പൊട്ടിയ താടിയെല്ലുമായി കുംബ്ലെ, മുടന്തിയോടി കൈഫ്, വിഹാരി; ഇന്ത്യയുടെ ‘എന്തിനും പോന്നവർ’
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത് അതിജീവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും തിരിച്ചുവരവിന്റെയും അപൂർവമായ ഒരു കായിക ഇന്നിങ്സിനാണ്. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ആന്ധ്രപ്രദേശ് നായകൻ ഹനുമ വിഹാരിയുടെ ഇന്നിങ്സിന് തിളക്കമേറയായിരുന്നു. വിഹാരിയുടെ മികച്ച ഇന്നിങ്സിന്റെ പേരിലാവില്ല ആ മൽസരം ഓർമിക്കപ്പെടുക. എന്നാൽ പരുക്കേറ്റ കൈയുമായി ബാറ്റിങ്ങിനിറങ്ങിയ ആ വിഹാരി ഇന്നിങ്സ് ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.മത്സരത്തിന്റെ ആദ്യദിവസം മധ്യപ്രദേശിന്റെ പേസർ ബോളർ ആവേശ് ഖാന്റെ ബൗൺസർ കൊണ്ടാണ് വിഹാരിയുടെ ഇടത് കൈക്കുഴയ്ക്കു പരുക്കേറ്റു. 16 റൺസുമായി നിൽക്കെ വിഹാരി ബാറ്റിങ് പൂർത്തിയാക്കാതെ റിട്ടയേഡ് ഹാർട്ടായി പവലിയനിലേക്ക് മടങ്ങി. കൈക്കുഴയ്ക്കു പൊട്ടലുണ്ടെന്നു കണ്ടെത്തിയ ഡോക്ടർമാർ അദ്ദേഹത്തിന് നിർദേശിച്ചത് 6 ആഴ്ചത്തെ വിശ്രമമാണ്.

എന്നാൽ രണ്ടാം ദിവസം, ആന്ധ്രയുടെ 9 വിക്കറ്റുകളും പോയപ്പോൾ പരുക്ക് വകവയ്ക്കാതെ അവസാന വിക്കറ്റിൽ വിഹാരി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങി. ഒറ്റക്കൈ കൊണ്ടാണ് പിന്നീട് വിഹാരി ബാറ്റ് ചെയ്തത്. വലംകൈ ബാറ്ററായ വിഹാരി ഒരു കൈ മാത്രം ഉപയോഗിച്ച് ബാറ്റ് ചെയ്ത് പന്ത് അതിർത്തി കടത്തുകയും ചെയ്തു. ലളിത് മോഹനൊപ്പം പത്താം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത് 26 റൺസ്. ക്യാപ്റ്റൻ തന്റെ സ്കോർ 11ൽനിന്ന് 27 റൺസിലേക്ക് ഉയർത്തുകയും ചെയ്തു നേടി. തിരിച്ചുവരവിൽ വിഹാരി നേടിയത് 11 റൺസ്. ടീമിന്റെ സ്കോർ 379ൽ എത്തിച്ചശേഷമാണ് വിഹാരി പുറത്തായത്. സമൂഹ മാധ്യമങ്ങളിലൂടെ ഹനുമ വിഹാരിയുടെ പോരാട്ടവീര്യത്തെ ക്രിക്കറ്റ് ലോകം ഒന്നാകെ വാഴ്ത്തിപ്പാടുകയാണ്. പരുക്കേറ്റ കൈയുമായി ബാറ്റു ചെയ്യുന്ന വിഹാരിയുടെ വിഡിയോ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റു ചെയ്തു. ഒപ്പം ഇങ്ങനെയൊരു സന്ദേശവും കുറിച്ചു– ‘Do it for the team. Never give up’. തന്റെ പോരാട്ടവീര്യത്തെ വാഴ്ത്തിയ എല്ലാവരോടും അദ്ദേഹം നന്ദിയും അറിയിച്ചു.
