പാക്കിസ്ഥാന്റെ ‘ഭീഷണി’ നടക്കുന്ന കാര്യമല്ലെന്ന് ഇന്ത്യൻ താരം; ഏഷ്യാകപ്പ് മാറ്റണം
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ ടീം വിട്ടുനിന്നാലും ലോകകപ്പിൽ പങ്കെടുക്കില്ലെന്ന പാക്കിസ്ഥാന്റെ ഭീഷണി നടക്കുന്ന കാര്യമല്ലെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. ‘‘ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ നടക്കുമായിരിക്കാം. പക്ഷേ പാക്കിസ്ഥാനിലാണു കളിയെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യ പങ്കെടുക്കണമെന്നാണു നിങ്ങളുടെ

മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ ടീം വിട്ടുനിന്നാലും ലോകകപ്പിൽ പങ്കെടുക്കില്ലെന്ന പാക്കിസ്ഥാന്റെ ഭീഷണി നടക്കുന്ന കാര്യമല്ലെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. ‘‘ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ നടക്കുമായിരിക്കാം. പക്ഷേ പാക്കിസ്ഥാനിലാണു കളിയെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യ പങ്കെടുക്കണമെന്നാണു നിങ്ങളുടെ ആഗ്രഹമെങ്കിൽ വേദി മാറ്റിയേ തീരൂ.’’– യൂട്യൂബ് വിഡിയോയിൽ അശ്വിൻ പറഞ്ഞു.
‘‘ഇത് നമ്മൾ മുൻപും കണ്ടിട്ടുണ്ട്, അല്ലേ?. ഏഷ്യാ കപ്പ് അവിടെ നടത്തരുതെന്നു നമ്മൾ പറയുമ്പോൾ ഇന്ത്യയിലേക്കു വരില്ലെന്ന് അവർ പറയും. പക്ഷേ അതു നടക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. ഏഷ്യാ കപ്പ് ശ്രീലങ്കയിൽ നടത്തണമെന്നാണ് എന്റെ അഭിപ്രായം. ഏകദിന ലോകകപ്പിനു മുൻപുള്ള പ്രധാന ടൂർണമെന്റാണിത്. ദുബായിൽ ഒരുപാടു ടൂർണമെന്റുകൾ നടന്നു കഴിഞ്ഞു. ശ്രീലങ്കയിലേക്കു കളി മാറ്റുകയാണെങ്കിൽ അതു സന്തോഷമാണ്.’’– അശ്വിൻ വ്യക്തമാക്കി.
പാക്കിസ്ഥാനിലേക്ക് ഏഷ്യാ കപ്പിനായി പോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിസിസിഐ. അങ്ങനെ ചെയ്താൽ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത മാസം ഏഷ്യാ കപ്പ് വേദിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നത്.
English Summary: R Ashwin Gives Strong Reaction To Pakistan's Threat Amid Asia Cup Controversy