ഏഴു ബോളർമാരെ പരീക്ഷിച്ചിട്ടും രക്ഷയില്ല; റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് നാലാം തോൽവി
മുംബൈ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് 4–ാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെതിരെ യുപി വാരിയേഴ്സ് 10 വിക്കറ്റ് വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 139 റൺസെടുത്തു.

മുംബൈ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് 4–ാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെതിരെ യുപി വാരിയേഴ്സ് 10 വിക്കറ്റ് വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 139 റൺസെടുത്തു. യുപി ക്യാപ്റ്റൻ അലീസ ഹീലി 47 പന്തിൽ 96 റൺസെടുത്തു. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ 36 റൺസെടുത്തു. യുപിക്കായി സോഫി എക്ലസ്റ്റൻ 4 വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 4–ാം ഓവറിൽ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ (4 റൺസ്) വിക്കറ്റ് നഷ്ടമായി. സോഫി ഡിവൈനും എലിസ് പെറിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തെങ്കിലും ഡിവൈനെ പുറത്താക്കി എക്ലസ്റ്റൻ കൂട്ടുകെട്ട് പൊളിച്ചു. ഡിവൈൻ 24 പന്തിൽ 36 റൺസെടുത്തു. 39 പന്തിൽ 52 റൺസെടുത്ത എലിസ് പെറിയാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി തുടക്കം മുതൽ ആഞ്ഞടിച്ചു. 18 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് ഹീലി 96 റൺസെടുത്തത്. സ്മൃതി 7 ബോളർമാരെ പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് പൊളിക്കാനായില്ല.
English Summary : UP Warriors defeated RCB in Womens Premier league