പരുക്കിനെ അവഗണിച്ച് ഹനുമ വിഹാരി പൊരുതുന്നത് ഇതാദ്യമല്ല. 2021 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ കടുത്ത പേശീവലിവിനെ അതിജീവിച്ചു ബാറ്റു ചെയ്ത വിഹാരിയുടെ കരുത്തിലാണ് തോൽവിയുടെ വക്കിൽനിന്ന ഇന്ത്യ അന്ന് ആവേശസമനില നേടിയത്. നെഞ്ചിടിപ്പോടെയാണ് ഇന്ത്യൻ ആരാധകർ അന്ന് കളികണ്ടത്. കരളുറപ്പോടെയാണ് അന്ന് വിഹാരിയും ആർ അശ്വിനും ഓരോ പന്തും അന്ന് നേരിട്ടത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ 6–ാം വിക്കറ്റിലെ ഐതിഹാസികമായ ചെറുത്തുനിൽപ്പിനൊടുവിൽ ഇന്ത്യയ്ക്ക് വിജയത്തോളം വിലപിടിപ്പുള്ള സമനിലയാണ് അന്ന് പരുക്ക് വകവയ്ക്കാതെ കളിച്ച വിഹാരി സമ്മാനിച്ചത് . 407 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് സമനില സ്വന്തമാക്കിയത്. ഹനുമ വിഹാരി (161 പന്തിൽ 23), രവിചന്ദ്രൻ അശ്വിൻ (128 പന്തിൽ 39) എന്നിവർ പുറത്താകാതെ നിന്നു. ആ പോരാട്ടത്തെ ഓർമപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇൻഡോറിലെയും വിഹാരിയുടെ പ്രകടനം. കരുത്തുറ്റ പോരാട്ടങ്ങളിലൂടെ പരുക്കിനെയും തളർച്ചയെയും അതിജീവിച്ച ഏതാനും കായിക താരങ്ങളെ ഇന്ത്യൻ കായികലോകം നേരത്തെ കണ്ടതാണ്. വരൾച്ച ബാധിച്ചിരുന്ന ഇന്ത്യൻ കായികരംഗത്തിന് അഭിമാനമേകിയ പോരാട്ടങ്ങളുടെ കഥ രചിച്ചവരാണിവർ.
∙ ഇന്ത്യയ്ക്കു ലീഡ് നേടിത്തന്ന കൈഫ്
2004ൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ചെന്നൈ ക്രിക്കറ്റ് ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ പരുക്ക് വകവയ്‌ക്കാതെ ഇന്ത്യൻ ബാറ്റിങ്ങിന് ശോഭ പകർന്ന മുഹമ്മദ് കൈഫിനെ ക്രിക്കറ്റ് പ്രേമികൾ മറക്കില്ലെന്നത് തീർച്ച. അന്ന് ഇന്ത്യ നേടിയ ആദ്യ ഇന്നിങ്‌സ് ലീഡിന് ഇന്ത്യൻ ക്രിക്കറ്റ് കടപ്പെട്ടിരിക്കുന്നത് കൈഫിനോടാണ്. പൊള്ളുന്ന ചൂടിൽ ഓസീസ് ബൗളർമാരോട് പൊരുതിനിന്ന് തന്റെ ആദ്യ ടെസ്‌റ്റ് അർധസെഞ്ചറി നേടിയ കൈഫിന് പോരാടേണ്ടിവന്നത് ഷെയ്‌ൻ വോണിനോടുമാത്രമായിരുന്നില്ല, പരുക്കിനോടുമായിരുന്നു. പാർഥിവ് പട്ടേലിനൊപ്പം 102 റൺസിന്റെ ഏഴാംവിക്കറ്റ് കൂട്ടുകെട്ട് കുറിച്ച്, ഇന്ത്യയ്ക്കു മികച്ച ലീഡ് നേടാൻ അവസരമൊരുക്കിയ കൈഫ് അവസാന ബാറ്റ്‌സ്‌മാനായാണ് പുറത്തായത്. 