക്കിൽ പതിഞ്ഞു. ഞാൻ പന്തെടുക്കാനാണു ശ്രമിക്കുന്നതെന്ന് ബട്‍ലർ പറയുമ്പോൾ ഞാൻ കാണുന്നുണ്ടെന്നാണ് റാസി മറുപടി നൽകുന്നത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായതോടെ എന്താണു നിന്റെ പ്രശ്നമെന്ന് ജോസ് ബട്‍ലർ ചോദിക്കുന്നു. അംപയർ ഇടപെട്ടാണു താരങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്.
കളിക്കിടെ ദക്ഷിണാഫ്രിക്കൻ താരത്തെ ബട്‍ലർ പുറകിലേക്കു തള്ളുന്നതും വിഡിയോയിലുണ്ട്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് നേടിയത് 342 റൺസ്. മറുപടി ബാറ്റിങ്ങിൽ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 49.1 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്യാപ്റ്റൻ ടെംബ ബാവുമ സെഞ്ചറി നേടി. 102 പന്തുകൾ നേരിട്ട ബാവുമ 109 റൺസാണെടുത്തത്.
English Summary: "What's Your Problem?": Heated Exchange Between Jos Buttler, Rassie Van Der Dussen