അഹമ്മദാബാദ് ∙ 2 മാസത്തോളം നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കം. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 16–ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവേളയ്ക്കുശേഷം ഐപിഎൽ മത്സരങ്ങൾ ഹോം, എവേ രീതിയിലേക്കു തിരിച്ചെത്തുന്നുവെന്നതാണ് ഈ സീസണിലെ പ്രത്യേകത. ലീഗ് മത്സരങ്ങൾ മേയ് 21 വരെ നീളും. മേയ് 28നാണ് ഫൈനൽ. പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.10 ടീമുകൾ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങൾ 12 വേദികളിലായി 52 ദിവസം നീണ്ടു നിൽക്കും. 10 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒരു ടീം സ്വന്തം ഗ്രൂപ്പിലെ മറ്റ് 4 ടീമുകൾക്കെതിരെയും എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരെയും 2 തവണ വീതം മത്സരിക്കണം.

ADVERTISEMENT

എതിർ ഗ്രൂപ്പിൽ ബാക്കിയുള്ള 4 ടീമുകളായി ഓരോ മത്സരം കളിക്കും. ഇത്തരത്തിൽ ഒരു ടീമിനു 14 മത്സരങ്ങളാണുള്ളത്. ഇതിൽ 7 എണ്ണം ഹോം മത്സരങ്ങളാണ്. രാജസ്ഥാൻ റോയൽസിനു ജയ്പൂരും ഗുവാഹത്തിയും ഹോം ഗ്രൗണ്ടുകളായുണ്ട്. പഞ്ചാബ് കിങ്സ് മൊഹാലിക്കു പുറമേ ധരംശാലയിലും ഹോം മത്സരങ്ങൾ കളിക്കും. ഇതിനാൽ 10 ടീമുകൾക്കു 12 വേദികളുണ്ട്.

മത്സര ആവേശം ഇരട്ടിയാക്കാൻ ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള പുതിയ നിയമങ്ങളും ഇത്തവണയുണ്ട്. 2 മത്സരങ്ങളുള്ള 18 ദിവസങ്ങളിൽ ആദ്യ മത്സരം പകൽ 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ്. അല്ലാത്ത ദിവസങ്ങളിൽ രാത്രി 7.30ന് മത്സരം തുടങ്ങും.

