‘കമ്മിൻസിനെ മാറ്റി സ്മിത്തിനെ ക്യാപ്റ്റനാക്കാൻ ഗൂഢാലോചന; ഖവാജ ബംഗ്ലദേശ് താരത്തെപ്പോലെ’
ലാഹോർ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ ആരോപണങ്ങളുയർത്തി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ബാസിത് അലി. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന പാറ്റ് കമ്മിൻസിനെ പുറത്താക്കി സ്റ്റീവ് സ്മിത്തിനെ സ്ഥിരം ക്യാപ്റ്റനാക്കാൻ ഓസീസ് പരിശീലകനും സ്റ്റീവ് സ്മിത്തും ഗൂഢാലോചന

ലാഹോർ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ ആരോപണങ്ങളുയർത്തി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ബാസിത് അലി. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന പാറ്റ് കമ്മിൻസിനെ പുറത്താക്കി സ്റ്റീവ് സ്മിത്തിനെ സ്ഥിരം ക്യാപ്റ്റനാക്കാൻ ഓസീസ് പരിശീലകനും സ്റ്റീവ് സ്മിത്തും ഗൂഢാലോചന നടത്തുകയാണെന്നാണു ബാസിത് അലിയുടെ ‘കണ്ടെത്തൽ’. അമ്മയ്ക്ക് അസുഖമായതിനെ തുടർന്നാണ് പാറ്റ് കമ്മിൻസ് ആദ്യ രണ്ടു ടെസ്റ്റുകൾക്കു ശേഷം നാട്ടിലേക്കു മടങ്ങിയത്. തുടർന്ന് സ്റ്റീവ് സ്മിത്തിനെ താൽക്കാലിക ക്യാപ്റ്റനായി ഓസ്ട്രേലിയ നിയമിച്ചിരുന്നു.
‘‘ഓസ്ട്രേലിയയുടെ പരിശീലകൻ അൻഡ്രു മക്ഡൊണാൾഡ് കളിച്ചിരുന്ന സമയത്ത് ഒരു സാധാരണ താരം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ചിന്താഗതിയും ശരാശരി നിലവാരത്തിലുള്ളതു മാത്രമാണ്. പാറ്റ് കമ്മിന്‍സിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റി സ്റ്റീവ് സ്മിത്തിനെ പുതിയ നായകനാക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. സ്മിത്ത് നയിച്ച മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ വിജയിച്ചു. നാലാം ടെസ്റ്റിൽ ഒരു സമനില പിടിക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്.’’
‘‘ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ഉസ്മാൻ ഖവാജ ബംഗ്ലദേശ് താരത്തെ പോലെയാണ് കളിക്കുന്നതെന്നും ബാസിത് അലി ആരോപിച്ചു. ‘‘ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ കളി 1970–80 കളില്‍നിന്നെത്തിയ ടീമിന്റേതു പോലെയായിരുന്നു. ആദ്യ ദിവസം 255 ഉം രണ്ടാം ദിനം 225 റൺസുമാണ് അവർ നേടിയത്. പരമ്പരയിൽ ഓസ്ട്രേലിയ 2–1ന് മുന്നിലെത്തിയ പോലെയാണ് അവരുടെ കളി, എന്നാൽ ഇന്ത്യയാണു മുന്നിൽ.’’
‘‘ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്തിയതുകൊണ്ടാണ് ഓസ്ട്രേലിയ പ്രതിരോധത്തിലൂന്നി കളിക്കുന്നത്. ബംഗ്ലദേശിൽനിന്നുള്ള ബാറ്ററെപ്പോലെയാണ് ഉസ്മാൻ ഖവാജയുടെ കളി. അദ്ദേഹത്തിന്റേത് ഒരു സെൽഫിഷ് ഇന്നിങ്സായിരുന്നു. അഹമ്മദാബാദിലെ പിച്ചിൽ 422 പന്തിൽനിന്നാണു നിങ്ങൾ 180 റൺസെടുത്തത്. കാമറൂൺ ഗ്രീനിന്റെ ഇന്നിങ്സ് മാത്രമാണ് ഓസീസ് താരത്തിന്റേതായി തോന്നിയിട്ടുള്ളത്.’’– ബാസിത് അലി പറഞ്ഞു.
English Summary: Ex Pakistan star slams Australian cricket team