ഏറ്റവും മികച്ച ക്യാപ്റ്റൻ ആര്? ഞാൻ തന്നെയെന്ന് പാക്ക് താരം സർഫറാസ് അഹമ്മദ്
ഇസ്‍ലാമബാദ്∙ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് സ്വന്തം പേരു പറഞ്ഞ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ഒരു ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് ബാബര്‍ അസം, അസർ അലി, സർഫറാസ് എന്നിവരിൽ മികച്ച ക്യാപ്റ്റൻ ആരാണെന്ന് അവതാരകൻ ചോദിച്ചത്. ഉടൻ തന്നെ താൻ തന്നെയാണു നല്ല ക്യാപ്റ്റനെന്ന് സർഫറാസ്

ഇസ്‍ലാമബാദ്∙ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് സ്വന്തം പേരു പറഞ്ഞ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ഒരു ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് ബാബര്‍ അസം, അസർ അലി, സർഫറാസ് എന്നിവരിൽ മികച്ച ക്യാപ്റ്റൻ ആരാണെന്ന് അവതാരകൻ ചോദിച്ചത്. ഉടൻ തന്നെ താൻ തന്നെയാണു നല്ല ക്യാപ്റ്റനെന്ന് സർഫറാസ് മറുപടി നൽകി. ഒരാളുടെ പേരു പറഞ്ഞ് മറ്റൊരാളെ ദേഷ്യം പിടിപ്പിക്കാനില്ലെന്നാണ് സർഫറാസ് ഇതിനു ന്യായം പറഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് സർഫറാസ്. 2021 നവംബറിനു ശേഷം പാക്കിസ്ഥാൻ ഏകദിന, ട്വന്റി20 ടീമുകളിൽ സർഫറാസ് അഹമ്മദിന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാസം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച സർഫറാസ് നാല് ഇന്നിങ്സുകളിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറിയുമാണ് അടിച്ചെടുത്തത്.
വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാനു പകരമാണ് ഏറെ നാളുകൾക്കു ശേഷം സർഫറാസ് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്. നാലു വർഷത്തിനു ശേഷമായിരുന്നു ടെസ്റ്റ് ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. 2017ൽ ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് പാക്കിസ്ഥാൻ കപ്പുയർത്തിയപ്പോൾ സർഫറാസായിരുന്നു പാക്ക് ക്യാപ്റ്റൻ.
English Summary: Sarfaraz Ahmed picks himself as the best Pakistan captain