60 റൺസിലെത്തി നിൽക്കെ ക്ഷീണിതനായി പുറത്തുപോയ കൈഫ് ഒൻപതാംവിക്കറ്റ് വീണശേഷം വീണ്ടും ക്രീസിലെത്തുകയായിരുന്നു. വോണിനെ അതിർത്തി കടത്തി 64 റൺസിലെത്തിയ കൈഫ് അടുത്ത പന്തിൽ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. തിരികെ ടീം ഫിസിയോ ആൻഡ്രൂ ലെയ്‌പസിന്റെയും സഹകളിക്കാരൻ മുരളി കാർത്തിക്കിന്റെയും തോളിൽ തൂങ്ങി പവലിയനിലേക്ക് കിതച്ചു നടക്കുന്ന കൈഫിനെ എങ്ങനെ മറക്കും? വർഷങ്ങൾക്കുമുൻപ്, 1986ൽ ഇത്തരമൊരു പോരാട്ടത്തിന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു– ഓസ്‌ട്രേലിയയുടെ ഡീൻ ജോൺസ്. അന്ന് കടുത്ത ഛർദ്ദിയെ അവഗണിച്ച്, മിന്നുന്ന പോരാട്ടം കാഴ്‌ചവച്ച ജോൺസിന്റെ ഇരട്ട സെഞ്ചറിയുടെ ബലത്തിലായിരുന്നു ഓസ്‌ട്രേലിയ ചെന്നൈ ടെസ്‌റ്റ് ടൈയിൽ അവസാനിപ്പിച്ചത്.
∙ തിരിച്ചെത്തിയ അനിൽ കുംബ്ലെ
2002ലെ ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ മെർവിൻ ധില്ലന്റെ പന്തിൽ താടിയെല്ലിന് പരുക്കേറ്റെങ്കിലും അതൊന്നും വകവയ്‌ക്കാതെ ഇന്ത്യയ്‌ക്കുവേണ്ടി പന്തെറിയാനെത്തിയ അനിൽ കുംബ്ലെയെ എങ്ങനെ മറക്കാൻ? ആന്റിഗ്വയിലെ സെന്റ് ജോൺസായിരുന്നു വേദി. അന്ന് തലയിൽ ബാൻഡേജിട്ട് പത്ത് ഓവറുകളും എറിഞ്ഞ് ബ്രയാൻ ലാറയുടെ വിക്കറ്റും സ്വന്തമാക്കിയ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ അധ്യായമാണ് എഴുതിചേർത്തത്. പിന്നീട് താടിയെല്ലിന് ശസ്‌ത്രകിയ നടത്തിയാണ് കുംബ്ലെ ക്രിക്കറ്റ് ലോകത്തേക്ക് തിരികെയെത്തിയത്.
∙ നരി ജെ. കോൺട്രാക്‌ടർ
1960–61ലെ ഇന്ത്യാ–പാക്ക് ടെസ്‌റ്റ് പരമ്പരയിലെ അഞ്ചാമത്തെതും അവസാനത്തേതുമായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി, അഞ്ചര മണിക്കൂർ ബാറ്റ് ചെയ്‌ത് ഇന്ത്യയെ ശക്‌തമായ നിലയിലേക്ക് നയിക്കുമ്പോഴാണ് ഓപ്പണർ നരി ജെ. കോൺട്രാക്‌ടറെ തേടി അപകടം പാഞ്ഞെത്തിയത്. 89 റൺസ് നേടി നിൽക്കുമ്പോൾ പാക്ക് ഫാസ്‌റ്റ് ബൗളർ മഹ്‌മൂദ് ഹുസൈന്റെ ബൗൺസർ മൂക്കിന്റെ പാലത്തിനുമുകളിൽ പതിച്ചു. ഉടൻതന്നെ കോൺട്രാക്‌ടറെ ആശുപത്രിയിൽ എത്തിച്ച് അഞ്ച് കുത്തിക്കെട്ടുമായി തിരികെ സ്‌റ്റേഡിയത്തിലെത്തിച്ചു. അപകടം നടന്ന് രണ്ടുമണിക്കൂറിനുശേഷം കോൺട്രാക്‌ടർ ബാറ്റിങ് പുനരാരംഭിച്ചു. കണ്ണിന്റെ ഒരു ഭാഗത്ത് തടിച്ചിരുന്നതിനാൽ കാഴ്‌ചയ്‌ക്ക് ചെറിയ പ്രശ്‌നമുണ്ടായി. മൂന്നു റൺസുകൂടി കൂട്ടിച്ചേർക്കാൻ മാത്രമേ അദ്ദേഹത്തിനായുള്ളെങ്കിലും ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും പ്രതീകമായി ചരിത്രത്തിൽ ഇടംനേടാൻ കോൺട്രാക്‌ടർക്ക് സാധിച്ചു.
