മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കളിക്കാതിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സമയത്തു കുടുംബകാര്യങ്ങൾക്കായി ക്യാപ്റ്റൻ ടീം വിട്ടുപോകുന്നതു ശരിയല്ലെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കളിക്കാതിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സമയത്തു കുടുംബകാര്യങ്ങൾക്കായി ക്യാപ്റ്റൻ ടീം വിട്ടുപോകുന്നതു ശരിയല്ലെന്നാണു ഗാവസ്കറിന്റെ നിലപാട്. ഏകദിന പരമ്പര ഓസ്ട്രേലിയ 2–1ന് സ്വന്തമാക്കിയതിനു പിന്നാലെയാണ് സുനിൽ ഗാവസ്കർ രോഹിത് ശർമയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്.

ഇന്ത്യൻ ടീമിനു നേതൃസ്ഥാനത്തു തുടർച്ചയാണ് ഇപ്പോൾ ആവശ്യമെന്നു ഗാവസ്കർ പ്രതികരിച്ചു. ‘‘രോഹിത് ശർമ എല്ലാ മത്സരങ്ങളും കളിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഒരു മത്സരം കളിച്ച് പിന്നെ കളിക്കാത്ത ക്യാപ്റ്റനെയല്ല വേണ്ടത്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബപരമായ വിഷയമാണെന്ന് അറിയാം, രോഹിത് അവിടെ ഉണ്ടാകേണ്ടതുമാണ്. അക്കാര്യം മനസ്സിലാകും.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു.

ADVERTISEMENT

‘‘എന്നാൽ ലോകകപ്പ് വരുമ്പോൾ കുടുംബകാര്യമല്ല പ്രധാനം. ഇന്ത്യൻ ടീം ക്യാപ്റ്റൻസിയിൽ തുടർച്ച ആവശ്യമാണ്. എല്ലാവരും നിങ്ങളുടെ കൂടെയുണ്ടെന്ന തോന്നലുണ്ടാകണം. അല്ലെങ്കിൽ അവിടെ രണ്ടു നായകൻമാരുണ്ടാകും.’’– സുനിൽ ഗാവസ്കർ വ്യക്തമാക്കി. ബുധനാഴ്ച നടന്ന നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ 21 റൺസിന് ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയ 3 മത്സരങ്ങളുടെ പരമ്പര 2–1നാണ് സ്വന്തമാക്കിയത്. 270 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 248 റൺസിന് ഓൾഔട്ടായി.

Read Here: ഏകദിന ലോകകപ്പ്: ഫൈനൽ അഹമ്മദാബാദിൽ, ബിസിസിഐയുടെ ലിസ്റ്റിൽ 12 വേദികൾ

ADVERTISEMENT

ഓസീസ് സ്പിന്നർമാരായ ആഡം സാംപയുടെയും  (4 വിക്കറ്റ്) ആഷ്ടൻ ആഗറിന്റെയും (2 വിക്കറ്റ്) ബോളിങ്ങാണ് ഇന്ത്യൻ വിജയപ്രതീക്ഷകൾ തച്ചുടച്ചത്. ഇന്ത്യൻ മണ്ണിൽ ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലുമായി തുടർച്ചയായ 26 പരമ്പര നേട്ടങ്ങൾക്കുശേഷമാണ് ഈ തിരിച്ചടി. 2019 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുൻപ് ഇന്ത്യ നാട്ടിൽ തോറ്റത്.

English Summary: "You Can't Have A Family Commitment": India Great Blasts Rohit Sharma