ഇന്ത്യയെ നേരിടാൻ മിച്ചൽ സ്റ്റാർക്ക് തയാറാണ്; രണ്ടാം ടെസ്റ്റിൽ ഭീഷണിയാകുമോ?
ബെംഗളൂരു∙ ഇന്ത്യയ്ക്കെതിരെ നാളെ ന്യൂഡൽഹിയിൽ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തനിക്കു കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ മിച്ചൽ സ്റ്റാർക്.

ബെംഗളൂരു∙ ഇന്ത്യയ്ക്കെതിരെ നാളെ ന്യൂഡൽഹിയിൽ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തനിക്കു കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ മിച്ചൽ സ്റ്റാർക്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള പരമ്പരയ്ക്കിടെ വിരലിനു പരുക്കേറ്റതോടെ വിശ്രമത്തിലായിരുന്ന താരം കഴിഞ്ഞയാഴ്ച നാഗ്പുരിൽ നടന്ന ഒന്നാം ടെസ്റ്റിനുള്ള ടീമിലുണ്ടായിരുന്നില്ല.
വിരലിനു പരുക്കേറ്റിരുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ടീമിൽ ഇടം നേടുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് പരാജയം നേരിട്ട ഓസീസ് അടുത്ത മത്സരത്തിൽ ടീം ശക്തമാക്കാനുള്ള ശ്രമത്തിലാണ്.
English Summary : Mitchell Starc ready to play against India in second test