ഇന്ത്യയ്ക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോൺട്രാക്ടറുടെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചതും മൈതാനത്തുവച്ചുണ്ടായ ഒരപകടമാണ്. 28–ാം വയസ്സിലാണ് ആ സംഭവം. 1962 മാർച്ച് 17. വെസ്‌റ്റിൻഡീസ് പര്യടനത്തിനിടെ ബാർബഡോസിനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് കോൺട്രാക്‌ടർക്കു ഗുരുതരമായി പരുക്കേറ്റത്. ഹെൽമറ്റ് ഇല്ലാതിരുന്ന കാലം. ഒരോവറിൽ ബൗൺസറുകളുടെ എണ്ണത്തിനു പരിധിയില്ലായിരുന്നു. ബീമറുകൾക്കും വിലക്കില്ലായിരുന്നു. വിൻഡീസ് പേസർ ചാർളി ഗ്രിഫിത്തിന്റെ ഷോർട് ബോൾ ഇടംകൈ ബാറ്റർ കോൺട്രാക്‌ടറുടെ വലതു ചെവിയുടെ അടുത്തായാണു കൊണ്ടത്. മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വാർന്ന കോൺട്രാക്‌ടറെ ഉടൻ ആശുപത്രിയിലെത്തിച്ച് 2 ശസ്‌ത്രക്രിയകൾക്കു വിധേയനാക്കി. 6 ദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുത്തത്. തുടർന്ന് ഇന്ത്യയിലെത്തിച്ചശേഷമാണ് തലയോട്ടിയിൽ ലോഹത്തകിട് പിടിപ്പിച്ചത്.
∙ ഇന്ത്യയുടെ ശോഭ
പതറാത്ത മനഃസാന്നിധ്യത്തിന്റെയും ചങ്കുറപ്പിന്റെയും മായാത്ത പ്രകടനം കാഴ്‌ചവച്ച ഇന്ത്യൻ അത്‌ലീറ്റ് ജെ. ജെ. ശോഭ അതിനു പറ്റിയ വേദിയിലായിരുന്നു ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തിയത്. 2004ലെ ഏതൻസ് ഒളിംപിക്‌സായിരുന്നു വേദി. ഹെപ്‌റ്റത്തലണിൽ 800 മീറ്റർ മൽസരത്തിനു ട്രാക്കിൽ തയാറെടുപ്പു നടക്കുമ്പോൾ സ്‌റ്റേഡിയത്തിലെ ചികിത്സമുറിയിൽ ശോഭ വേദനകൊണ്ടു പുളയുകയായിരുന്നു. സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞ പേരുകളിൽ ശോഭ ഓടുന്നില്ലെന്ന് എഴുതിക്കാണിച്ചു. എന്നാൽ ഇന്ത്യൻ അമച്വർ അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറി ലളിത് ഭാനോട്ട് ശോഭയ്‌ക്ക് ആത്മധൈര്യം പകർന്നു. ബാൻഡേജിട്ട ഇടതുകാൽ നിലത്തുകുത്താൻ പോലുമാവാതെ വേദന കടിച്ചമർത്തി ശോഭ ട്രാക്കിലേക്കെത്തി. മുക്കാൽലക്ഷത്തോളം കാണികൾ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയം പിന്നീടു കണ്ടത് കായികലോകത്തെ അപൂർവപോരാട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു. 800 മീറ്ററുകൾ പിന്നിടുമ്പോഴേക്ക് ജഗദീഷപ്പ ജാവേർ ശോഭ ഇന്ത്യൻ കായികചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തിരുന്നു.
