ഡൽഹിയെ ഏഴു വിക്കറ്റിനു കീഴടക്കി; വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്
മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴു വിക്കറ്റുകൾക്കാണു മുംബൈ കീഴടക്കിയത്. കളി അവസാനിക്കാൻ മൂന്നു പന്തുകൾ ബാക്കിനിൽക്കെയാണു മുംബൈയുടെ കിരീട നേട്ടം. അർധ സെഞ്ചറി നേടിയ നാറ്റ് ഷീവർ മുംബൈയുടെ വിജയ ശിൽപിയായി.

മുംബൈ ∙ കിരീടപ്പോരാട്ടത്തിൽ പതറുന്ന പതിവ് ഹർമൻപ്രീത് കൗർ തിരുത്തി. പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ ക്യാപ്റ്റൻ ഹർമൻ മുന്നിൽ നിന്നു നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസിന് കിരീടം. അവസാന ഓവർ വരെ ആവേശം നിലനിന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 7 വിക്കറ്റ് ജയവുമായാണ് പ്രഥമ വനിതാ പ്രിമിയർ ലീഗ് ചാംപ്യൻമാർ എന്ന നേട്ടം മുംബൈ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 9ന് 131 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മുംബൈ മൂന്നു പന്ത് മാത്രം ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മുംബൈയ്ക്കായി നാറ്റ് സിവർ (55 പന്തിൽ 60) അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നു. സിവറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഹർമൻ 37 റൺസ് നേടി. മുംബൈയ്ക്കായി ഇസി വോങും ഹെയ്‌ലി മാത്യൂസും 3 വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിയുടെ മുൻനിര ബാറ്റർമാരെ ഇസി വോങ് തുടക്കത്തിലേ മടക്കി. മത്സരത്തിന്റെ 2–ാം ഓവറിൽ ഷെഫാലി വർമ (11 റൺസ്), അലീസ് കാപ്സെ (പൂജ്യം) എന്നിവരെ പുറത്താക്കിയ ഇസി ഒരോവറിനു ശേഷം ജമൈമ റോഡ്രിഗസിനെയും വീഴ്ത്തി. 4.2 ഓവറിൽ 3ന് 35 എന്ന നിലയിൽ തകർന്ന ഡൽഹിയെ കരകയറ്റിയത് ഒരറ്റത്ത് നിലയുറപ്പിച്ച മെഗ് ലാനിങ്ങാണ്.
മരിസെയ്ൻ കാപിനൊപ്പം ചേർന്ന് 4–ാം വിക്കറ്റിൽ ലാനിങ് 38 റൺസ് കൂട്ടിച്ചേർത്തെങ്കിലും പിന്നീട് ഡൽഹി നേരിട്ടത് കൂട്ടത്തകർച്ചയാണ്. 3ന് 73 എന്ന നിലയിൽ നിന്ന് 9ന് 79 എന്ന നിലയിലേക്ക് ഡൽഹി വീണു. 6 റൺസ് എടുക്കുന്നതിനിടെ വീണ 6 വിക്കറ്റിൽ മൂന്നും നേടിയത് ഹെയ്‌ലി മാത്യൂസാണ്. നൂറിൽ താഴെ അവസാനിക്കുമെന്നു കരുതിയ ഡൽഹി ഇന്നിങ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് അവസാന വിക്കറ്റിൽ തകർത്തടിച്ച ശിഖ പാണ്ഡെയും (17 പന്തിൽ 27*) രാധ യാദവുമാണ് (12 പന്തിൽ 27*). അവസാന വിക്കറ്റിൽ ഇരുവരും 24 പന്തിൽ 52 റൺസ് കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ യാത്സിക ഭാട്ടിയയുടെ (4) വിക്കറ്റ് നഷ്ടമായി. സൂപ്പർ താരം ഹെയ്‌ലിയുടെ വിക്കറ്റ് കൂടി പോയതോടെ മുംബൈ തകരുമെന്ന് തോന്നിച്ചെങ്കിലും ഹർമനും നാറ്റ് സിവറും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 37 റൺസെടുത്ത ഹർമൻ റണ്ണൗട്ടായി. പിന്നാലെ എത്തിയ അമേലിയ കെർ 19–ാം ഓവറിൽ തുടർച്ചയായി 2 ഫോർ നേടി. അവസാന ഓവറിലെ 5 റൺസ് വിജയലക്ഷ്യം 3 പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു.
English Summary: Delhi Capitals vs Mumbai Indians Match Updates