തുടക്കം കിടുക്കി! വനിതാ പ്രിമിയർ ലീഗിനെക്കുറിച്ച് പാർഥിവ് പട്ടേൽ
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് 16–ാം വയസ്സിൽ സ്വന്തമാക്കിയ പാർഥിവ് പട്ടേലിനെ പിൽക്കാലത്ത് അധികവും കണ്ടത് ഐപിഎൽ വേദികളിലാണ്. ചെന്നൈ സൂപ്പർ കിങ്സ്, കൊച്ചി ടസ്കേഴ്സ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ബാംഗ്ലൂർ റോയൽ

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് 16–ാം വയസ്സിൽ സ്വന്തമാക്കിയ പാർഥിവ് പട്ടേലിനെ പിൽക്കാലത്ത് അധികവും കണ്ടത് ഐപിഎൽ വേദികളിലാണ്. ചെന്നൈ സൂപ്പർ കിങ്സ്, കൊച്ചി ടസ്കേഴ്സ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളുടെ ഭാഗമായ പട്ടേൽ വിരമിച്ച ശേഷവും ഐപിഎൽ ബന്ധമുപേക്ഷിച്ചില്ല. ഇപ്പോൾ മുംബൈ ഇന്ത്യൻസിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്കൗട്ടിന്റെ റോളിലാണ് പാർഥിവ് പട്ടേൽ. ഇതിനിടെ പ്രഥമ വനിതാ പ്രിമിയർ ലീഗിൽ കമന്റേറ്ററായും പാർഥിവുണ്ട്. ടൂർണമെന്റിലെ വിശേഷങ്ങളും പ്രതീക്ഷകളും സ്പോര്‍ട്സ് 18 കമന്ററി പാനല്‍ അംഗം കൂടിയായ പാർഥിവ് പട്ടേൽ ‘മനോരമ’യോടു പങ്കുവയ്ക്കുന്നു...
പ്രഥമ വനിതാ പ്രിമിയർ ലീഗ്; തുടക്കം നന്നായോ?
സംഘാടനത്തിന്റെ കാര്യത്തിൽ ലോകത്തെ മറ്റേതു വനിതാ ലീഗുകളോടും കിടപിടിക്കുന്ന രീതിയിലാണ് വനിതാ പ്രിമിയർ ലീഗ് നടക്കുന്നത്. മത്സരങ്ങളുടെ നിലവാരത്തിന്റെ കാര്യത്തിലായാലും ഇതു തന്നെയാണ് അവസ്ഥ.
നോ ബോളിനും വൈഡിനും ഉൾപ്പെടെ ഡിആർഎസ് (റിവ്യു) എടുക്കാനുള്ള അവസരം അനുവദിച്ചിരിക്കുന്നത് രസംകൊല്ലിയാകുമോ?
ഒരു ക്രിക്കറ്റർ എന്ന നിലയിൽ അംപയറുടെ തെറ്റായ തീരുമാനംമൂലം ഒരു വിക്കറ്റോ ബോളോ റണ്ണോ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അംപയർമാർക്ക് തെറ്റു പറ്റാം. എന്നാൽ ഇന്ന് അത്തരം തെറ്റുകൾ തിരുത്താനുള്ള സാങ്കേതിക വിദ്യയുണ്ട്. അത് ഉപയോഗപ്പെടുത്തണം. നോ ബോളിനും വൈഡിനും ഉൾപ്പെടെ ഡിആർഎസ് എടുക്കാമെന്ന തീരുമാനം ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പിഴവില്ലാതെ മത്സരങ്ങൾ പൂർത്തിയാക്കാൻ ഇതു സഹായിക്കും.
അഞ്ചിൽ 3 ടീമുകൾക്കും വിദേശ ക്യാപ്റ്റൻമാർ. ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകേണ്ടിയിരുന്നില്ലേ?
അങ്ങനെ പറയാൻ സാധിക്കില്ല. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും ഓരോ ടീമുകളുടെ ക്യാപ്റ്റൻമാരാണ്. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാനിങ്, ലോക ക്രിക്കറ്റിലെ തന്നെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. അവർക്കൊപ്പം കളിക്കുന്നതിലൂടെ ഷെഫാലി വർമ, ജമൈമ റോഡ്രിഗസ് തുടങ്ങിയ ഇന്ത്യൻ യുവ താരങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
English Summary: Interview with Parthiv Patel, WPL 2023