ഇന്ത്യൻതാരങ്ങളിൽ കാണാത്ത പോരാട്ടവീര്യത്തിന്റെ പേരിൽ. ജാവലിൻത്രോയിൽ രണ്ടാംശ്രമത്തിനിടെ കാൽതെറ്റി ശോഭ വീണതാണ് പരുക്കിനു കാരണം. കാലിന്റെ ലിഗ്മെന്റുകൾക്കു തകരാർ പറ്റിയെന്നു പരിശോധനയിൽ തെളിഞ്ഞു. വിശ്രമം അനിവാര്യം. എന്നാൽ, ഭാനോട്ടിന്റെയും ഡോ. മെഹ്‌ദി റത്തിന്റെയും ആവേശംപകരുന്ന വാക്കുകൾ ഊർജമാക്കി ശോഭ 800 മീറ്റർ മൽസരിക്കാനെത്തുകയായിരുന്നു. അവസാന 200 മീറ്ററിൽ മരണക്കുതിപ്പോടെ 2:17.28 സെക്കൻഡിൽ മൂന്നാംസ്‌ഥാനത്തായി ഫിനിഷ് ചെയ്‌ത ശോഭ ട്രാക്കിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓസ്‌ട്രേലിയൻതാരം കൈൽ വീലറുടെ അഭിനന്ദനവാക്കുകൾ ഇന്ത്യയ്‌ക്കുളള അഭിവാദ്യമായിരുന്നു. ‘‘എന്നെ കടന്നു മുന്നേറുന്നതു കണ്ടപ്പോൾ അദ്‌ഭുതപ്പെട്ടുപോയി. ഒളിംപിക്‌സ് പ്രസ്‌ഥാനത്തിനുള്ള അഭിവാദ്യമാണ് ശോഭയുടെ പ്രകടനം’’ ശോഭ ഇറങ്ങിവരുമ്പോൾ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തം കൊടുക്കാൻ യുക്രയിന്റെ നത്യാല ഡോബ്രിൻസ്‌ക മറന്നില്ല. ഹെപ്‌റ്റത്തലണിൽ 11–ാം സ്ഥാനത്താണു ശോഭ ഫിനിഷ് ചെയ്തത്.
∙ തല ഉയർത്തി ചിത്ര കെ. സോമൻ
അതേ വേദിയിൽ തന്നെ മലയാളി ചിത്ര കെ. സോമനും രചിച്ചത് വീരോചിതമായ ഒരു പോരാട്ടത്തിന്റെ കഥയാണ്. 400 മീറ്റർ വനിതാ റിലേയിൽ ഇന്ത്യ ഫൈനലിലെത്തിയപ്പോൾ ചിത്ര സമ്മാനിച്ചത് വേദന നിറയുന്ന ഒരു അനുഭവമാണ്. രക്തം ഇറ്റുവരുന്ന ചിത്രയുടെ പെരുവിരൽ പോരാട്ടത്തിന്റെ പ്രതീകമായി. തലേന്ന് നടന്ന ഹീറ്റ്‌സിൽ വലതുകാലിന്റെ പെരുവിരലിൽ മറ്റേതോ താരത്തിന്റെ സ്‌പൈക്‌സിലെ ആണി തുളഞ്ഞുകയറി. ആ വേദന കടിച്ചമർത്തിയാണ് മൂന്നാം ലാപ്പ് ചിത്ര ഓടിയത്. പിറ്റേന്ന് ഫൈനൽ. വിരലിൽ ബാൻഡേജിട്ട് ഫൈനലിലെ മൂന്നാം ലാപ്പിൽ വീണ്ടും ചിത്രയെത്തി. വേദനയറിയാതെ ഒരു പോരാട്ടം. കരുത്തരുടെ മുന്നിൽ ടീം ഏഴാം സ്‌ഥാനത്തായെങ്കിലും അഭിമാനിക്കാൻ ഏറെ നൽകിയാണ് മൽസരം അവസാനിച്ചത് .
