ഇസ്‍ലാമബാദ്∙ ന്യൂസീലൻഡിനെ‌തിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് മോശം ഫോമിലുള്ള തന്നെ ഒഴിവാക്കാൻ മാനേജ്മെന്റിനോടു നിർദേശിച്ചിരുന്നതായി പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാൻ. തനിക്കു പകരം പാക്കിസ്ഥാൻ മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ ന്യൂസീലൻഡിനെ‌തിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് മോശം ഫോമിലുള്ള തന്നെ ഒഴിവാക്കാൻ മാനേജ്മെന്റിനോടു നിർദേശിച്ചിരുന്നതായി പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാൻ. തനിക്കു പകരം പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ ടീമിലെടുക്കാൻ നിര്‍ദേശിച്ചതായും റിസ്‍വാൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ റിസ്‍വാന് 141 റൺസാണ് ആകെ നേടാൻ സാധിച്ചത്. പിന്നാലെയെത്തിയ കിവീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ റിസ്‍വാനെ ഉൾപ്പെടുത്തിയുമില്ല. ബാറ്റിങ്ങിലെ മോശം പ്രകടനം കാരണം ടീമിലെ സ്ഥാനം താൻ അർഹിക്കുന്നില്ലെന്നു റിസ്‌‍വാൻ ക്രിക്കറ്റ് പാക്കിസ്ഥാനോടു പറഞ്ഞു.

ADVERTISEMENT

‘‘ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഞാൻ എന്താണു പറഞ്ഞതെന്ന് നിങ്ങൾക്ക് പാക്കിസ്ഥാൻ ടീം ഹെഡ് കോച്ച് സ‍ക്‌ലാൻ മുഷ്താഖിനോടു ചോദിക്കാം. സർഫറാസ് അഹമ്മദ് നന്നായി കളിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. കാരണം ഞാൻ അത് ആഗ്രഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ഞാൻ നന്നായി കളിക്കാത്തതിനാൽ അടുത്ത പരമ്പരയിൽ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്നു തോന്നി. കുറച്ചു മോശം പ്രകടനങ്ങളുടെ പേരിൽ ബെഞ്ചിൽ ഇരിക്കേണ്ടതില്ലെന്ന് ചില താരങ്ങൾ എന്നോടു പറഞ്ഞിരുന്നു.’’– മുഹമ്മദ് റിസ്‍വാൻ വെളിപ്പെടുത്തി.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച ബാറ്റിങ് പ്രകടനമാണു സർഫറാസ് അഹമ്മദ് പുറത്തെടുത്തത്. രണ്ട് ടെസ്റ്റിൽനിന്ന് 335 റൺസാണു താരം അടിച്ചെടുത്തത്.

ADVERTISEMENT

English Summary: I asked coach, Babar Azam to drop me and include Sarfaraz Ahmed in New Zealand Test series: Rizwan