മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് കപ്പുയർത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ വോഗന്റെ പ്രവചനം. ഐപിഎൽ 2023 സീസൺ നാളെ തുടങ്ങാനിരിക്കെയാണ് ട്വിറ്ററിൽ മൈക്കൽ വോഗൻ പ്രവചനം നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് കപ്പുയർത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ വോഗന്റെ പ്രവചനം. ഐപിഎൽ 2023 സീസൺ നാളെ തുടങ്ങാനിരിക്കെയാണ് ട്വിറ്ററിൽ മൈക്കൽ വോഗൻ പ്രവചനം നടത്തിയത്. ‘‘ഐപിഎല്ലിന്റെ ആരംഭത്തിനായി ഇനിയും കാത്തിരിക്കാൻ വയ്യ. ഇതു രാജസ്ഥാൻ റോയൽസിന്റെ വർഷമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. മേയ് അവസാനം അവർ കപ്പുയർത്തും.’’– മൈക്കൽ വോഗൻ ട്വിറ്ററിൽ കുറിച്ചു.

2008ൽ ഐപിഎൽ ചാംപ്യൻമാരായ രാജസ്ഥാന് പിന്നീട് കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ തവണ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ ഫൈനലിലെത്തിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു. ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപിച്ചാണ് രാജസ്ഥാൻ ഫൈനൽ കളിച്ചത്. ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം.

ADVERTISEMENT

കൊച്ചിയിൽ നടന്ന ഐപിഎൽ ലേലത്തിൽ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറിനെയും ഇംഗ്ലിഷ് താരം ജോ റൂട്ടിനെയും രാജസ്ഥാൻ ടീമിലെത്തിച്ചിരുന്നു. വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയര്‍, ആർ. അശ്വിൻ, ജോസ് ബട്‍ലർ തുടങ്ങിയ പ്രമുഖരും സഞ്ജുവിനു കരുത്തേകാന്‍ രാജസ്ഥാൻ ടീമിലുണ്ട്.

രാജസ്ഥാൻ റോയൽസ് ടീം– സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്‍വാള്‍, ഷിംറോൺ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ജോ റൂട്ട്, ജോസ് ബട്‍ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ഒബിദ് മക്കോയ്, നവ്ദീപ് സെയ്നി, കുല്‍ദീപ് സെന്‍, ആര്‍. അശ്വിന്‍, യുസ്‍വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, കെ.സി. കരിയപ്പ, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആദം സാംപ, കെ.എം. ആസിഫ്, മുരുകന്‍ അശ്വിന്‍, പി.എ. അബ്ദുൽ ബാസിത്, ആകാശ് വസിഷ്ഠ്.

ADVERTISEMENT

English Summary: Rajasthan Royals Will Win IPL 2023: Michael Vaughan