ബാബർ അസമിന് ഇപ്പോഴും ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ല: വിമര്ശിച്ച് ശുഐബ് അക്തർ
ഇസ്‍ലാമബാദ്∙ ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തതിനാലാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഇപ്പോഴും ഒരു ബ്രാൻഡ് ആയി മാറാൻ സാധിക്കാത്തതെന്ന് പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. ക്രിക്കറ്റ് കളിക്കുന്നതും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്.

ഇസ്‍ലാമബാദ്∙ ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തതിനാലാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഇപ്പോഴും ഒരു ബ്രാൻഡ് ആയി മാറാൻ സാധിക്കാത്തതെന്ന് പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. ക്രിക്കറ്റ് കളിക്കുന്നതും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ബാബറിനു സംസാരിക്കാനായില്ലെങ്കിൽ, അദ്ദേഹത്തിനു സ്വയം നിലപാടുകൾ അറിയിക്കാനും സാധിക്കില്ല– അക്തർ ഒരു പാക്കിസ്ഥാൻ ചാനലിനോടു പറഞ്ഞു.
‘‘ പാക്കിസ്ഥാൻ ടീമിലെ താരങ്ങൾക്കു സംസാരിക്കാൻ അറിയില്ലെന്നു നിങ്ങൾക്കു മനസ്സിലാകും. മത്സരങ്ങളുടെ അവസാനം താരങ്ങൾ സംസാരിക്കുന്നതു വളരെ അരോചകമാണ്. ഇംഗ്ലിഷ് പഠിക്കുന്നതും സംസാരിക്കുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? ക്രിക്കറ്റ് ഒരു ചുമതലയാണ്, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതു മറ്റൊന്ന്.’’– അക്തർ പറഞ്ഞു.
‘മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാൻ ആകുന്നില്ലെങ്കിൽ, നിങ്ങൾക്കു നിലപാടുകൾ അവതരിപ്പിക്കാനും സാധിക്കില്ല. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ബ്രാൻഡ് ആകേണ്ടത് ബാബർ അസമാണെന്നു ഞാൻ തുറന്നുപറയും. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്? കാരണം അദ്ദേഹത്തിന് ഇപ്പോഴും നേരെ സംസാരിക്കാൻ അറിയില്ല. മറ്റേതെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിനു നന്നായി സംസാരിക്കാൻ അറിയുമോ?’’
‘‘എല്ലാ പരസ്യങ്ങളും എനിക്കും ഷാഹിദ് അഫ്രീദിക്കും വസീം അക്രമിനും കിട്ടുന്നത് എന്തുകൊണ്ടാണ്?. കാരണം അതൊരു ജോലിയായാണു ഞങ്ങൾ എടുക്കുന്നത്.’’– അക്തർ അവകാശപ്പെട്ടു. ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കാത്തതിന്റെ പേരിൽ ഇതാദ്യമായല്ല ബാബർ അസം വിമർശിക്കപ്പെടുന്നത്. 2020ൽ ഒരു വാർത്താ സമ്മേളനത്തിനിടെ ഇംഗ്ലിഷ് ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് ബാബർ അസം പ്രതികരിച്ചിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ബാബർ നിലപാട് അറിയിച്ചത്.
English Summary: Shoaib Akhtar slams Pakistan skipper Babar Azam's communication skills