ഇന്ത്യ നരകത്തിലേക്കു പോകില്ല: ഏഷ്യാ കപ്പ് വിവാദത്തിൽ മിയാന്‍ദാദിന് മറുപടി
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യയെ വിമർശിച്ച പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാന്‍ദാദിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ‘‘പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെ. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.’’

മുംബൈ ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യയെ വിമർശിച്ച പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാന്‍ദാദിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ‘‘പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെ. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.’’– എന്നായിരുന്നു മിയാൻദാദ് കഴിഞ്ഞ ദിവസം വിമർശിച്ചത്.
‘എന്നാൽ അവർ നരകത്തിലേക്കു പോകാൻ തയാറാകുന്നില്ല’– എന്നാണു മിയാൻദാദിന്റെ വിമർശനത്തെ പരാമർശിച്ച് വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചത്. എത്ര ശക്തരാണെങ്കിലും നിയമം അനുസരിച്ചേ തീരൂവെന്നും ഇന്ത്യയല്ല ലോകത്ത് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും മിയാൻദാദ് വിമർശിച്ചിരുന്നു. സ്വന്തം രാജ്യത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ സംഭവമായിരിക്കാം. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ഈ ലോകത്തുള്ള മറ്റു ടീമുകൾക്കും അങ്ങനെയല്ല. ധൈര്യമായി പാക്കിസ്ഥാനിലേക്കു വരൂ. ഇവിടെ ക്രിക്കറ്റ് കളിക്കൂ. എന്തിനാണ് മടിക്കുന്നത്? പാക്കിസ്ഥാനിൽ വന്നിട്ട് തോറ്റുപോയാൽ ഇന്ത്യൻ ജനത സഹിക്കില്ല എന്നതായിരിക്കാം കാരണം’ – മിയാൻദാദ് പ്രതികരിച്ചു.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐയുടെ നിലപാട്. എസിസി യോഗത്തിൽ ജയ് ഷായും ഇതേ നിലപാട് ആവര്‍ത്തിച്ചതായാണു വിവരം. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
Read Here: കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശിഖർ ധവാൻ; മുൻ ഭാര്യയെ വിലക്കി കോടതി
യുഎഇയിൽ ഏഷ്യാ കപ്പ് നടത്താനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജയ് ഷായുടെ മറുപടി. മാർച്ചിൽ നടക്കുന്ന എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരിക്കും ഏഷ്യാകപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
English Summary: Venkatesh Prasad Shuts Down Javed Miandad's 'Go To Hell' Remark With Epic One-Line Reply