ഇസ്‍ലാമബാദ്∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വിജയിക്കുമെന്ന പ്രവചനവുമായി പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആമിര്‍ ഇന്ത്യയാണു വിജയിക്കാൻ സാധ്യതയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വിജയിക്കുമെന്ന പ്രവചനവുമായി പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആമിര്‍ ഇന്ത്യയാണു വിജയിക്കാൻ സാധ്യതയെന്നു പ്രതികരിച്ചത്. ഇന്ത്യൻ താരം വിരാട് കോലിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും ആമിർ രൂക്ഷഭാഷയിൽ പ്രതികരിച്ചു.

‘‘വിരാട് കോലിയെ വിമർശിക്കുന്ന ഇവരൊക്കെ ആരാണ്? എനിക്ക് അതു മനസ്സിലാകുന്നില്ല. വിരാട് കോലിയും മനുഷ്യനാണ്. റിമോട്ടുപോലെ എല്ലാ ദിവസവും സെഞ്ചറി അടിക്കാനും വിജയം നേടാനും സാധിക്കില്ല. എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും. അത് എനിക്കു നന്നായി അറിയാം. കാരണം ഞാൻ നല്ല പോലെ പന്തെറിഞ്ഞാലും ചിലപ്പോഴോക്കെ വിക്കറ്റ് കിട്ടാറില്ല. മോശം ബോളിങ്ങിൽ വിക്കറ്റു കിട്ടുകയും ചെയ്യും. നമുക്ക് ഭാഗ്യം കൂടി ഉണ്ടാകണം’’– ആമിർ പ്രതികരിച്ചു.

ADVERTISEMENT

‘‘കഠിനാധ്വാനം ചെയ്യുന്ന കാര്യത്തിൽ വിരാട് കോലിയെ നിങ്ങൾക്കു സംശയിക്കാൻ സാധിക്കില്ല. അദ്ദേഹം വെല്ലുവിളികൾ ഇഷ്ടപ്പെടുന്നു. വിമര്‍ശനങ്ങൾ ഉയർന്നപ്പോഴെല്ലാം, മികച്ച തിരിച്ചുവരവ് നടത്തി അതെല്ലാം തെറ്റെന്നു കോലി തെളിയിച്ചിട്ടുണ്ട്.’’– ആമിർ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കണമെങ്കിൽ പാക്കിസ്ഥാൻ സ്പിൻ ബോളിങ് ശക്തമാക്കേണ്ടിവരുമെന്നും ആമിർ വ്യക്തമാക്കി.

English Summary: Mohammed Amir predicts India will win WTC final