ഐപിഎൽ മത്സരക്രമം

മാർച്ച് 31  7.30 ഗുജറാത്ത്–ചെന്നൈ

ADVERTISEMENT

ഏപ്രിൽ 1  3.30 പഞ്ചാബ്–കൊൽക്കത്ത

ഏപ്രിൽ 1  7.30 ലക്നൗ–ഡൽഹി

ഏപ്രിൽ 2  3.30 ഹൈദരാബാദ്–രാജസ്ഥാൻ

ഏപ്രിൽ 2  7.30 ബാംഗ്ലൂർ–മുംബൈ

ADVERTISEMENT

ഏപ്രിൽ 3  7.30 ചെന്നൈ–ലക്നൗ

ഏപ്രിൽ 4  7.30 ഡൽഹി–ഗുജറാത്ത്

ഏപ്രിൽ 5  7.30 രാജസ്ഥാൻ–പഞ്ചാബ്

ഏപ്രിൽ 6  7.30 കൊൽക്കത്ത–ബാംഗ്ലൂർ

ഏപ്രിൽ 7  7.30 ലക്നൗ–ഹൈദരാബാദ്

ഏപ്രിൽ 8  3.30 രാജസ്ഥാൻ–ഡൽഹി

ഏപ്രിൽ 8  7.30 മുംബൈ–ചെന്നൈ

ഏപ്രിൽ 9  3.30 ഗുജറാത്ത്–കൊൽക്കത്ത

ഏപ്രിൽ 9  7.30 ഹൈദരാബാദ്–പഞ്ചാബ്

ഏപ്രിൽ 10  7.30 ബാംഗ്ലൂർ–ലക്നൗ

ഏപ്രിൽ 11  7.30 ഡൽഹി–മുംബൈ

ഏപ്രിൽ 12  7.30 ചെന്നൈ–രാജസ്ഥാൻ

ഏപ്രിൽ 13  7.30 പഞ്ചാബ്–ഗുജറാത്ത്

ഏപ്രിൽ 14  7.30 കൊൽക്കത്ത–ഹൈദരാബാദ്

ഏപ്രിൽ 15  3.30 ബാംഗ്ലൂർ–ഡൽഹി

ഏപ്രിൽ 15 7.30 ലക്നൗ–പഞ്ചാബ്

ഏപ്രിൽ 16 3.30 മുംബൈ–കൊൽക്കത്ത

ഏപ്രിൽ 16 7.30 ഗുജറാത്ത്–രാജസ്ഥാൻ

ഏപ്രിൽ 17 7.30 ബാംഗ്ലൂർ–ചെന്നൈ

ഏപ്രിൽ 18 7.30 ഹൈദരാബാദ്–മുംബൈ

ഏപ്രിൽ 19 7.30 രാജസ്ഥാൻ–ലക്നൗ

ഏപ്രിൽ 20 3.30 പഞ്ചാബ്–ബാംഗ്ലൂർ

ഏപ്രിൽ 20  7.30 ഡൽഹി–കൊൽക്കത്ത

ഏപ്രിൽ 21  7.30 ചെന്നൈ–ഹൈദരാബാദ്

ഏപ്രിൽ 22  3.30 ലക്നൗ–ഗുജറാത്ത്

ഏപ്രിൽ 22  7.30 മുംബൈ–പഞ്ചാബ്

ഏപ്രിൽ 23  3.30 ബാംഗ്ലൂർ–രാജസ്ഥാൻ

ഏപ്രിൽ 23  7.30 കൊൽക്കത്ത–ചെന്നൈ

ഏപ്രിൽ 24 7.30 ഹൈദരാബാദ്–ഡൽഹി

ഏപ്രിൽ 25  7.30 ഗുജറാത്ത്–മുംബൈ

ഏപ്രിൽ 26  7.30 ബാംഗ്ലൂർ–കൊൽക്കത്ത

ഏപ്രിൽ 27  7.30 രാജസ്ഥാൻ–ചെന്നൈ

ഏപ്രിൽ 28  7.30 പഞ്ചാബ്–ലക്നൗ

ഏപ്രിൽ 29  3.30 കൊൽക്കത്ത–ഗുജറാത്ത്

ഏപ്രിൽ 29  7.30 ഡൽഹി–ഹൈദരാബാദ്

ഏപ്രിൽ 30  3.30 ചെന്നൈ–പഞ്ചാബ്

ഏപ്രിൽ 30  7.30 മുംബൈ–രാജസ്ഥാൻ

മേയ് 1  7.30 ലക്നൗ–ബാംഗ്ലൂർ

മേയ് 2  7.30 ഗുജറാത്ത്–ഡൽഹി

മേയ് 3  7.30 പഞ്ചാബ്–മുംബൈ

മേയ് 4  3.30 ലക്നൗ–ചെന്നൈ

മേയ് 4  7.30 ഹൈദരാബാദ്–കൊൽക്കത്ത

മേയ് 5  7.30 രാജസ്ഥാൻ–ഗുജറാത്ത്

മേയ് 6  3.30 ചെന്നൈ–മുംബൈ

മേയ് 6  7.30 ഡൽഹി–ബാംഗ്ലൂർ

മേയ് 7  3.30 ഗുജറാത്ത്–ലക്നൗ

മേയ് 7  7.30 രാജസ്ഥാൻ–ഹൈദരാബാദ്

മേയ് 8  7.30 കൊൽക്കത്ത–പഞ്ചാബ്

മേയ് 9  7.30 മുംബൈ–ബാംഗ്ലൂർ

മേയ് 10  7.30 ചെന്നൈ–ഡൽഹി

മേയ് 11  7.30 കൊൽക്കത്ത–രാജസ്ഥാൻ

മേയ് 12 7.30 മുംബൈ–ഗുജറാത്ത്

മേയ് 13 3.30 ഹൈദരാബാദ്–ലക്നൗ

മേയ് 13 7.30 ഡൽഹി–പഞ്ചാബ്

മേയ് 14 3.30 രാജസ്ഥാൻ–ബാംഗ്ലൂർ

മേയ് 14 7.30 ചെന്നൈ–കൊൽക്കത്ത

മേയ് 15 7.30 ഗുജറാത്ത്–ഹൈദരാബാദ്

മേയ് 16 7.30 ലക്നൗ–മുംബൈ

മേയ് 17 7.30 പഞ്ചാബ്–ഡൽഹി

മേയ് 18 7.30 ഹൈദരാബാദ്–ബാംഗ്ലൂർ

മേയ് 19 7.30 പഞ്ചാബ്–രാജസ്ഥാൻ

മേയ് 20 3.30 ഡൽഹി–ചെന്നൈ

മേയ് 20 7.30 കൊൽക്കത്ത–ലക്നൗ

മേയ് 21 3.30 മുംബൈ–ഹൈദരാബാദ്

മേയ് 21 7.30 ബാംഗ്ലൂർ–ഗുജറാത്ത്

മേയ് 28 7.30 ഫൈനൽ

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് 

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്

English Summary : Indian Premier League Twenty 20 start tomorrow