‘ഡ്യൂപ്ലിക്കേറ്റ് അശ്വിന്റെ’ പന്തിൽ സ്റ്റീവ് സ്മിത്ത് പുറത്തായത് ആറുവട്ടം; വെളിപ്പെടുത്തൽ
നാഗ്പൂർ∙ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്റെ ബോളിങ് സ്റ്റൈലുമായി സാമ്യമുള്ള ബറോഡ താരമാണ് മഹേഷ് പിഥിയ. 2022 ൽ ബറോഡയ്ക്കായി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ മഹേഷ് പിഥിയ ബോർഡർ ഗാവസ്കർ ട്രോഫിക്കെത്തിയ ഓസീസ് ടീമിനായി നെറ്റ്സിൽ പന്തെറിയുന്നുണ്ട്. സ്പിന്നർ ആർ. അശ്വിനെ കളിയില്‍ മികച്ച

നാഗ്പൂർ∙ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്റെ ബോളിങ് സ്റ്റൈലുമായി സാമ്യമുള്ള ബറോഡ താരമാണ് മഹേഷ് പിഥിയ. 2022 ൽ ബറോഡയ്ക്കായി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ മഹേഷ് പിഥിയ ബോർഡർ ഗാവസ്കർ ട്രോഫിക്കെത്തിയ ഓസീസ് ടീമിനായി നെറ്റ്സിൽ പന്തെറിയുന്നുണ്ട്. സ്പിന്നർ ആർ. അശ്വിനെ കളിയില്‍ മികച്ച രീതിയിൽ നേരിടുക ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ മഹേഷ് പിഥിയയെ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഓസ്ട്രേലിയയ്ക്കൊപ്പമുള്ള പരിശീലനത്തിന്റെ വിവരങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ യുവതാരം.
നാല് ദിവസം ഓസ്ട്രേലിയയ്ക്കായി പന്തെറിഞ്ഞതിൽ ആദ്യ ദിനം തന്നെ ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്തിനെ പലവട്ടം താൻ പുറത്താക്കിയെന്ന് മഹേഷ് വെളിപ്പെടുത്തി. നെറ്റ്സിൽ ആദ്യത്തെ ദിവസം കുറഞ്ഞത് ആറു വട്ടമെങ്കിലും സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയിട്ടുണ്ടാകുമെന്നു മഹേഷ് പിഥിയ പറഞ്ഞു. ‘‘ഓസ്ട്രേലിയ ടീമിനൊപ്പം പ്രവർത്തിക്കാനായതു മനോഹരമായ അനുഭവമാണ്. നെറ്റ്സിൽ സ്റ്റീവ് സ്മിത്തിനായി പന്തെറിയുകയായിരുന്നു എന്റെ പ്രധാന ചുമതല. ഏതെങ്കിലും പ്രത്യേക രീതിയിൽ പന്തെറിയാനൊന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നില്ല.’’– മഹേഷ് പിഥിയ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
Read Here: പാക്കിസ്ഥാനിൽ സ്ഫോടനം; ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു, താരങ്ങളെ ഗ്രൗണ്ടിൽനിന്ന് മാറ്റി
മഹേഷിന്റെ ബോളിങ് വിഡിയോകൾ കണ്ട ശേഷമാണ് ഓസ്ട്രേലിയൻ ടീം താരത്തെ നെറ്റ്സിൽ പന്തെറിയാൻ വിളിച്ചത്. നാഗ്പൂരിലെത്തിയ മഹേഷ് പിഥിയയ്ക്ക് ആർ. അശ്വിനെ നേരിട്ടു കാണാനും അവസരം ലഭിച്ചു. ‘‘ഞാൻ അദ്ദേഹത്തിൽനിന്നും അനുഗ്രഹം വാങ്ങി. ഞാന്‍ എപ്പോഴും അശ്വിനെപ്പോലെ പന്തെറിയാനാണു ശ്രമിച്ചിട്ടുള്ളത്. നെറ്റ്സിൽ പന്തെറിയാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. എന്നെ കെട്ടിപ്പിടിച്ച ശേഷം ഓസ്ട്രേലിയയ്ക്ക് എങ്ങനെയാണു പന്തെറിഞ്ഞുകൊടുത്തതെന്നു ചോദിച്ചു.’’– മഹേഷ് പിഥിയ വ്യക്തമാക്കി.
English Summary: Got Steve Smith out at least 6 times on 1st day of training: Mahesh Pithiya