മുംബൈ∙ നാല് ടെസ്റ്റു മത്സരങ്ങൾ അടങ്ങിയ ബോർഡർ– ഗാവസ്കർ പരമ്പരയിലെ ആദ്യ പോരാട്ടം ഒൻപതിനു നാഗ്പൂരില്‍ നടക്കും. ഇന്ത്യൻ താരങ്ങളെ നേരിടാനുള്ള ഒരുക്കങ്ങളുമായി ബെംഗളൂരുവിലാണ് ഓസ്ട്രേലിയൻ ടീം പരിശീലിക്കുന്നത്. അശ്വിന്റെ ബോളിങ് ശൈലിയോടു സാമ്യമുള്ള ബറോഡ സ്പിന്നർ മഹേഷ് പിഥിയയും ഓസ്ട്രേലിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നാല് ടെസ്റ്റു മത്സരങ്ങൾ അടങ്ങിയ ബോർഡർ– ഗാവസ്കർ പരമ്പരയിലെ ആദ്യ പോരാട്ടം ഒൻപതിനു നാഗ്പൂരില്‍ നടക്കും. ഇന്ത്യൻ താരങ്ങളെ നേരിടാനുള്ള ഒരുക്കങ്ങളുമായി ബെംഗളൂരുവിലാണ് ഓസ്ട്രേലിയൻ ടീം പരിശീലിക്കുന്നത്. അശ്വിന്റെ ബോളിങ് ശൈലിയോടു സാമ്യമുള്ള ബറോഡ സ്പിന്നർ മഹേഷ് പിഥിയയും ഓസ്ട്രേലിയൻ ടീമിനായി നെറ്റ്‌സിൽ പന്തെറിയുന്നുണ്ട്. സ്പിന്നർമാരെ പിന്തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ അശ്വിനെ നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയൻ നീക്കം.

അതേസമയം അശ്വിന്‍ ഇപ്പോൾ തന്നെ ഓസ്ട്രേലിയൻ‌ ടീമിന്റെ തലയിലുണ്ടെന്നു മുൻ ഇന്ത്യൻ താരം വസീം ജാഫർ പരിഹസിച്ചു. ‘‘ആദ്യ ടെസ്റ്റ് മത്സരത്തിന് ഇനിയും അഞ്ച് ദിവസം ബാക്കിയുണ്ട്. ഓസ്ട്രേലിയയുടെ തലയിൽ ഇ‌പ്പോഴേ ആർ. അശ്വിനാണ്.’’– വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു. മഹേഷ് പിഥിയയെ നെറ്റ് ബോളറായി ഉപയോഗിക്കുന്ന വിവരം ഓസീസ് ടീം തന്നെയാണു പുറത്തുവിട്ടത്.

ADVERTISEMENT

സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ് എന്നിവരാണ് കഴിഞ്ഞ ദിവസം പിഥിയയെ കൂടുതൽ സമയം നേരിട്ടത്. ത്രോ ഡൗൺ ബോളർ പ്രതേഷ് ജോഷിയിലൂടെയാണ് ഓസ്ട്രേലിയയുടെ സഹപരിശീലകൻ ആന്ദ്രെ ബൊറോവെക് മഹേഷ് പിഥിയയെപ്പറ്റി അറിയുന്നത്. പിഥിയയുടെ ബോളിങ് വിഡിയോകൾ പരിശോധിച്ചതിനുശേഷം നെറ്റ് ബോളറായി ഓസ്ട്രേലിയൻ ടീം ക്ഷണിക്കുകയായിരുന്നു.

English Summary: R Ashwin Is Already Inside Australia's Head: Wasim Jaffer