മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച താരങ്ങളുടെ പ്രകടനങ്ങളിലൂടെ; ഇന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ

മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച താരങ്ങളുടെ പ്രകടനങ്ങളിലൂടെ; ഇന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച താരങ്ങളുടെ പ്രകടനങ്ങളിലൂടെ; ഇന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ജു സാംസൺ എന്നാൽ അന്നും ഇന്നും മലയാളികൾക്ക് ഒരു ‘വണ്ടർ കിഡാ’ണ്. 13–ാം വയസ്സിൽ കേരള അണ്ടർ 16 ടീമിൽ കളിക്കുക, 20–ാം വയസ്സിൽ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനാകുക, 26–ാം വയസ്സിൽ ഒരു ഐപിഎൽ ടീമിന്റെ നായക സ്ഥാനത്തെത്തുക തുടങ്ങി ഒരുപിടി അദ്ഭുതങ്ങളും അഭിമാനവും സമ്മാനിച്ച് മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കൊപ്പം വളർന്ന താരമാണ് സഞ്ജു. ‘സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കിൽ നിങ്ങൾക്ക് ട്വിറ്ററിൽ പിന്നെ സമാധാനമുണ്ടാകില്ല’ എന്ന് ബിസിസിഐ സിലക്‌ഷൻ കമ്മിറ്റിയുടെ മുൻ ചെയർമാൻ ചേതൻ ശർമയെക്കൊണ്ടു പറയിച്ചത് സഞ്ജുവിനുള്ള ‘ഓൾ ഇന്ത്യ’ ജനപ്രീതി കാരണമാണ്. 2022 സഞ്ജു എന്ന കളിക്കാരന്റേതു മാത്രമല്ല, ക്യാപ്റ്റന്റെയും കരിയറിലെ സുവർണനേട്ടങ്ങളുടെ വർഷമാണ്.

ജൂനിയർ സൂപ്പർ സ്റ്റാർ

ADVERTISEMENT

13–ാം വയസ്സിൽ അണ്ടർ 16 ടീമിന്റെ ഭാഗമായ സഞ്ജു പിന്നീടങ്ങോട്ടുള്ള കേരള ടീമുകളിൽ സ്ഥിരം സാന്നിധ്യമായി. ആക്രമണോത്സുകതയും സ്ഥിരതയും ചേർന്ന ബാറ്റിങ്ങും കീപ്പിങ്ങിലെ മികവുമായിരുന്നു സഞ്ജുവിന്റെ സവിശേഷതകൾ. 2011ൽ പതിനേഴാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് മത്സരത്തിൽ സഞ്ജു അരങ്ങേറുന്നത്. തൊട്ടുപിന്നാലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെത്തി. പക്ഷേ, അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടിയില്ല. അതേ വർഷം തന്നെ ലിസ്റ്റ് എ മത്സരത്തിലും സഞ്ജു അരങ്ങേറ്റം കുറിച്ചു. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ 20–ാം വയസ്സിൽ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും സഞ്ജുവിനെ തേടിയെത്തി. 2013ലായിരുന്നു സഞ്ജുവിന്റെ ഐപിഎൽ അരങ്ങേറ്റം.

2022ലെ നായകൻ

ADVERTISEMENT

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രണ്ടാം സീസണിൽ തന്നെ ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിച്ച സഞ്ജുവിന് ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഓർമയിൽ സൂക്ഷിക്കാവുന്ന വർഷമാണ് 2022. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച 14 മത്സരങ്ങളിൽ 9 എണ്ണവും ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. സീസണിൽ 17 മത്സരങ്ങളിൽ 458 റൺസുമായി ടോപ്സ്കോറർ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിക്കാനും സഞ്ജുവിന് സാധിച്ചു. ഐപിഎലിൽ 3500 റൺസ് എന്ന നാഴികക്കല്ല് സഞ്ജു പിന്നിട്ടതു കഴിഞ്ഞ വർഷമാണ്. ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാനുള്ള അവസരവും 2022ൽ സഞ്ജുവിന് ലഭിച്ചു. 3 മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ 120 റൺസുമായി പരമ്പരയിലെ ടോപ് സ്കോറർ ഇരുപത്തിയെട്ടുകാരൻ സഞ്ജുവായിരുന്നു.

ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്റി20 പരമ്പരകളിലും വെസ്റ്റിൻഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ഏകദിന പരമ്പരകളിലും സഞ്ജുവിന് കഴിഞ്ഞ വർഷം അവസരം ലഭിച്ചു. ഏകദിന ക്രിക്കറ്റിൽ ആദ്യ 10 മത്സരങ്ങളിൽ 73.50 റൺസ് ശരാശരിയിൽ 296 റൺസാണ് സഞ്ജു നേടിയത്. ട്വന്റി20 ബാറ്റർ എന്ന ലേബലിൽ നിന്ന് ഏകദിനത്തിൽ വിശ്വസ്തനായ മിഡിൽ ഓർഡർ ബാറ്റർ എന്ന നിലയിലേക്കുള്ള സഞ്ജുവിന്റെ ഉയർച്ചയും 2022ൽ കണ്ടു.

ADVERTISEMENT

Content Highlight : Manorama Sports Star 2022, Sanju Samson