∙ മാന്ത്രികൻ ധ്യാൻചന്ദ്
ഒളിംപിക് ചരിത്രത്തിൽനിന്നു മറ്റൊരു ഒരിന്ത്യൻ കഥ കൂടി കേൾക്കാം. ഹോക്കി ഇതിഹാസം സാക്ഷാൽ ധ്യാൻചന്ദിന്റെ കഥയാണിത്. 1928 മേയ് 26. ആംസ്‌റ്റർഡാം ഒളിംപിക്‌സിലെ ഹോക്കി ഫൈനൽ. ഒരറ്റത്ത് ഇന്ത്യ. എതിരാളികൾ ആതിഥേയരും കരുത്തരുമായ ഹോളണ്ട്. സ്‌റ്റേഡിയം നിറയെ ഹോളണ്ടിന്റെ ആരാധകർ. പരുക്കുമൂലം ഫിറോസ് ഖാന് കളിക്കാനായില്ല. ധ്യാൻചന്ദിനും മറ്റൊരു താരമായ ഷൗക്കത്ത് അലിക്കും പനി. കടുത്ത പനിയെ അവഗണിച്ചുകൊണ്ട് കളത്തിലിറങ്ങിയ ഹോക്കി ഇതിഹാസം ധ്യാൻചന്ദ് അക്ഷരാർഥത്തിൽ സ്‌റ്റിക്കുകൊണ്ട് ഇന്ദ്രജാലം കാട്ടുകയായിരുന്നു. 24,000 കാണികളെ സാക്ഷിനിർത്തി ഇന്ത്യ വെന്നിക്കൊടി പാറിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യ ഹോളണ്ടിനെ തോൽപിച്ചു. ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ആദ്യ സുവർണജയം. രാജ്യാന്തര തലത്തിൽ ഇന്ത്യയുെട ആദ്യ നേട്ടം.
പനിയും ക്ഷീണവും മറന്ന് ധ്യാൻചന്ദ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് കാലങ്ങളോളം ഓർമയിൽ സൂക്ഷിക്കാൻ ഒരു വിജയമുഹൂർത്തമായിരുന്നു. ഈ മൽസരത്തെപ്പറ്റി പിന്നീട് ധ്യാൻചന്ദ് ഇങ്ങനെ പറയുകയുണ്ടായി: ‘എനിക്ക് തീരെ സുഖമില്ലായിരുന്നു. ടീമിന്റെ മാനേജർ എ. ബി. റോസർ ഒന്നേ പറഞ്ഞുള്ളൂ: പൊരുതുക, അല്ലെങ്കിൽ മരിക്കുക. പട്ടാളക്കാരനായ എനിക്ക് അത് അനുസരിക്കാനേ നിവർത്തിയുണ്ടായിരുന്നുള്ളൂ. രാജ്യത്തിന്റെ അഭിമാനം ഉയർത്തുക എന്നതുമാത്രമേ അപ്പോൾ മനസിലുണ്ടായിരുന്നുള്ളൂ. യുദ്ധക്കളത്തിൽ ധീരമായി പോരാടാൻ തീരുമാനിച്ചു’. നിർണായകമായ രണ്ടു ഗോളുകളാണ് ധ്യാൻചന്ദ് ആ മൽസരത്തിൽ നേടിയത്.
English Summary: Hanuma Vihari bats with one hand in Ranji Trophy; History of Cricketers who continued to play despite injury