‘സഞ്ജു ഏറെക്കുറെ പുറത്തായി, പാണ്ഡ്യ സ്ഥിരമായി വീട്ടിൽ വരും’; മിണ്ടാതെ ബിസിസിഐ
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ചറിയും ശുഭ്മൻ ഗില്ലിന്റെ ഫോമും സഞ്ജു സാംസൺ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ എന്നീ താരങ്ങളുടെ കരിയറിനു വൻ ഭീഷണിയായി മാറിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. സ്വകാര്യ ടിവി ചാനലിന്റെ

ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ചറിയും ശുഭ്മൻ ഗില്ലിന്റെ ഫോമും സഞ്ജു സാംസൺ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ എന്നീ താരങ്ങളുടെ കരിയറിനു വൻ ഭീഷണിയായി മാറിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ അന്വേഷണത്തിൽ (സ്റ്റിങ് ഓപ്പറേഷൻ) ഇന്ത്യൻ ടീമിലെ അണിയറക്കഥകൾ പരസ്യമാക്കുന്നതിനിടെയാണ് സഞ്ജുവിന്റെ പേരും ചേതൻ ശർമ പരാമർശിച്ചത്.
‘സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ബിസിസിഐയ്ക്കെതിരെ തിരിയും. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തപ്പോളെല്ലാം ഇത് ആവർത്തിച്ചു. ഋഷഭ് പന്തിനു പരുക്കേറ്റപ്പോൾ പകരക്കാരനായാണ് ഇഷാൻ കിഷനെ ടീമിൽ എടുത്തത്. ശിഖർ ധവാൻ അങ്ങനെ ടീമിൽനിന്നു പുറത്തായി. സഞ്ജുവും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. നിലവിൽ ടീമിലുള്ള കെ.എൽ.രാഹുലും വിക്കറ്റ് കീപ്പറാണ്. ഒരു ടീമിൽ 3 വിക്കറ്റ്കീപ്പർമാരെ ഉൾപ്പെടുത്തുന്നതെങ്ങനെ?’– ചേതൻ ശർമ വിഡിയോയിൽ പറയുന്നു.
പ്രതികരിക്കാതെ ബിസിസിഐ
ചേതൻ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ ബിസിസിഐയും താരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചേതൻ ശർമ ചീഫ് സിലക്‌ടറായി തുടരുമോയെന്ന കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനിക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
Read Here: സെമിയിലെത്താൻ കേരളത്തിന് ഇനിയുള്ള 2 മത്സരങ്ങളിൽ ജയം അനിവാര്യം, കൂടെ ഭാഗ്യവും വേണം
ഹാർദിക് പാണ്ഡ്യ പതിവ് സന്ദർശകൻ
ഇന്ത്യൻ താരങ്ങളിൽ ചിലരുമായി അടുത്ത സൗഹൃദമാണുള്ളത്. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും വീട്ടിലെത്തി എന്നെ കാണാറുണ്ട്. രണ്ടുപേർക്കും എന്നെ പൂർണവിശ്വാസവുമാണ്. ഹാർദിക് പതിവു സന്ദർശകനാണ്. രോഹിത് ശർമയുമായുള്ള ഫോൺ സംഭാഷണം അരമണിക്കൂറിലേറെ നീളും. ഏറ്റവും ഒടുവിൽ ദീപക് ഹൂഡയും ഉമേഷ് യാദവും എന്റെ വീട്ടിലെത്തി. ക്രിക്കറ്റിൽ തങ്ങളുടെ ഭാവിയെപ്പറ്റി സംസാരിക്കാനാണു താരങ്ങളുടെ വരവ്. സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഉൾപ്പെടെ പതിനഞ്ചോളം താരങ്ങളെ ഞാൻ ടീമിലെത്തിച്ചു. ആര് കളിക്കണമെന്നു തീരുമാനിക്കുന്നത് സിലക്ടർമാരാണ്. ടീമിന്റെ ഭാവിയും ഞങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്– ചേതൻ ശർമ പറഞ്ഞു.
English Summary: Chetan Sharma sting operation: Hardik Pandya frequently visit home