മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ തന്നെ ആരും വാങ്ങാത്തതിൽ നിരാശ പരസ്യമാക്കി ഇംഗ്ലണ്ട് ഓപ്പണർ ഡാനിയേല വ്യാട്ട്. ഇന്ത്യയിൽ വനിതാ പ്രീമിയർ ലീഗ് കളിക്കാമെന്നു താൻ സ്വപ്നം കണ്ടിരുന്നതായി വ്യാട്ട് ട്വിറ്ററിൽ കുറിച്ചു. ‘‘ഹൃദയം തകർന്നു, തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ആശംസകൾ. ക്രിക്കറ്റ് കളിക്കുന്നതിന് ഏറ്റവും മികച്ച ഇടമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ തന്നെ ആരും വാങ്ങാത്തതിൽ നിരാശ പരസ്യമാക്കി ഇംഗ്ലണ്ട് ഓപ്പണർ ഡാനിയേല വ്യാട്ട്. ഇന്ത്യയിൽ വനിതാ പ്രീമിയർ ലീഗ് കളിക്കാമെന്നു താൻ സ്വപ്നം കണ്ടിരുന്നതായി വ്യാട്ട് ട്വിറ്ററിൽ കുറിച്ചു. ‘‘ഹൃദയം തകർന്നു, തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ആശംസകൾ. ക്രിക്കറ്റ് കളിക്കുന്നതിന് ഏറ്റവും മികച്ച ഇടമാണ് ഇന്ത്യ.’’– വ്യാറ്റ് ട്വിറ്ററിൽ കുറിച്ചു.

ലേലത്തിൽ 50 ലക്ഷമായിരുന്നു വ്യാട്ടിന്റെ അടിസ്ഥാന വില. പക്ഷേ താരത്തെ സ്വന്തമാക്കാൻ ആരും ശ്രമിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയോടു പ്രണയാഭ്യര്‍ഥന നടത്തി വ്യാട്ട് നേരത്തേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ആരാധികയാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

ഇംഗ്ലണ്ടിനായി 140 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള വ്യാട്ട് 2276 റൺസ് ആകെ നേടിയിട്ടുണ്ട്. രണ്ട് സെഞ്ചറികളും 10 അർധ സെഞ്ചറികളും താരം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 102 ഏകദിന മത്സരങ്ങളും ഡാനിയേല കളിച്ചിട്ടുണ്ട്. ദ് ഹണ്ട്രഡ്, ബിഗ് ബാഷ് തുടങ്ങിയ വനിതാ ലീഗുകളിൽ കളിച്ച മുൻപരിചയവും ഇന്ത്യൻ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിൽ താരത്തിനു ഗുണം ചെയ്തില്ല. 30 വിദേശ താരങ്ങളുൾപ്പെടെ 87 പേരെയാണ് ലേലത്തിൽ ടീമുകൾ വാങ്ങിയത്.

English Summary: Dreamt of playing in the WPL: Danielle Wyatt