ഹൈദരാബാദിനെ മാർക്രം നയിക്കും
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 16–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കാൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എയ്ഡൻ മാർക്രം. ഇന്നലെയാണ് ഹൈദരാബാദ് ടീം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

ഹൈദരാബാദ് ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 16–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കാൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എയ്ഡൻ മാർക്രം. ഇന്നലെയാണ് ഹൈദരാബാദ് ടീം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
മുൻ സീസണുകളിൽ ടീമിനെ നയിച്ച കെയ്ൻ വില്യംസനെ ഇത്തവണ ലേലത്തിന് മുൻപേ ഹൈദരാബാദ് റിലീസ് ചെയ്തിരുന്നു. കാറപകടത്തിൽ പരുക്കേറ്റ്, ഐപിഎൽ നഷ്ടമായ ഋഷഭ് പന്തിന് പകരം ഓസീസ് താരം ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനായേക്കും. അക്ഷർ പട്ടേൽ ടീമിന്റെ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകൾ. ശിഖർ ധവാനാണ് പഞ്ചാബ് കിങ്സ് ടീമിന്റെ പുതിയ ക്യാപ്റ്റൻ.
ഗുജറാത്ത് (ഹാർദിക് പാണ്ഡ്യ), ചെന്നൈ (എം.എസ്.ധോണി), മുംബൈ (രോഹിത് ശർമ), കൊൽക്കത്ത (ശ്രേയസ് അയ്യർ), രാജസ്ഥാൻ (സഞ്ജു സാംസൺ), ലക്നൗ (കെ.എൽ.രാഹുൽ), ബാംഗ്ലൂർ (ഫാഫ് ഡുപ്ലെസി) എന്നീ ടീമുകളിൽ നിലവിലെ ക്യാപ്റ്റൻമാർ തുടരും.
English Summary: Indian Premier League, New captain for SRH