ഓസീസ് പാഠം പഠിച്ചു; പിച്ചിനെക്കുറിച്ച് തല പുകച്ചില്ല, പക്ഷെ നല്ല തുടക്കം മുതലെടുത്തില്ല
നാഗ്പുർ ടെസ്റ്റിലെ തോൽവിയിൽ നിന്ന് പാഠം പഠിച്ച്, മത്സരശൈലിയിലും സമീപനത്തിലും മാറ്റംവരുത്തിയ ഓസ്ട്രേലിയയെയാണ് ന്യൂഡൽഹി ടെസ്റ്റിന്റെ ആദ്യദിവസം കണ്ടത്. പിച്ചിനെക്കുറിച്ചോർത്ത് തലപുകയ്ക്കാതെ ആക്രമിച്ചു കളിച്ച ഉസ്മാൻ ഖവാജയുടെയും പീറ്റർ ഹാൻഡ്സ്കോംബിന്റെയും ബാറ്റിങ് ഓസീസിന്റെ ശൈലീ മാറ്റത്തിനു തെളിവായി.

പ്ലെയിങ് ഇലവനിൽ ഒരു ഫാസ്റ്റ് ബോളറെ മാത്രം നിലനിർത്തി 3 സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായി കളത്തിലിറങ്ങിയത് മത്സര സാഹചര്യങ്ങളുമായി ഓസ്ട്രേലിയൻ ടീം പൊരുത്തപ്പെടാൻ തീരുമാനിച്ചതിന്റെ ലക്ഷണങ്ങളാണ്. എങ്കിലും ബാറ്റിങ്ങിലെ മികച്ച തുടക്കം നന്നായി മുതലെടുക്കാൻ അവർക്കു കഴിഞ്ഞില്ല.
തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസിന്റെ ഭാഗ്യം ലഭിച്ച ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിലെത്തേണ്ടതായിരുന്നു. നാഗ്പുരിനെ അപേക്ഷിച്ച് ന്യൂഡൽഹിയിലെ പിച്ച് ബാറ്റിങ്ങിന് അത്ര ദുഷ്കരമായിരുന്നില്ല. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബോളിങ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ട ഷമിയാണ് സ്പിൻ ആക്രമണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുത്തത്.
English Summary : India vs Australia second test, power play