കേപ്ടൗൺ ∙ ട്വന്റി20 വനിതാ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം. 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ശേഷിക്കെ മറികടന്നു. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ 2–ാം ജയമാണിത്. ഓഫ്സ്പിന്നർ ദീപ്തി ശർമ രാജ്യാന്തര ട്വന്റി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ്ടൗൺ ∙ ട്വന്റി20 വനിതാ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം. 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ശേഷിക്കെ  മറികടന്നു. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ 2–ാം ജയമാണിത്. ഓഫ്സ്പിന്നർ ദീപ്തി ശർമ രാജ്യാന്തര ട്വന്റി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായ മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് (32 പന്തിൽ 44 നോട്ടൗട്ട്), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (42 പന്തിൽ 33), ഓപ്പണർ ഷെഫാലി വർമ (23 പന്തിൽ 28) എന്നിവർ ബാറ്റിങ്ങിലും തിളങ്ങി. 3 വിക്കറ്റു നേടിയ ദീപ്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 6 വിക്കറ്റിന് 118, ഇന്ത്യ 18.1 ഓവറിൽ 4ന് 119. തുടക്കത്തിൽ സ്മൃതി മന്ഥന (10), ജമൈമ റോഡ്രിഗസ് (1) എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യ പവർപ്ലേയിൽ നേടിയത് 2 വിക്കറ്റിന് 41 റൺസ്. 8–ാം ഓവറിൽ ഷെഫാലികൂടി പുറത്തായതിനു ശേഷമാണ് ഹർമൻപ്രീത്– റിച്ച സഖ്യം ഒത്തുചേർന്നത്. 4–ാം വിക്കറ്റി‍ൽ 65 പന്തിൽ 72 റൺസ് കുറിച്ച് ഇവർ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ADVERTISEMENT

നേരത്തേ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ബാറ്റർമാർ ദീപ്തി ശർമയുടെ ഓഫ് സ്പിൻ മികവിനു മുന്നിൽ കുഴങ്ങി. 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്താണ് ദീപ്തി 3 വിക്കറ്റ് വീഴ്ത്തിയത്. ടോപ് സ്കോറർ സ്റ്റെഫാനി ടെയ്‌ലർ (42), ഷെമെയ്ൻ കാംബെൽ (30), അഫി ഫ്ലെച്ചർ (0) എന്നിവരെയാണ് ദീപ്തി മടക്കിയത്.

English Summary: India's Women's T20 World Cup, India beat West Indies